l o a d i n g

ഗൾഫ്

ട്രംപിന്റെ നികുതി പ്രഹരം ഗള്‍ഫ് രാജ്യങ്ങളെ കാര്യമായി ബാധിക്കില്ല

Thumbnail

ദോഹ : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച എല്ലാ രാജ്യങ്ങള്‍ക്കുമുള്ള സാര്‍വത്രിക തീരുവയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളെയും ഒഴിവാക്കിയില്ല. തന്റെ രണ്ടാം ഭരണകാലത്ത് ആഗോള വ്യാപാര യുദ്ധത്തിന് സാധ്യതയുണ്ടെന്ന ആശങ്ക ഉയര്‍ത്തുന്ന തരത്തിലുള്ളതാണ് ട്രംപിന്റെ പ്രഖ്യാപനം. ഖത്തറില്‍ നിന്നും മറ്റ് ജിസിസി രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതിക്ക് 10 ശതമാനം അടിസ്ഥാന നികുതി ഉള്‍പെടുത്തിയിട്ടുണ്ടെങ്കിലും ഏറ്റവും കുറഞ്ഞ താരീഫിലാണ് ഈ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയത്.

അതേസമയം, ഡൊണാള്‍ഡ് ട്രംപിന്റെ നികുതി പ്രഹരം പ്രമുഖ ഗള്‍ഫ് രാജ്യങ്ങളെ പ്രത്യക്ഷത്തില്‍ സാരമായി ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ചൈനക്കും ഇന്ത്യക്കുമെല്ലാം കനത്ത തത്തുല്യ ചുങ്കം ചുമത്തിയപ്പോള്‍ മിക്ക ഗള്‍ഫ് രാജ്യങ്ങളും ട്രംപിന്റെ പുതിയ നികുതി ഘടനയില്‍ കുറഞ്ഞ നിരക്കിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കെല്ലാം 10 ശതമാനം തത്തുല്യ ചുങ്കമാണ് ചുമത്തിയിരിക്കുന്നത്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഈ രാജ്യങ്ങള്‍ ചുമത്തി വരുന്ന നികുതി കുറവാണെന്നതാണ് പ്രധാന കാരണം. എണ്ണ വ്യാപാരത്തില്‍ അമേരിക്കയുമായി സൗഹാര്‍ദ്ദത്തില്‍ കഴിയുന്ന ഗള്‍ഫ് രാജ്യങ്ങള്‍ മറ്റു വ്യാപാര മേഖലകളിലും അമേരിക്കക്ക് ഭീഷണിയല്ല എന്നത് ട്രംപിന്റെ പ്രഹരത്തിന്റെ ശക്തി കുറച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് കാര്യമായ കയറ്റുമതി നടക്കാത്തതിനാല്‍ 10 ശതമാനം തത്തുല്യ ചുങ്കം പോലും ഗള്‍ഫ് രാജ്യങ്ങളുടെ വ്യാപാരത്തെ സാരമായി ബാധിക്കില്ല. മാത്രമല്ല, സൗദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ചു ശതമാനത്തോളം കുറഞ്ഞ നികുതിയാണ് ചുമത്തി വരുന്നത്.

2024 ല്‍ ഖത്തറുമായുള്ള യുഎസിന്റെ മൊത്തം ചരക്ക് വ്യാപാരം 5.6 ബില്യണ്‍ ഡോളറായിരുന്നുവെന്ന് കണക്കാക്കപ്പെടുന്നു. ഒബ്‌സര്‍വേറ്ററി ഓഫ് ഇക്കണോമിക് കോംപ്ലക്‌സിറ്റി (ഒഇസി) പ്രകാരം, 2023 ല്‍ ഖത്തര്‍ 2.1 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തു. സംസ്‌കരിച്ച പെട്രോളിയം, നൈട്രജന്‍ വളങ്ങള്‍, അസംസ്‌കൃത അലുമിനിയം എന്നിവയായിരുന്നു പ്രധാന കയറ്റുമതി ഉല്‍പ്പന്നങ്ങള്‍.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ, ഖത്തറിന്റെ യുഎസിലേക്കുള്ള കയറ്റുമതി വാര്‍ഷികാടിസ്ഥാനത്തില്‍ 5.97 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. 2018-ല്‍ 1.57 ബില്യണ്‍ ഡോളറില്‍ നിന്ന് 2023-ല്‍ 2.1 ബില്യണ്‍ ഡോളറായാണ് ഇക്കാലയളവില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. പുതുതായി പ്രഖ്യാപിച്ച സാര്‍വത്രിക താരിഫുകള്‍ ശനിയാഴ്ച പ്രാബല്യത്തില്‍ വരും. വിദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന വസ്തുക്കളുടെ പുതിയ ഇറക്കുമതിക്ക് പരസ്പര താരിഫുകള്‍ ഏപ്രില്‍ 9 മുതല്‍ പ്രാബല്യത്തില്‍ വരും.

