l o a d i n g

കായികം

മെസിയും ടീമംഗങ്ങളും കേരളത്തിലേക്ക് വരില്ലെന്നതിനുള്ള അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് മന്ത്രി അബ്ദുറഹ്‌മാന്‍

Thumbnail

കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക് വരില്ലെന്നുള്ളതിന് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കായിക മന്ത്രി വി അബദുറഹ്‌മാന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. സ്‌പോണ്‍സര്‍ പിന്മാറിയതിനെ തുടര്‍ന്ന് മെസ്സിയും കൂട്ടരും കേരളത്തിലേക്ക് വരില്ലെന്ന് പ്രചാരണമുണ്ട്. ഇതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

ലോകചാമ്പ്യന്മാരായ അര്‍ജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നേരത്തെ അര്‍ജന്റനീയന്‍ ടീമിന്റെ പിന്മാറ്റം സംബന്ധിച്ച കാര്യങ്ങളില്‍ സ്‌പോണ്‍സരുടെ വിശദീകരണം കായിക വകുപ്പ് തേടിയിരുന്നു. മെസ്സിയുടേയും സംഘത്തിന്റെയും കേരളത്തിലേക്കുള്ള വരവ് അനിശ്ചിതത്തിലാക്കിയത് സ്‌പോണ്‍സര്‍മാരാണെന്നാണ് കായിക വകുപ്പിന്റെ നിഗമനം. ജനുവരിയില്‍ പണം നല്‍കാം എന്നായിരുന്നു സ്‌പോണ്‍സറുടെ വാഗ്ദാനം. എന്നാല്‍ നിശ്ചിത സമയത്തും സ്‌പോണ്‍സര്‍ തുക നല്‍കിയില്ലെന്ന് കായിക വകുപ്പ് വ്യക്തമാക്കി. 300 കോടിയോളം രൂപയാണ് മെസ്സിയുടേയും സംഘത്തിന്റെയും വരവിന് സര്‍ക്കാര്‍ കണക്കാക്കിയ ചെലവ്. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് സ്‌പോണ്‍സര്‍.

ഫുട്ബോള്‍ പ്രേമികളുടെ ആഗ്രഹം കണക്കിലെടുത്ത് സ്പോണ്‍സര്‍മാര്‍ സഹായിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. വളരെ പെട്ടെന്ന് നടപടികളിലേക്ക് കടക്കാന്‍ സ്പോണ്‍സര്‍മാരെ അറിയിച്ചിട്ടുണ്ട്. മറ്റൊരു ആശങ്കയും സ്പോണ്‍സര്‍മാരും അറിയിച്ചിട്ടില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നു ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ട്. ആത്മാര്‍ഥമായി ശ്രമിക്കുന്നുണ്ട്. മെസിയെപ്പോലുള്ള ലോകോത്തര താരം വരുമ്പോള്‍ അതിനാവശ്യമായ സുരക്ഷ ഒരുക്കണം. കായികതാരങ്ങള്‍ക്കാവശ്യമായ സുരക്ഷയും കളിക്കാനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കുമെന്നും നടപടികള്‍ക്കായി അടുത്ത ആഴ്ച വരെ കാത്തിരിക്കാമെന്നും മന്ത്രി പറഞ്ഞു.

Latest News

നജ്മുദ്ദീനും വിക്ടര്‍ മഞ്ഞിലയും -ബോംബറും ഗോളിയും
നജ്മുദ്ദീനും വിക്ടര്‍ മഞ്ഞിലയും -ബോംബറും ഗോളിയും
May 22, 2025
പ്രശസ്ത ഫുട്‌ബോള്‍ താരം നജ്മുദ്ദീന്‍ അന്തരിച്ചു
പ്രശസ്ത ഫുട്‌ബോള്‍ താരം നജ്മുദ്ദീന്‍ അന്തരിച്ചു
May 22, 2025
പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം
പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം
May 22, 2025
ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ ആപ്പ്, അറിയേണ്ട 10 കാര്യങ്ങള്‍
ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ ആപ്പ്, അറിയേണ്ട 10 കാര്യങ്ങള്‍
May 22, 2025
ഇരകളെ കൊന്ന് മുതലക്കെറിഞ്ഞുകൊടുക്കും, സീരിയല്‍ കില്ലര്‍ ദല്‍ഹിയില്‍ പിടിയില്‍
ഇരകളെ കൊന്ന് മുതലക്കെറിഞ്ഞുകൊടുക്കും, സീരിയല്‍ കില്ലര്‍ ദല്‍ഹിയില്‍ പിടിയില്‍
May 22, 2025
അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവയസ്സുകാരി തലേ ദിവസവും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്
അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവയസ്സുകാരി തലേ ദിവസവും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്
May 22, 2025
ഖത്തറിന്റെ ബോയിംഗ് സമ്മാനം:  ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ച് ട്രംപ്
ഖത്തറിന്റെ ബോയിംഗ് സമ്മാനം: ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ച് ട്രംപ്
May 22, 2025
ഗാസയിലെ ഓരോ കുഞ്ഞും ശത്രുവാണ്- ഇസ്രായില്‍ നേതാവിന്റെ അതിരുവിട്ട വാക്കുകളില്‍ ഞെട്ടി ലോകം
ഗാസയിലെ ഓരോ കുഞ്ഞും ശത്രുവാണ്- ഇസ്രായില്‍ നേതാവിന്റെ അതിരുവിട്ട വാക്കുകളില്‍ ഞെട്ടി ലോകം
May 22, 2025
അമേരിക്കയിലെ രണ്ട് ഇസ്രായില്‍ എംബസി ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ചു
അമേരിക്കയിലെ രണ്ട് ഇസ്രായില്‍ എംബസി ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ചു
May 22, 2025
പീഡനത്തിനിരയാക്കി മുഖത്തേക്ക് മൂത്രമൊഴിച്ചുവെന്ന ബി.ജെ.പിക്കാരിയുടെ പരാതിയില്‍ ബി.ജെ.പി എംഎല്‍എക്ക് എതിരെ കേസ്
പീഡനത്തിനിരയാക്കി മുഖത്തേക്ക് മൂത്രമൊഴിച്ചുവെന്ന ബി.ജെ.പിക്കാരിയുടെ പരാതിയില്‍ ബി.ജെ.പി എംഎല്‍എക്ക് എതിരെ കേസ്
May 22, 2025