റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍ വനിതാ ഫോറത്തിന്റെ നേതൃത്വത്തില്‍ അര്‍ബുദം ബാധിച്ചു കിടപ്പിലായ പത്തനംതിട്ട സ്വദേശിയായ യുവതിക്കുള്ള ചികിത്സാ സഹായം കൈമാറി. റിയാദിലെ സുലൈയില്‍ അല്‍ മന്‍ഹല്‍ ഇസ്തിറാഹില്‍ നടന്ന ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമായ മൈമൂന അബ്ബാസ് സഹായം കൈമാറി. ലോക വനിതാ ദിനത്തോടനുബന്ധിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ധനസമാഹരണം നടത്തിയത്.
വേള്‍ഡ് മലയാളി ഫെഡറേഷന്‍ മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ വല്ലി ജോസ്, സൗദി നാഷണല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് സുബി സജിന്‍, റിയാദ് കൗണ്‍സില്‍ ട്രഷറര്‍ അഞ്ജു ആനന്ദ്, കോര്‍ഡിനേറ്റര്‍ കാര്‍ത്തിക അനീഷ്, ജോയിന്‍ സെക്രട്ടറി മിനുജ മുഹമ്മദ്, ബൈമി സുബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശാരിക സുദീപ്, റിസ്വാന ഫൈസല്‍, സൗമ്യ തോമസ്, ജീവ, അനു ബിബിന്‍, സലീന, ലിയ, ഷാഹിന, ഹനാന്‍ അന്‍സാര്‍, കൃഷ്‌ണേന്തു, ബിന്‍സി, സാജിദ, ഷിംന, അനു രാജേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.
Related News