അബൂദാബി: ഗള്‍ഫ് ന്യൂസ് മുന്‍ ചീഫ് ഫോട്ടോഗ്രാഫറും യു.എ.ഇയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ എം.കെ.അബ്ദുര്‍റഹ്‌മാന്‍ മണ്ടായപ്പുറത്ത് (70) ഹൃദയാഘാതം മൂലം അബൂദാബിയില്‍ നിര്യാതനായി. തൃശൂര്‍ എറിയാട് മണ്ടായിപ്പുറത്ത് പരേതനായ കുഞ്ഞിക്കാദര്‍ ഹാജിയുടെ മകനാണ്. മൃതദേഹം അബൂദാബിയുല്‍ ഖബറടക്കും.
38 വര്‍ഷം ഗള്‍ഫ് ന്യൂസില്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ആയി പ്രവര്‍ത്തിച്ച ശേഷം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. രണ്ടു മാസം മുന്‍പാണ് സന്ദര്‍ശന വിസയില്‍ വീണ്ടും അബൂദാബിയിലെത്തിയത്. അടുത്തയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം.
ആലുവ താമരശേരി കുടുംബാംഗമായ നസീമയാണ് ഭാര്യ. അബൂദാബിയിലെ ഊര്‍ജ-വൈദ്യുതി കമ്പനിയായ തഖ ഗ്രൂപ്പ് സ്ട്രാറ്റജി ആന്‍ഡ് എനര്‍ജി ട്രാന്‍സിഷന്‍ ഡിവിഷന്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഫാസില്‍ അബ്ദുല്‍ റഹ്‌മാന്‍, ഫാഇസ (ഖത്തര്‍) എന്നിവര്‍ മക്കളാണ്. ഷിഫാന (അബൂദാബി), ഷെഹീന്‍ (ഖത്തര്‍) എന്നിവര്‍ മരുമക്കള്‍.
Related News