l o a d i n g

യാത്ര

മക്കയില്‍ സുബൈദ കനാല്‍ ഫെസ്റ്റിവല്‍; പ്രവേശനം സൗജന്യം, മാര്‍ച്ച് 22 വരെ തുടരും

ഇല്യാസ് കണ്ണമംഗലം, ജിദ്ദ

Thumbnail

മക്കയുടെ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് സുബൈദ കനാല്‍. ആയിരത്തില്‍പരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭരണാധികാരി ഹാറൂന്‍ റഷീദിന്റെ സഹധര്‍മിണി സുബൈദ, തായിഫിനടുത്തുള്ള ഹുനൈന്‍ തടാകത്തില്‍ നിന്നും മക്കയിലേക്ക് ജലമൊഴുക്കാനായി നിര്‍മിച്ച കനാലാണ് സുബൈദ കനാല്‍. ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ ദാഹജലത്തിനായി പ്രയാസപ്പെടുന്നത് നേരില്‍ കണ്ട് സ്വന്തം സമ്പത്ത് ചിലവഴിച്ചു പണി കഴിപ്പിച്ചതാണ് ഈ കനാല്‍.

മക്കയില്‍ ഇതോടനുബന്ധിച്ചു നടക്കുന്ന ഫെസ്റ്റിവല്‍ കാണാന്‍ വാരാന്ത്യത്തില്‍ ഞങ്ങളും ജിദ്ദയില്‍ നിന്ന് ഐ.ഡി.സി പ്രവര്‍ത്തകരോടൊപ്പം പോയി. ജനുവരി 30 മുതല്‍ മാര്‍ച്ച് 22 വരെ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് 4 മുതല്‍ രാത്രി 12 വരെ മക്കയിലെ മുസ്തലിഫക്കടുത്തായാണ് സുബൈദ കനാല്‍ ഫെസ്റ്റിവല്‍ നടക്കുന്നത്. (Location: https://maps.app.goo.gl/FiiicCoJDHBoKeTUAg_st=ic )

വൈകിട്ട് 5 മണിയോടെയാണ് ഞങ്ങള്‍ ജിദ്ദയില്‍ നിന്ന് അവിടെ എത്തിയത്. പ്രവേശനം പൂര്‍ണ്ണമായും സൗജന്യമാണെങ്കിലും https://e-ticket.app/ എന്ന ലിങ്ക് വഴി രജിസ്‌ട്രേഷന്‍ നടത്തി ടിക്കറ്റ് എടുക്കണം. ഒരാള്‍ക്ക് എത്ര ടിക്കറ്റുകള്‍ വേണമെങ്കിലും സ്വന്തം പേരില്‍ എടുക്കുന്നതോടൊപ്പം മറ്റുള്ളവരെ ചേര്‍ക്കാവുന്നതുമാണ്.

മനോഹരമായ കവാടത്തിലൂടെ അകത്തു കടന്നാല്‍ ഇസ്ലാമിക് ഹെറിറ്റേജ് ഡിസ്‌പ്ലേ ഏരിയ, ജലധാര പ്രദേശം, ക്രാഫ്റ്റ്‌സ്മാന്‍ പ്ലാറ്റ്‌ഫോം, ആരോ ഷൂട്ടിംഗ് ഏരിയ തുടങ്ങിയവ കാണാന്‍ കഴിയും. കുട്ടികള്‍ക്കുള്ള കളിസ്ഥലം, റെസ്റ്റോറന്റ്, ഇരിപ്പിടം, സന്ദര്‍ശകര്‍ക്കായി ടെന്റ് ഏരിയ, സുവനീര്‍ ഫോട്ടോകള്‍ എടുക്കുന്നതിനുള്ള സൗന്ദര്യാത്മക പ്രദേശം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

ആഴ്ചയില്‍ ഫെസ്റ്റിവല്‍ നടക്കുന്ന വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും വൈകിട്ട് 4.30 നും 5.30 നും രണ്ട് ഹൈക്കിംഗ് യാത്രകള്‍ സന്ദര്‍ശകര്‍ക്ക് ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം 5.30 ന്റെ യാത്രയില്‍ ഞങ്ങളും പങ്കുചേര്‍ന്നു. അര മണിക്കൂറില്‍ താഴെ മാത്രം സമയമെടുക്കുന്ന യാത്രയില്‍ ഒരു ഗൈഡ് കൂടെ ഉണ്ടാകും. ഗൈഡിനൊപ്പം ഏകദേശം 30 പേര്‍ക്ക് മാത്രമേ ഒരു സമയത്ത് പ്രവേശനം അനുവദിക്കൂ.

