റിയാദ്: സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളില്‍ മെട്രോ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനെക്കുറിച്ച് പഠനം നടത്തണമെന്ന് ശൂറ കൗണ്‍സില്‍ ആവശ്യപ്പെട്ടതായി അഷര്‍ഖ് അല്‍-ഔസത്ത് റിപ്പോര്‍ട്ട് ചെയ്തു. സൗദി ലോജിസ്റ്റിക്‌സ് അക്കാദമി വാഗ്ദാനം ചെയ്യുന്ന പരിശീലന പരിപാടികള്‍ വിപുലീകരിക്കണമെും പൊതുഗതാഗത അതോറിറ്റിയോടും ആവശ്യപ്പെട്ടു.
തീര്‍ഥാടകര്‍ക്കുള്ള ഷട്ടില്‍ ഗതാഗത സേവനങ്ങളുടെ ഗുണനിലവാര കാര്യക്ഷമത ഉറപ്പാക്കുന്നതിന് ഉപയോഗിക്കുന്ന മാനദണ്ഡങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും കൗണ്‍സില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
മക്ക, മദീന ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയുടേതിന് തുല്യമായി രാജ്യത്തിന്റെ റെയില്‍വേ ശൃംഖല വിപുലീകരിച്ച് യാത്രക്കാരുടെ ശേഷി വര്‍ദ്ധിപ്പിക്കേണ്ടതിന്റെയും ട്രെയിന്‍ വേഗത വര്‍ദ്ധിപ്പിക്കേണ്ടതിന്റെയും ആവശ്യകതയും കൗണ്‍സില്‍ ചര്‍ച്ച ചെയ്തു.
നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുമുള്ള ലക്ഷ്യത്തോടെ പൊതുഗതാഗത ശൃംഖല മെച്ചപ്പെടുത്തുക എന്നതാണ് വിഷന്‍ 2030 ലക്ഷ്യമിടുന്നത്.
റിയാദിലെ മെട്രോ ശൃംഖല കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. റിയാദിനെ കിഴക്കന്‍ പ്രവിശ്യയുമായും വടക്കന്‍ അതിര്‍ത്തി മേഖലകളുമായും ബന്ധിപ്പിക്കുന്ന പാസഞ്ചര്‍ റെയില്‍വേ ശൃംഖലയും സൗദിക്കുണ്ട്.
Related News