l o a d i n g

കേരള

രുചിയുടെ വൈവിധ്യം തീര്‍ക്കാന്‍ 'മെസ മലബാറിക്ക' വരുന്നു; 25 മുതല്‍ മെയ് നാല് വരെ കോട്ടക്കല്‍ പുത്തൂര്‍ ബൈപാസില്‍

Thumbnail

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 'മെസ മലബാറിക്ക' ഭക്ഷ്യ മേള സംഘടിപ്പിക്കുന്നു. പരിപാടിയുടെ ലോഗോ പ്രകാശനം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. ബ്രോഷര്‍ പ്രകാശനം ആബിദ് ഹുസൈന്‍ തങ്ങള്‍ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ അധ്യക്ഷത വഹിച്ചു. ഏപ്രില്‍ 25 മുതല്‍ മെയ് നാല് വരെ കോട്ടക്കല്‍ പുത്തൂര്‍ ബൈപാസിലാണ് മേള നടക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മുത്തേടം, എ മുഹമ്മദ് ഹനീഫ പദ്ധതി വിശദീകരിച്ചു. കോട്ടക്കല്‍ നഗരസഭ ചെയപേഴ്സണ്‍ ഡോ ഹനീഷ, വളാഞ്ചേരി നഗരസഭ ചെയര്‍മാന്‍ അഷ്റഫ് അമ്പലത്തിങ്ങല്‍, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹ്‌മാന്‍ കാരാട്ട്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ നസീബ അസീസ്, സറീന ഹസീബ്, കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി പി മാധവന്‍കുട്ടി വാര്യര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ് ബിജു എന്നിവര്‍ സംസാരിച്ചു.

തനത് രുചികളെ പരിചപ്പെടുത്തുക, ഭക്ഷ്യ മേഖലയില്‍ പുതിയ വ്യവസായങ്ങളേയും സംരഭകരേയും സൃഷ്ടിക്കുക, പ്രാദേശിക ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക, പ്രമുഖ ബ്രാന്‍ഡുകള്‍ക്കും വ്യക്തികള്‍ക്കും ആദരവും അംഗീകാരവും നല്‍കുക എന്നിവയാണ് മേളയുടെ പ്രധാന ലക്ഷ്യം. അന്തര്‍ദേശീയ നിലവാരത്തിലാണ് ഭക്ഷ്യമേള ഒരുക്കുന്നത്. നവ സംരംഭകര്‍ക്ക് സഹായം, തനത് കലകളുടെ അവതരണം എന്നിവയും മേളയിലുണ്ടാവും.

രാജ്യത്തെ പലദേശങ്ങളിലെ ഷെഫുമാരുടെ നേതൃത്വത്തില്‍ തനത് രുചിക്കൂട്ടുകള്‍ മെസ മലബാറിക്കയുടെ തീന്‍മേശയിലുണ്ടാകും. കശ്മീരി വാസ്വാന്‍, ഹൈദരാബാദി ദാവത്ത്, മലബാറിലെ രുചിപ്പെരുമയായ കുറ്റിച്ചിറ തക്കാരം, വള്ളംകളികളുടെ നാട്ടില്‍ നിന്ന് ആറന്‍മുള സദ്യ, രുചി വൈവിധ്യങ്ങള്‍ നിറഞ്ഞ ഉത്തരേന്ത്യന്‍ വിഭവങ്ങള്‍, അതോടൊപ്പം, കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ഒട്ടനവധി രുചിക്കൂട്ടുകളും മേളയിലുണ്ടാവും.

ഫോട്ടോ: മലപ്പുറം ജില്ലാ പഞ്ചായത്ത് നടത്തുന്ന ഫുഡ് ഫെസ്റ്റി വെലിന്റെ ലോഗോ പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി ഡോ. പി എം വാരിയര്‍യ്ക്ക് നല്‍കി പ്രകാശനം ചെയ്യുന്നു.

Latest News

മകളുടെ പ്രതിശ്രുത വരനുമൊന്നിച്ച് സ്വര്‍ണാഭരണങ്ങളുമായി അമ്മ ഒളിച്ചോടി
മകളുടെ പ്രതിശ്രുത വരനുമൊന്നിച്ച് സ്വര്‍ണാഭരണങ്ങളുമായി അമ്മ ഒളിച്ചോടി
April 8, 2025
വര്‍ക്കല സ്വദേശി റിയാദില്‍ മരിച്ച
വര്‍ക്കല സ്വദേശി റിയാദില്‍ മരിച്ച
April 8, 2025
'മതേതര ശക്തികള്‍ ഇനിയും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ സര്‍വനാശം' -പൊന്നാനി ജനകീയ കൂട്ടായ്മ
'മതേതര ശക്തികള്‍ ഇനിയും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ സര്‍വനാശം' -പൊന്നാനി ജനകീയ കൂട്ടായ്മ
April 8, 2025
 ഉംറ വിസക്കാര്‍ ഏപ്രില്‍ 29 നകം മടങ്ങണമെന്ന് സൗദി;  ലംഘനത്തിന് ഒരു ലക്ഷം മുതല്‍ പിഴ
ഉംറ വിസക്കാര്‍ ഏപ്രില്‍ 29 നകം മടങ്ങണമെന്ന് സൗദി; ലംഘനത്തിന് ഒരു ലക്ഷം മുതല്‍ പിഴ
April 8, 2025
ജെഎം ഫിനാന്‍ഷ്യല്‍ അസറ്റ് മാനേജ്മെന്റ് 100 കോടി രൂപ മൂലധനം സമാഹരിക്കുന്നു
ജെഎം ഫിനാന്‍ഷ്യല്‍ അസറ്റ് മാനേജ്മെന്റ് 100 കോടി രൂപ മൂലധനം സമാഹരിക്കുന്നു
April 8, 2025
ഖത്തറില്‍ സംഗീത പരിപാടിയുടെ പേരിലും തട്ടിപ്പു ശ്രമം - ജാഗ്രത വേണം
ഖത്തറില്‍ സംഗീത പരിപാടിയുടെ പേരിലും തട്ടിപ്പു ശ്രമം - ജാഗ്രത വേണം
April 8, 2025
ബെസ്റ്റ് വേ ഡ്രൈവേഴ്‌സ് കൂട്ടായ്മ ഒമ്പതാം വാര്‍ഷികവും സംഗീത സായാഹ്നവും ശ്രദ്ധേയമായി
ബെസ്റ്റ് വേ ഡ്രൈവേഴ്‌സ് കൂട്ടായ്മ ഒമ്പതാം വാര്‍ഷികവും സംഗീത സായാഹ്നവും ശ്രദ്ധേയമായി
April 8, 2025
വേള്‍ഡ് മലയാളി ഫെഡറേഷന്‍ ചികിത്സാ സഹായം കൈമാറി
വേള്‍ഡ് മലയാളി ഫെഡറേഷന്‍ ചികിത്സാ സഹായം കൈമാറി
April 8, 2025
യു.എ.ഇ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഹംദാന് ഇന്ത്യയില്‍ ഊഷ്മള സ്വീകരണം
യു.എ.ഇ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഹംദാന് ഇന്ത്യയില്‍ ഊഷ്മള സ്വീകരണം
April 8, 2025
വിസ തട്ടിപ്പു കേസില്‍ യുക്തിവാദി നേതാവ് സനല്‍ ഇടമറുക് അറസ്റ്റില്‍
വിസ തട്ടിപ്പു കേസില്‍ യുക്തിവാദി നേതാവ് സനല്‍ ഇടമറുക് അറസ്റ്റില്‍
April 8, 2025