l o a d i n g

ഗൾഫ്

ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സ്ത്രീകള്‍ക്കായി പെണ്‍മ 2.0 സംഘടിപ്പിച്ചു, ലേഡീസ് വിങ്ങിന് പുതിയ നേതൃത്വം

Thumbnail

ജിദ്ദ: ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ പുരുഷന്മാരെ പോലെ തന്നെ സ്ത്രീകള്‍ക്കും ക്രിയാത്മകമായി ഇടപെടാന്‍ സാധിക്കണമെന്നും സംഘടിതമായ പ്രവര്‍ത്തനങ്ങളിലൂടെ ഒരുപാട് കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സ്ത്രീകള്‍ക്കാകുമെന്നും ഐഎസ്എം സംസ്ഥാന സെക്രട്ടറി യാസിര്‍ അറഫാത്ത് അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ കീഴിലുള്ള ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കായി സംഘടിപ്പിക്കപ്പെട്ട 'പെണ്‍മ 2.0' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്ലാമിനെതിരെ ഉന്നയിക്കപ്പെടുന്ന സമകാലിക സ്ത്രീ വിമര്‍ശനങ്ങളെക്കുറിച്ചും അതിനോട് ബൗദ്ധികമായി പ്രതികരിക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം സദസ്സിനെ ബോധവല്‍ക്കരിച്ചു. ഒരു കുടുംബത്തിന്റെയും അതിലൂടെ ധാര്‍മികമായ ഒരു സമൂഹത്തിന്റെയും നിര്‍മ്മിതിക്ക് സ്ത്രീകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദഅവ ബുക്ക് പ്ലാറ്റിനം മെമ്പര്‍ഷിപ്പിനെ കുറിച്ചും അതിന്റെ ഭാഗമായി നടത്തേണ്ട പ്രബോധന പ്രവര്‍ത്തനങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു.

തുടര്‍ന്ന് 2025-2026 പ്രവര്‍ത്തന കാലയളവിലേക്കുള്ള ലേഡീസ് വിങ്ങിന്റെ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റ് : ആമിന വാളപ്ര, വൈസ് പ്രസിഡന്റ്‌റുമാര്‍ : മുഹ്‌സിന അബ്ദുല്‍ ഹമീദ്, ഷര്‍ഫീന, ബുഷ്‌റ, ജനറല്‍ സെക്രട്ടറി : റാലിയ, ജോയിന്റ് സെക്രട്ടറിമാര്‍ : റഷ ബാസിമ, ഫാത്തിമ സാലിഹ്, സക്കിയ്യ , ട്രഷറര്‍ : സലീമ, ഉപദേശക സമിതി അംഗങ്ങള്‍ : ഹസീന മമ്മൂട്ടി, ഹെമ്‌ന, നശീദ റഷീദ്, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ : നജ്മ , വര്‍ധ. മറ്റു അംഗങ്ങള്‍: ഹസീന അറക്കല്‍, ഷാഹിദ, നൂറ അബ്ബാസ്, റഹ്‌മത്ത്. ഇതോടു കൂടെതന്നെ സബ് കമ്മിറ്റി കണ്‍വീനര്‍മാരെയും അസിസ്റ്റന്റ് കണ്‍വീനര്‍മാരെയും തിരഞ്ഞെടുത്തു. ദഅവ : റഷ ബാസിമ, ഹെമ്‌ന, ലോണ്‍ ദ ഖുര്‍ആന്‍ : മുഹ്‌സിന അബ്ദുല്‍ ഹമീദ്, ഹസീന മമ്മൂട്ടി, നിച്ച് ഓഫ് ട്രൂത്ത് : ഫാത്തിമ സാലിഹ്,നജ്മ, വളണ്ടിയര്‍ ക്യാപ്റ്റന്‍: ഷറഫീന ആമീന്‍, സ്‌കോട് വര്‍ക്ക് : ബുഷറ, വര്‍ദ്ധ. റിസപ്ഷന്‍ & മെമ്പര്‍ഷിപ്പ് : സലീമ, നെഷീദ റഷീദ്.

ലേഡീസ് വിങ് പ്രസിഡണ്ട് ആമിന വാളപ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി റാദിയ സ്വാഗതവും ഫാത്തിമാ സാലിഹ് നന്ദിയും പറഞ്ഞു.

Latest News

നജ്മുദ്ദീനും വിക്ടര്‍ മഞ്ഞിലയും -ബോംബറും ഗോളിയും
നജ്മുദ്ദീനും വിക്ടര്‍ മഞ്ഞിലയും -ബോംബറും ഗോളിയും
May 22, 2025
പ്രശസ്ത ഫുട്‌ബോള്‍ താരം നജ്മുദ്ദീന്‍ അന്തരിച്ചു
പ്രശസ്ത ഫുട്‌ബോള്‍ താരം നജ്മുദ്ദീന്‍ അന്തരിച്ചു
May 22, 2025
പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം
പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം
May 22, 2025
ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ ആപ്പ്, അറിയേണ്ട 10 കാര്യങ്ങള്‍
ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ ആപ്പ്, അറിയേണ്ട 10 കാര്യങ്ങള്‍
May 22, 2025
ഇരകളെ കൊന്ന് മുതലക്കെറിഞ്ഞുകൊടുക്കും, സീരിയല്‍ കില്ലര്‍ ദല്‍ഹിയില്‍ പിടിയില്‍
ഇരകളെ കൊന്ന് മുതലക്കെറിഞ്ഞുകൊടുക്കും, സീരിയല്‍ കില്ലര്‍ ദല്‍ഹിയില്‍ പിടിയില്‍
May 22, 2025
അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവയസ്സുകാരി തലേ ദിവസവും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്
അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവയസ്സുകാരി തലേ ദിവസവും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്
May 22, 2025
ഖത്തറിന്റെ ബോയിംഗ് സമ്മാനം:  ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ച് ട്രംപ്
ഖത്തറിന്റെ ബോയിംഗ് സമ്മാനം: ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ച് ട്രംപ്
May 22, 2025
ഗാസയിലെ ഓരോ കുഞ്ഞും ശത്രുവാണ്- ഇസ്രായില്‍ നേതാവിന്റെ അതിരുവിട്ട വാക്കുകളില്‍ ഞെട്ടി ലോകം
ഗാസയിലെ ഓരോ കുഞ്ഞും ശത്രുവാണ്- ഇസ്രായില്‍ നേതാവിന്റെ അതിരുവിട്ട വാക്കുകളില്‍ ഞെട്ടി ലോകം
May 22, 2025
അമേരിക്കയിലെ രണ്ട് ഇസ്രായില്‍ എംബസി ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ചു
അമേരിക്കയിലെ രണ്ട് ഇസ്രായില്‍ എംബസി ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ചു
May 22, 2025
പീഡനത്തിനിരയാക്കി മുഖത്തേക്ക് മൂത്രമൊഴിച്ചുവെന്ന ബി.ജെ.പിക്കാരിയുടെ പരാതിയില്‍ ബി.ജെ.പി എംഎല്‍എക്ക് എതിരെ കേസ്
പീഡനത്തിനിരയാക്കി മുഖത്തേക്ക് മൂത്രമൊഴിച്ചുവെന്ന ബി.ജെ.പിക്കാരിയുടെ പരാതിയില്‍ ബി.ജെ.പി എംഎല്‍എക്ക് എതിരെ കേസ്
May 22, 2025