ജിദ്ദ: മൂന്നു പതിറ്റാണ്ടിലേറെക്കാലം ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകനായും എക്‌സാമിനേഷന്‍ കണ്‍ട്രോളറായും സേവനം അനുഷ്ഠിച്ചിരുന്ന അയ്യൂബ് ഷെയ്ഖ് നിര്യാതനായി. ഷെയ്ഖിന്റെ നിര്യാണത്തില്‍ ജിദ്ദയിലെ ഇന്ത്യന്‍ സമൂഹവും ഇന്ത്യന്‍ സ്‌കൂള്‍ അധികൃതരും അനുശോചിച്ചു. ഇന്ത്യന്‍ സ്‌കൂളില്‍ ജോലി ചെയ്യുമ്പോള്‍ മലയാളി സമൂഹവുമായും വളരെ അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. ഇന്ത്യന്‍ സ്‌കൂളിലെ ദീര്‍ഘകാലത്തെ സര്‍വീസിനു ശേഷം സര്‍വീസില്‍നിന്ന് വിരമിച്ച് നാട്ടിലേക്കു മടങ്ങുകയായിരുന്നു.
Related News