l o a d i n g

ഗൾഫ്

കോട്ടക്കല്‍ മണ്ഡലം കെഎംസിസി ഖുര്‍ആന്‍ പാരായണ മത്സരം: വിജയികളെ അനുമോദിച്ചു

Thumbnail

റിയാദ്: കോട്ടക്കല്‍ മണ്ഡലം കെഎംസിസി സിക്‌സ് മൊയീസ് കാമ്പയിനിന്റെ ഭാഗമായി റമദാനില്‍ മണ്ഡലത്തിലെ വിദ്യാര്‍ഥി - വിദ്യാര്‍ത്ഥിനികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഖുര്‍ആന്‍ പാരായണ മത്സര വിജയികളെ അനുമോദിച്ചു. കഴിഞ്ഞ ദിവസം വളാഞ്ചേരി മുനിസിപ്പല്‍ മുസ്ലിം ലീഗ് ഓഫീസില്‍ ് സംഘടിപ്പിച്ച പരിപാടിയില്‍ കെഎംസിസി ഭാരവാഹികള്‍, മുസ്ലിം ലീഗ് നേതാക്കള്‍ എന്നിവര്‍ക്ക് പുറമെ നിരവധി കുടുംബിനികളും കുട്ടികളും പങ്കെടുത്തു.

പരിപാടി കോട്ടക്കല്‍ മണ്ഡലം എം എല്‍ എ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. റിയാദ് - കോട്ടക്കല്‍ മണ്ഡലം കെഎംസിസി റമദാനില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സരം വിദ്യാര്‍ത്ഥി - വിദ്യാര്‍ത്ഥിനികള്‍ക്ക് ഖുര്‍ആന്‍ പഠനത്തിന് വലിയ പ്രചോദനം നല്‍കിയതായി അദ്ദേഹം പറഞ്ഞു. ഖുര്‍ആന്‍ പാരായണത്തോടൊപ്പം അതിന്റെ ആശയങ്ങള്‍ പഠിക്കാനും ഖുര്‍ആനിന്റെ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി ഉത്തമ പൗരന്മാരായി ജീവിക്കാനും തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരിപാടിയില്‍ റിയാദ് - കോട്ടക്കല്‍ മണ്ഡലം കെഎംസിസി പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സലാം വളാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.

റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിംഗ് ഭാരവാഹിയായ റഫീഖ് പുല്ലൂര്‍, മണ്ഡലം കെഎംസിസി ഭാരവാഹികളായ മൊയ്ദീന്‍ കുട്ടി പൂവ്വാട്, നൗഷാദ് കണിയേരി, വളാഞ്ചേരി മുനിസിപ്പല്‍ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍, പി. പി മുഹമ്മദ് പൊന്മള, കുഞ്ഞിമുഹമ്മദ് കാടാമ്പുഴ, മുഹമ്മദലി നീറ്റുകാറ്റില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ശുഐബ് മന്നാനി വളാഞ്ചേരി സ്വാഗതവും ജംഷീദ് കൊടുമുടി നന്ദിയും പറഞ്ഞു. മാസ്റ്റര്‍ റബീഹ് ഖിറാഅത് നടത്തി.

ചീഫ് ജഡ്ജസ് ഹാഫിസ് മുഹമ്മദ് അനസുദ്ധീന്‍ മര്‍ജാനി ഖുര്‍ആന്‍ പാരായണ മത്സര വിജയികളെ പരിപാടിയില്‍ വെച്ച് പ്രഖ്യാപിച്ചു. മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയതിനാല്‍ വിജയികളെ കണ്ടെത്തുക ശ്രമകരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് കോട്ടക്കല്‍ മണ്ഡലം കെഎംസിസി വക ക്യാഷ് പ്രൈസ്, മെമെന്റോ എന്നിവ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ വിതരണം ചെയ്തു. ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള പ്രോല്‍സാഹന സമ്മാനങ്ങള്‍ മണ്ഡലം കെഎംസിസി ഭാരവാഹികള്‍ വിതരണം ചെയ്തു.

ഖുര്‍ആന്‍ പാരായണ മത്സര വിജയികള്‍:
ജൂനിയര്‍ ഒന്നാം സ്ഥാനം: ഇഷ ഫാത്തിമ (മാറാക്കര)
രണ്ടാം സ്ഥാനം: മുഹമ്മദ് മിന്‍ഹാജ് ( ഇരിമ്പിളിയം)
മൂന്നാം സ്ഥാനം: മുഹമ്മദ് ലാസിം ( എടയൂര്‍)

സീനിയര്‍ ആണ്‍ കുട്ടികള്‍
ഒന്നാം സ്ഥാനം: മുഹമ്മദ് ജിനാന്‍ ( മാറാക്കര)
രണ്ടാം സ്ഥാനം: എ. പി റബീഹ് ( വളാഞ്ചേരി)
മൂന്നാം സ്ഥാനം: എം. മാഹിര്‍ (പൊന്മള)