ഈ മൂന്ന് ദിവസങ്ങളിലും വിശാലമായ തുറന്ന വേദിയില്‍ വൈകിട്ട് 6.30 നും രാത്രി 9.00 നും നാടക ഗ്രൂപ്പുകളുടെ പ്രകടനങ്ങളുമുണ്ടാകും. സുബൈദ കനാലിനെ ജന മനസ്സുകളില്‍ നിലനിര്‍ത്തുന്നതിന്റെയും കനാല്‍ നിര്‍മാണത്തിന്റെ പശ്ചാത്തലവും ചരിത്രവും കൂടുതല്‍ അറിയാനുള്ള ആകാംഷയോടെയും ഞങ്ങള്‍ എട്ടു മണിയോടെ ജിദ്ദയിലേക്ക് തിരിച്ചു.

-ഇല്യാസ് കണ്ണമംഗലം, ജിദ്ദ

Photo Photo

Latest News

നജ്മുദ്ദീനും വിക്ടര്‍ മഞ്ഞിലയും -ബോംബറും ഗോളിയും
നജ്മുദ്ദീനും വിക്ടര്‍ മഞ്ഞിലയും -ബോംബറും ഗോളിയും
May 22, 2025
പ്രശസ്ത ഫുട്‌ബോള്‍ താരം നജ്മുദ്ദീന്‍ അന്തരിച്ചു
പ്രശസ്ത ഫുട്‌ബോള്‍ താരം നജ്മുദ്ദീന്‍ അന്തരിച്ചു
May 22, 2025
പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം
പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം
May 22, 2025
ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ ആപ്പ്, അറിയേണ്ട 10 കാര്യങ്ങള്‍
ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ ആപ്പ്, അറിയേണ്ട 10 കാര്യങ്ങള്‍
May 22, 2025
ഇരകളെ കൊന്ന് മുതലക്കെറിഞ്ഞുകൊടുക്കും, സീരിയല്‍ കില്ലര്‍ ദല്‍ഹിയില്‍ പിടിയില്‍
ഇരകളെ കൊന്ന് മുതലക്കെറിഞ്ഞുകൊടുക്കും, സീരിയല്‍ കില്ലര്‍ ദല്‍ഹിയില്‍ പിടിയില്‍
May 22, 2025
അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവയസ്സുകാരി തലേ ദിവസവും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്
അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവയസ്സുകാരി തലേ ദിവസവും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്
May 22, 2025
ഖത്തറിന്റെ ബോയിംഗ് സമ്മാനം:  ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ച് ട്രംപ്
ഖത്തറിന്റെ ബോയിംഗ് സമ്മാനം: ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ച് ട്രംപ്
May 22, 2025
ഗാസയിലെ ഓരോ കുഞ്ഞും ശത്രുവാണ്- ഇസ്രായില്‍ നേതാവിന്റെ അതിരുവിട്ട വാക്കുകളില്‍ ഞെട്ടി ലോകം
ഗാസയിലെ ഓരോ കുഞ്ഞും ശത്രുവാണ്- ഇസ്രായില്‍ നേതാവിന്റെ അതിരുവിട്ട വാക്കുകളില്‍ ഞെട്ടി ലോകം
May 22, 2025
അമേരിക്കയിലെ രണ്ട് ഇസ്രായില്‍ എംബസി ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ചു
അമേരിക്കയിലെ രണ്ട് ഇസ്രായില്‍ എംബസി ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ചു
May 22, 2025
പീഡനത്തിനിരയാക്കി മുഖത്തേക്ക് മൂത്രമൊഴിച്ചുവെന്ന ബി.ജെ.പിക്കാരിയുടെ പരാതിയില്‍ ബി.ജെ.പി എംഎല്‍എക്ക് എതിരെ കേസ്
പീഡനത്തിനിരയാക്കി മുഖത്തേക്ക് മൂത്രമൊഴിച്ചുവെന്ന ബി.ജെ.പിക്കാരിയുടെ പരാതിയില്‍ ബി.ജെ.പി എംഎല്‍എക്ക് എതിരെ കേസ്
May 22, 2025