Latest News

അനില്‍ കുമാര്‍ പത്തനംതിട്ടയ്ക്ക് ഒഐസിസി ആദരവ്
അനില്‍ കുമാര്‍ പത്തനംതിട്ടയ്ക്ക് ഒഐസിസി ആദരവ്
April 4, 2025
ഒമാനില്‍ ജോലി ചെയ്യുന്ന മലയാളി സംഘത്തിന് 35 കോടിയുടെ സമ്മാനം
ഒമാനില്‍ ജോലി ചെയ്യുന്ന മലയാളി സംഘത്തിന് 35 കോടിയുടെ സമ്മാനം
April 4, 2025
കുവൈത്ത് ജനസംഖ്യയില്‍ നേരിയ വര്‍ധന; കൂടുതല്‍ വനിതകള്‍
കുവൈത്ത് ജനസംഖ്യയില്‍ നേരിയ വര്‍ധന; കൂടുതല്‍ വനിതകള്‍
April 4, 2025
വഖഫ് ഭേദഗതി ബില്ലിനെതിരെ രാഷ്ട്രീയ, നിയമ പോരാട്ടത്തിനൊരുങ്ങി ലീഗ്,  ഏപ്രില്‍ 16ന് കോഴിക്കോട്ട് വഖഫ് സംരക്ഷണ മഹാറാലി
വഖഫ് ഭേദഗതി ബില്ലിനെതിരെ രാഷ്ട്രീയ, നിയമ പോരാട്ടത്തിനൊരുങ്ങി ലീഗ്, ഏപ്രില്‍ 16ന് കോഴിക്കോട്ട് വഖഫ് സംരക്ഷണ മഹാറാലി
April 4, 2025
ഉപതെരഞ്ഞെടുപ്പ്: നിലമ്പൂരില്‍ 56 പുതിയ പോളിംഗ് ബൂത്തുകള്‍ കൂടി
ഉപതെരഞ്ഞെടുപ്പ്: നിലമ്പൂരില്‍ 56 പുതിയ പോളിംഗ് ബൂത്തുകള്‍ കൂടി
April 4, 2025
രുചിയുടെ വൈവിധ്യം തീര്‍ക്കാന്‍ 'മെസ മലബാറിക്ക' വരുന്നു; 25 മുതല്‍ മെയ് നാല് വരെ കോട്ടക്കല്‍ പുത്തൂര്‍ ബൈപാസില്‍
രുചിയുടെ വൈവിധ്യം തീര്‍ക്കാന്‍ 'മെസ മലബാറിക്ക' വരുന്നു; 25 മുതല്‍ മെയ് നാല് വരെ കോട്ടക്കല്‍ പുത്തൂര്‍ ബൈപാസില്‍
April 4, 2025
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്;  ഷോണ്‍ ജോര്‍ജോ, അനില്‍ ആന്റണിയോ ബി.ജെ.പി സ്ഥാനാര്‍ഥികളായേക്കും
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ഷോണ്‍ ജോര്‍ജോ, അനില്‍ ആന്റണിയോ ബി.ജെ.പി സ്ഥാനാര്‍ഥികളായേക്കും
April 4, 2025
ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റിയാദ് ഈദ് മെഗാഫെസ്റ്റ്, സംഗീത വിസ്മയം തീര്‍ത്ത് മിയ മെഹക്ക്
ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റിയാദ് ഈദ് മെഗാഫെസ്റ്റ്, സംഗീത വിസ്മയം തീര്‍ത്ത് മിയ മെഹക്ക്
April 4, 2025
ബി.ജെ.പി അധ്യക്ഷന് സ്വീകരണം, മുനമ്പം സമരക്കാരില്‍ 50 പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു;  റവന്യു അവകാശം പുനഃസ്ഥാപിച്ചു കിട്ടുന്നതുവരെ സമരം തുടരും