l o a d i n g

ഗൾഫ്

പുതിയ സര്‍ക്കുലര്‍; ഹജ്ജിന് അപേക്ഷ നല്‍കിയ പ്രവാസി തീര്‍ഥാടകര്‍ ആശങ്കയില്‍

Thumbnail

ദബായ്: ഹജ്ജ് കമ്മിറ്റി വഴി അപേക്ഷ സമര്‍പ്പിച്ച പ്രവാസികള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ തിരിച്ചടിയായി. ഹജ്ജിന് അവസരം ലഭിച്ച തീര്‍ഥാടകര്‍ ഏപ്രില്‍ പതിനെട്ടിന് മുമ്പ് പാസ്പോര്‍ട്ട്, വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ക്കായി നല്‍കണമെന്ന സര്‍ക്കുലറാണ് ആശങ്കയ്ക്കിടയാക്കിയിരിക്കുന്നത്്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ഏപ്രില്‍ 25നകം പാസ്പോര്‍ട്ടിന്റെ ഒറിജിനല്‍ വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ക്കായി സമര്‍പ്പിക്കണം എന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ ഏപ്രില്‍ പതിനെട്ടിനകം എല്ലാ തീര്‍ഥാടകരും വെരിഫിക്കേഷനായി പാസ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്നായിരുന്നു പുതിയ നിര്‍ദേശം. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയതാകട്ടെ ഏപ്രില്‍ പതിനാറിനും.

പുതിയ ഉത്തരവുപ്രകാരം, പാസ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു ദിവസം സമയം പോലും ലഭിച്ചില്ല എന്നാണ് ആക്ഷേപം. നേരത്തെയുള്ള സര്‍ക്കുലര്‍ പ്രകാരം പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാന്‍ നാട്ടിലേക്കു ടിക്കറ്റ് എടുത്ത പ്രവാസി തീര്‍ഥാടകരും വെട്ടിലായി. മിക്ക തീര്‍ഥാടകര്‍ക്കും കഴിഞ്ഞ ദിവസം ഹജ്ജിനായുള്ള വിസ ലഭിച്ചിട്ടുണ്ട്. യാത്രാ തിയ്യതിയും ഷെഡ്യൂള്‍ ചെയ്തു കഴിഞ്ഞു്. പണമടക്കുകയും വിസ കൈപറ്റുകയും ചെയ്ത ശേഷം പാസ്പോര്‍ട്ട് വെരിഫിക്കേഷന്റെ പേരില്‍ തീര്‍ഥാടനമുടങ്ങിപ്പോകുമോ എന്ന ആശങ്കയാണ് പ്രവാസികള്‍ക്കുള്ളത്. പാസ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ച സാഹചര്യത്തില്‍ അതിനു കഴിയാതിരുന്ന ബഹുഭൂരിഭാഗം പേര്‍ക്കും ഇതുമായി ബന്ധപ്പെട്ട് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസി ഹജ് അപേക്ഷകര്‍.

Latest News

 പ്രതിഷേധ ഗര്‍ജ്ജനമായ് പൊന്നാനിയില്‍ വഖഫ്  ബഹുജന റാലി; 'എ പി ജെ അബ്ദുല്‍ കലാമിനെ രാഷ്ട്രപതിയാക്കിയ വാജ്പേയിയെ ബി ജെ പി മാതൃകയാക്കണം'
പ്രതിഷേധ ഗര്‍ജ്ജനമായ് പൊന്നാനിയില്‍ വഖഫ് ബഹുജന റാലി; 'എ പി ജെ അബ്ദുല്‍ കലാമിനെ രാഷ്ട്രപതിയാക്കിയ വാജ്പേയിയെ ബി ജെ പി മാതൃകയാക്കണം'
April 19, 2025
ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 11 ആയി
ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 11 ആയി
April 19, 2025
ജിദ്ദയില്‍ 'രാഗതാളലയം 2025' സംഗീതനിശ ഹൃദ്യമായി
ജിദ്ദയില്‍ 'രാഗതാളലയം 2025' സംഗീതനിശ ഹൃദ്യമായി
April 19, 2025
ലഹരി ഉപയോഗം: നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍
ലഹരി ഉപയോഗം: നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍
April 19, 2025
തബൂക്കില്‍ വാഹനാപകടം: കൊണ്ടോട്ടി സ്വദേശി അടക്കം രണ്ടു പേര്‍ മരിച്ചു
തബൂക്കില്‍ വാഹനാപകടം: കൊണ്ടോട്ടി സ്വദേശി അടക്കം രണ്ടു പേര്‍ മരിച്ചു
April 19, 2025
തുഖ്ബയില്‍ വാഹനമിടിച്ച് കൊട്ടാരക്കര സ്വദേശിക്ക് ദാരുണാന്ത്യം
തുഖ്ബയില്‍ വാഹനമിടിച്ച് കൊട്ടാരക്കര സ്വദേശിക്ക് ദാരുണാന്ത്യം
April 19, 2025
മലയാളി ബാലിക  ജിദ്ദയില്‍ മരിച്ചു
മലയാളി ബാലിക ജിദ്ദയില്‍ മരിച്ചു
April 19, 2025
എയര്‍ഹോസ്റ്റസിനെ  വെന്റിലേറ്ററില്‍ പീഡിപ്പിച്ച ആശുപത്രി ജീവനക്കാരന്‍ പിടിയില്‍
എയര്‍ഹോസ്റ്റസിനെ വെന്റിലേറ്ററില്‍ പീഡിപ്പിച്ച ആശുപത്രി ജീവനക്കാരന്‍ പിടിയില്‍
April 19, 2025
പുതിയ സര്‍ക്കുലര്‍; ഹജ്ജിന് അപേക്ഷ നല്‍കിയ പ്രവാസി തീര്‍ഥാടകര്‍  ആശങ്കയില്‍
പുതിയ സര്‍ക്കുലര്‍; ഹജ്ജിന് അപേക്ഷ നല്‍കിയ പ്രവാസി തീര്‍ഥാടകര്‍ ആശങ്കയില്‍
April 19, 2025
സൗദിയുടെ ഏറ്റവും വലിയ സാംസ്‌കാരിക കേന്ദ്രം, ദിരിയ ഓപ്പറ ഹൗസ് വികസനത്തിനായി 5.1 ബില്യണ്‍ സൗദി റിയാലിന്റെ കരാര്‍;  178,000 തൊഴിലവസരങ്ങള്‍
സൗദിയുടെ ഏറ്റവും വലിയ സാംസ്‌കാരിക കേന്ദ്രം, ദിരിയ ഓപ്പറ ഹൗസ് വികസനത്തിനായി 5.1 ബില്യണ്‍ സൗദി റിയാലിന്റെ കരാര്‍; 178,000 തൊഴിലവസരങ്ങള്‍
April 19, 2025