l o a d i n g

വേള്‍ഡ്

സാദിഖലി ശിഹാബ് തങ്ങള്‍ക്കും ഹാരിസ് ബീരാന്‍ എം.പിക്കും ന്യൂ ജേഴ്സിയില്‍ ഇന്ന്പൗര സ്വീകരണം

Thumbnail

ന്യൂജേഴ്സി: അമേരിക്കയില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന ഐ.യു.എം.എല്‍ പൊളിറ്റിക്കല്‍ അഫയേര്‍സ് കമ്മിറ്റി ചെയര്‍മാനും സര്‍വ്വരാന്‍ ആദരിക്കപ്പെടുന്ന കേരളത്തിലെ മത സൗഹാര്‍ദ്ദ വക്താവുമായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, രാജ്യസഭാംഗവും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ ഹാരിസ് ബീരാന്‍ എന്നിവര്‍ക്ക് ന്യൂജേഴ്സിയില്‍ ഇന്ന് (12.10.2024 ശനി) കെ.എം.സി.സി - യു.എസ്.എ യുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നു.

റോയല്‍ ആല്‍ബര്‍ട്ട്‌സ് പാലസില്‍ രാവിലെ 11.30 മണിക്ക് നടക്കുന്ന സ്വീകരണ യോഗത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് എബ്രഹാം, ഫൊക്കാന പ്രസിഡണ്ട് സജിമോന്‍ ആന്റണി, ഫോമ ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗ്ഗീസ്, നന്മ വൈസ് പ്രസിഡണ്ട് ഡോ. സക്കീര്‍ ഹുസൈന്‍, യു.എ.ഇ -കെ എം സി സി നേതാവ് അന്‍വര്‍ നഹ, മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ ജോര്‍ജ്ജ് ജോസഫ്, മുന്‍ ഡി.ജി.പി ടോമിന്‍ ജെ തച്ചങ്കരി, എഴുത്തുകാരന്‍ ബോബി പാല്‍, എം എം എന്‍ ജെ നേതാവ് സമദ് പൊനേരി, അസ്ലം ഹമീദ്, കുഞ്ഞു പയ്യോളി, ഇംതിയാസ് അലി തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു സംസാരിക്കും.

കൂടാതെ ലീലാ മാരേട്ട്, തോമസ് മൊട്ടക്കല്‍, ഷീലാ ശ്രീകുമാര്‍, ജിബി തോമസ്, മധു കൊട്ടാരക്കര, രാജു പള്ളത്ത്, തങ്കം അരവിന്ദ്, അനില്‍ പുത്തന്‍ചിറ, ഹനീഫ് എരഞ്ഞിക്കല്‍, മുസ്തഫ കമാല്‍, ഒമര്‍ സിനാപ്, നിരാര്‍ ബഷീര്‍ തുടങ്ങിയവരും അമേരിക്കയിലെ മറ്റു സാമൂഹ്യ സാംസ്‌കാരിക നായകരും പങ്കെടുക്കും. കെ.എം.സി.സി - യു.എസ്.എ യുടെ നേതൃത്വത്തില്‍ ന്യൂ ജഴ്‌സിയിലെ എം.എം.എന്‍.ജെയുടെ സഹകരണ ത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ യു.എ നസീര്‍ അധ്യക്ഷത വഹിക്കും. കഴിഞ്ഞ ഒരാഴ്ചയായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ തിരക്കിട്ട പര്യടനം നടത്തിക്കൊണ്ടിരിക്കുന്ന തങ്ങളും സംഘവും തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍ നിന്നും ദല്‍ഹി വഴി നാട്ടിലേക്ക് തിരിക്കും.

Latest News

ഹിസാമുദ്ധീന്റെ മൃതദേഹം അറാറില്‍ മറവുചെയ്തു
ഹിസാമുദ്ധീന്റെ മൃതദേഹം അറാറില്‍ മറവുചെയ്തു
April 4, 2025
ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ എക്‌സാമിനേഷന്‍ കണ്‍ട്രോളര്‍ അയ്യൂബ് ഷെയ്ഖ് നിര്യാതനായി
ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ എക്‌സാമിനേഷന്‍ കണ്‍ട്രോളര്‍ അയ്യൂബ് ഷെയ്ഖ് നിര്യാതനായി
April 4, 2025
ലഹരിയുണ്ടാക്കുന്ന ആത്യന്തിക നഷ്ടമാണ് ഇസ്ലാഹി പ്രസ്ഥാനത്തിന് പറയാനുള്ളത് - നൂര്‍ മുഹമ്മദ് നൂര്‍ഷ
ലഹരിയുണ്ടാക്കുന്ന ആത്യന്തിക നഷ്ടമാണ് ഇസ്ലാഹി പ്രസ്ഥാനത്തിന് പറയാനുള്ളത് - നൂര്‍ മുഹമ്മദ് നൂര്‍ഷ
April 3, 2025
സ്വത്വം  മറക്കാത്ത കാറ്റലോണിയക്കാരന്‍
സ്വത്വം മറക്കാത്ത കാറ്റലോണിയക്കാരന്‍
April 3, 2025
കാസര്‍കോട് സ്വദേശി പനി ബാധിച്ച് ദുബായില്‍ മരിച്ചു
കാസര്‍കോട് സ്വദേശി പനി ബാധിച്ച് ദുബായില്‍ മരിച്ചു
April 3, 2025
വളര്‍ച്ചയുടെ അദൃശ്യ ശക്തി
വളര്‍ച്ചയുടെ അദൃശ്യ ശക്തി
April 3, 2025
പെരുന്നാള്‍ ദിനത്തില്‍ ഡയാലിസിസ് രോഗികള്‍ക്ക് സഹായമെത്തിച്ച് പ്രവാസി മലയാളി ഫൗണ്ടേഷന്‍
പെരുന്നാള്‍ ദിനത്തില്‍ ഡയാലിസിസ് രോഗികള്‍ക്ക് സഹായമെത്തിച്ച് പ്രവാസി മലയാളി ഫൗണ്ടേഷന്‍
April 3, 2025
അഡ്വ: അബിന്‍ വര്‍ക്കിക്ക് ദമ്മാമില്‍ സ്വീകരണം
അഡ്വ: അബിന്‍ വര്‍ക്കിക്ക് ദമ്മാമില്‍ സ്വീകരണം
April 3, 2025
മാസപ്പടി കേസ്: മുഖ്യമന്ത്രിയുടെ മകള്‍ വീണയടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി കമ്പനികാര്യ മന്ത്രാലയം
മാസപ്പടി കേസ്: മുഖ്യമന്ത്രിയുടെ മകള്‍ വീണയടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി കമ്പനികാര്യ മന്ത്രാലയം
April 3, 2025
കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; ഗായകന്‍ എം.ജി ശ്രീകുമാര്‍ കാല്‍ ലക്ഷം രൂപ പിഴയൊടുക്കി
കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; ഗായകന്‍ എം.ജി ശ്രീകുമാര്‍ കാല്‍ ലക്ഷം രൂപ പിഴയൊടുക്കി
April 3, 2025