ദുബായ്: ദുബൈ ചേംബര്‍ ഓഫ് ഡിജിറ്റല്‍ ഇകോണമി സംഘടിപ്പിച്ച 'ക്രിയേറ്റ് ആപ്‌സ് ചാമ്പ്യന്‍ഷിപ്പി'ല്‍ കൊല്ലം സ്വദേശി സുല്‍ത്താന സഫീറിന് ഒന്നാം സമ്മാനം. ഒന്നര ലക്ഷം യു.എസ് ഡോളറിന്റെ (ഏകദേശം 1.28 കോടി ഇന്ത്യന്‍ രൂപ) പുരസ്‌കാരമാണ് സുല്‍ത്താനക്കു സമ്മാനമായി ലഭിച്ചത്. ദുബായ് കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമില്‍ നിന്ന് സുല്‍ത്താന പുരസ്‌കാരം ഏറ്റുവാങ്ങി.
132 രാഷ്ട്രങ്ങളില്‍ നിന്നുള്ള 4710 മത്സരാര്‍ഥികളെ പിന്നിലാക്കിയാണ് സുല്‍ത്താന ഒന്നാം സമ്മാനം സ്വന്തമാക്കിയത്. 12 എന്‍ട്രികളാണ് ഫൈനല്‍ റൗണ്ടില്‍ ഉണ്ടായിരുന്നത്. നാല് വിഭാഗങ്ങളിലായിട്ടായിരുന്നു മത്സരം. ഇതില്‍ ബെസ്റ്റ് യൂത്ത് മെയ്ഡ് ആപ് പുരസ്‌കാരമാണ് സുല്‍ത്താനക്കു ലഭിച്ചത്. ബൈ ബൈറ്റ് (Bie Bite) എന്ന ആപ്പാണ് സുല്‍ത്താന രൂപകല്‍പന ചെയ്തത്. അലര്‍ജി കണ്ടെത്തുന്നതിനുള്ള ആപ്പാണിത്. അലര്‍ജി, ഡയബറ്റിക് തുടങ്ങിയ രോഗികള്‍ക്ക് ഏറെ സഹായകരമായ ആപ്പാണിത്.
ഫുജൈറയില്‍ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഫീറിന്റെയും റീജയുടെയും മകളാണ്. ബൈ ബൈറ്റ് എന്ന പേര് നിര്‍ദേശിച്ചത് സുല്‍ത്താനയുടെ മാതാവാണ്.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ശൈഖ് ഹംദാന്‍ ചാമ്പ്യന്‍ഷിപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം 1100 എന്‍ട്രികളാണ് ലഭിച്ചിരുന്നത്. ഇത്തവണ 328 ശതമാനം വര്‍ധനവാണ് എന്‍ട്രികളിലുണ്ടായി.
Related News