സീനിയര്‍ പെണ്‍ കുട്ടികള്‍
ഒന്നാം സ്ഥാനം: ഫാത്തിമ നൂറ കല്ലിങ്ങല്‍ (മാറാക്കര)
രണ്ടാം സ്ഥാനം: ആയിഷ മെഹ്വിഷ് ( എടയൂര്‍)
മൂന്നാം സ്ഥാനം: ഷന്‍സ ഫാത്തിമ ( കുറ്റിപ്പുറം)

ഫോട്ടോ: റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി നടത്തിയ ഖുര്‍ആന്‍ പാരായണ മത്സര വിജയികള്‍ക്ക് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ സമ്മാനം വിതരണം ചെയ്യുന്നു.

Latest News

 പ്രതിഷേധ ഗര്‍ജ്ജനമായ് പൊന്നാനിയില്‍ വഖഫ്  ബഹുജന റാലി; 'എ പി ജെ അബ്ദുല്‍ കലാമിനെ രാഷ്ട്രപതിയാക്കിയ വാജ്പേയിയെ ബി ജെ പി മാതൃകയാക്കണം'
പ്രതിഷേധ ഗര്‍ജ്ജനമായ് പൊന്നാനിയില്‍ വഖഫ് ബഹുജന റാലി; 'എ പി ജെ അബ്ദുല്‍ കലാമിനെ രാഷ്ട്രപതിയാക്കിയ വാജ്പേയിയെ ബി ജെ പി മാതൃകയാക്കണം'
April 19, 2025
ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 11 ആയി
ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 11 ആയി
April 19, 2025
ജിദ്ദയില്‍ 'രാഗതാളലയം 2025' സംഗീതനിശ ഹൃദ്യമായി
ജിദ്ദയില്‍ 'രാഗതാളലയം 2025' സംഗീതനിശ ഹൃദ്യമായി
April 19, 2025
ലഹരി ഉപയോഗം: നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍
ലഹരി ഉപയോഗം: നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍
April 19, 2025
തബൂക്കില്‍ വാഹനാപകടം: കൊണ്ടോട്ടി സ്വദേശി അടക്കം രണ്ടു പേര്‍ മരിച്ചു
തബൂക്കില്‍ വാഹനാപകടം: കൊണ്ടോട്ടി സ്വദേശി അടക്കം രണ്ടു പേര്‍ മരിച്ചു
April 19, 2025
തുഖ്ബയില്‍ വാഹനമിടിച്ച് കൊട്ടാരക്കര സ്വദേശിക്ക് ദാരുണാന്ത്യം
തുഖ്ബയില്‍ വാഹനമിടിച്ച് കൊട്ടാരക്കര സ്വദേശിക്ക് ദാരുണാന്ത്യം
April 19, 2025
മലയാളി ബാലിക  ജിദ്ദയില്‍ മരിച്ചു
മലയാളി ബാലിക ജിദ്ദയില്‍ മരിച്ചു
April 19, 2025
എയര്‍ഹോസ്റ്റസിനെ  വെന്റിലേറ്ററില്‍ പീഡിപ്പിച്ച ആശുപത്രി ജീവനക്കാരന്‍ പിടിയില്‍
എയര്‍ഹോസ്റ്റസിനെ വെന്റിലേറ്ററില്‍ പീഡിപ്പിച്ച ആശുപത്രി ജീവനക്കാരന്‍ പിടിയില്‍
April 19, 2025
പുതിയ സര്‍ക്കുലര്‍; ഹജ്ജിന് അപേക്ഷ നല്‍കിയ പ്രവാസി തീര്‍ഥാടകര്‍  ആശങ്കയില്‍
പുതിയ സര്‍ക്കുലര്‍; ഹജ്ജിന് അപേക്ഷ നല്‍കിയ പ്രവാസി തീര്‍ഥാടകര്‍ ആശങ്കയില്‍
April 19, 2025
സൗദിയുടെ ഏറ്റവും വലിയ സാംസ്‌കാരിക കേന്ദ്രം, ദിരിയ ഓപ്പറ ഹൗസ് വികസനത്തിനായി 5.1 ബില്യണ്‍ സൗദി റിയാലിന്റെ കരാര്‍;  178,000 തൊഴിലവസരങ്ങള്‍
സൗദിയുടെ ഏറ്റവും വലിയ സാംസ്‌കാരിക കേന്ദ്രം, ദിരിയ ഓപ്പറ ഹൗസ് വികസനത്തിനായി 5.1 ബില്യണ്‍ സൗദി റിയാലിന്റെ കരാര്‍; 178,000 തൊഴിലവസരങ്ങള്‍
April 19, 2025