l o a d i n g

ഗൾഫ്

കുവൈത്ത് ജനസംഖ്യയില്‍ നേരിയ വര്‍ധന; കൂടുതല്‍ വനിതകള്‍

Thumbnail

കുവൈത്ത് സിറ്റി: കുവൈത്ത് ജനസംഖ്യ 4.9 ദശലക്ഷം കവിഞ്ഞതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്. മുന്‍ വര്‍ഷം ഇത് 4.8 ആയിരുന്നു. ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികളുടെ വരവാണ് ജനസംഖ്യയിലെ നേരിയ വര്‍ധനവിന് കാരണം. നിലവില്‍ രാജ്യത്തിന്റെ 31 ശതമാനം കുവൈത്തികളാണ്. 20 ശതമാനവുമായി ഇന്ത്യക്കാരും 13 ശതമാനവുമായി ഈജിപ്തുകാരുമാണ് തൊട്ടുപിറകിലുള്ളത്. സ്വദേശികളിലെ രാജ്യത്തെ ലിംഗാനുപാതത്തില്‍ ഏതാണ്ട് 49 ശതമാനം പുരുഷന്മാരും 51 ശതമാനം സ്ത്രീകളുമാണ്. എന്നാല്‍ പ്രവാസികളില്‍ പുരുഷന്മാരുടെ എണ്ണം 66 ശതമാനവും സ്ത്രീകളുടെ എണ്ണം 34 ശതമാനവുമാണ്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 80 ശതമാനം പേരും 15-64 വയസ്സിന് ഇടയിലുള്ളവരാണ്. 15 വയസ്സിന് താഴെയുള്ളവര്‍ 17 ശതമാനവും, 3 ശതമാനം പേര്‍ 65 വയസ്സിന് മുകളിലുള്ളവരാണ്.

രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശം സാല്‍മിയയാണ്. 321,190 പേരാണ് ഈ പ്രദേശത്തുള്ളത്. ഫര്‍വാനിയ, ജലീബ് അല്‍-ഷൂയൂഖ്, ഹവല്ലി, മഹ്ബൂല തുടങ്ങിയ സ്ഥലങ്ങളാണ് ജനസാന്ദ്രതയുള്ള മറ്റ് പ്രദേശങ്ങള്‍. രാജ്യത്തെ 2,247,029 തൊഴിലാളികളില്‍ 23 ശതമാനം പൊതു മേഖലയിലും, 77 ശതമാനം സ്വകാര്യ മേഖലയിലാണ് ജോലി ചെയ്യുന്നത്. പൊതുമേഖലയില്‍ 77.52 ശതമാനം കുവൈത്തികളും സ്വകാര്യ മേഖലയില്‍ 31.1 ശതമാനത്തോടെ ഇന്ത്യക്കാരുമാണ് ഏറ്റവും വലിയ തൊഴിലാളി സമൂഹം.

Latest News

അനില്‍ കുമാര്‍ പത്തനംതിട്ടയ്ക്ക് ഒഐസിസി ആദരവ്
അനില്‍ കുമാര്‍ പത്തനംതിട്ടയ്ക്ക് ഒഐസിസി ആദരവ്
April 4, 2025
ഒമാനില്‍ ജോലി ചെയ്യുന്ന മലയാളി സംഘത്തിന് 35 കോടിയുടെ സമ്മാനം
ഒമാനില്‍ ജോലി ചെയ്യുന്ന മലയാളി സംഘത്തിന് 35 കോടിയുടെ സമ്മാനം
April 4, 2025
കുവൈത്ത് ജനസംഖ്യയില്‍ നേരിയ വര്‍ധന; കൂടുതല്‍ വനിതകള്‍
കുവൈത്ത് ജനസംഖ്യയില്‍ നേരിയ വര്‍ധന; കൂടുതല്‍ വനിതകള്‍
April 4, 2025
വഖഫ് ഭേദഗതി ബില്ലിനെതിരെ രാഷ്ട്രീയ, നിയമ പോരാട്ടത്തിനൊരുങ്ങി ലീഗ്,  ഏപ്രില്‍ 16ന് കോഴിക്കോട്ട് വഖഫ് സംരക്ഷണ മഹാറാലി
വഖഫ് ഭേദഗതി ബില്ലിനെതിരെ രാഷ്ട്രീയ, നിയമ പോരാട്ടത്തിനൊരുങ്ങി ലീഗ്, ഏപ്രില്‍ 16ന് കോഴിക്കോട്ട് വഖഫ് സംരക്ഷണ മഹാറാലി
April 4, 2025
ഉപതെരഞ്ഞെടുപ്പ്: നിലമ്പൂരില്‍ 56 പുതിയ പോളിംഗ് ബൂത്തുകള്‍ കൂടി
ഉപതെരഞ്ഞെടുപ്പ്: നിലമ്പൂരില്‍ 56 പുതിയ പോളിംഗ് ബൂത്തുകള്‍ കൂടി
April 4, 2025
രുചിയുടെ വൈവിധ്യം തീര്‍ക്കാന്‍ 'മെസ മലബാറിക്ക' വരുന്നു; 25 മുതല്‍ മെയ് നാല് വരെ കോട്ടക്കല്‍ പുത്തൂര്‍ ബൈപാസില്‍
രുചിയുടെ വൈവിധ്യം തീര്‍ക്കാന്‍ 'മെസ മലബാറിക്ക' വരുന്നു; 25 മുതല്‍ മെയ് നാല് വരെ കോട്ടക്കല്‍ പുത്തൂര്‍ ബൈപാസില്‍
April 4, 2025
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്;  ഷോണ്‍ ജോര്‍ജോ, അനില്‍ ആന്റണിയോ ബി.ജെ.പി സ്ഥാനാര്‍ഥികളായേക്കും
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ഷോണ്‍ ജോര്‍ജോ, അനില്‍ ആന്റണിയോ ബി.ജെ.പി സ്ഥാനാര്‍ഥികളായേക്കും
April 4, 2025
ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റിയാദ് ഈദ് മെഗാഫെസ്റ്റ്, സംഗീത വിസ്മയം തീര്‍ത്ത് മിയ മെഹക്ക്
ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റിയാദ് ഈദ് മെഗാഫെസ്റ്റ്, സംഗീത വിസ്മയം തീര്‍ത്ത് മിയ മെഹക്ക്
April 4, 2025
ബി.ജെ.പി അധ്യക്ഷന് സ്വീകരണം, മുനമ്പം സമരക്കാരില്‍ 50 പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു;  റവന്യു അവകാശം പുനഃസ്ഥാപിച്ചു കിട്ടുന്നതുവരെ സമരം തുടരും
ബി.ജെ.പി അധ്യക്ഷന് സ്വീകരണം, മുനമ്പം സമരക്കാരില്‍ 50 പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു; റവന്യു അവകാശം പുനഃസ്ഥാപിച്ചു കിട്ടുന്നതുവരെ സമരം തുടരും
April 4, 2025
ട്രംപിന്റെ നികുതി പ്രഹരം ഗള്‍ഫ് രാജ്യങ്ങളെ കാര്യമായി ബാധിക്കില്ല
ട്രംപിന്റെ നികുതി പ്രഹരം ഗള്‍ഫ് രാജ്യങ്ങളെ കാര്യമായി ബാധിക്കില്ല
April 4, 2025