റിയാദ്: ബെസ്റ്റ് വേ ഡ്രൈവേഴ്സ് കൂട്ടായ്മയുടെ ഒമ്പതാം വാര്‍ഷികവും സംഗീത സായാഹ്നം പരിപാടിയും റിയാദിലെ ഉമ്മുല്‍ ഹമാം ഡല്‍ഹി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വിപുലമായ കലാപരിപാടിയോടെ നടന്നു. സാസ്‌കാരിക സമ്മേളനം നിഹാസ് പാനൂരിന്റെ അധ്യക്ഷതയില്‍ എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജന്‍ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി അബ്ദുല്‍ മജീദ് പൂളക്കാടി ആമുഖപ്രസംഗം നടത്തി. സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ട്കാട്, മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍, ഗഫൂര്‍ കൊയിലാണ്ടി, ജോസഫ് അതിരുങ്കല്‍, സണ്‍ സിറ്റി മാനേജര്‍ മുഹമ്മദ് മഹബൂബല്‍, അബു ബത്താല്‍, ജോസഫ് അതിരുങ്കല്‍, ലത്തീഫ് തെച്ചി, റാഫി പാങ്ങോട്, ഷാജി മഠത്തില്‍, ഷിബു ഉസ്മാന്‍, ഷംനാദ് കരുനാഗപ്പള്ളി, സലിം അര്‍ത്തിയില്‍, ഇസ്മയില്‍ പയ്യോളി, രാജേഷ് ഉണ്ണിയാട്ടില്‍, പ്രടിന്‍ അലക്‌സ്, കമറുബാനു ടീച്ചര്‍, അലി ആലുവ, സലിം കളക്കര, സലാം പെരുമ്പാവൂര്‍, ജിബിന്‍ സമദ്, അഖിനാഷ് കരുനാഗപ്പള്ളി, സലീം വലില്ലാപുഴ,
അഷ്‌റഫ് മേച്ചേരി, ഉമ്മര്‍ മുക്കം, ജോണ്‍സണ്‍ മാര്‍ക്കോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
തുടര്‍ന്ന് നടന്ന സംഗീത സായാഹ്ന പരിപാടിയില്‍ പ്രശസ്ത ഗിറ്റാറിസ്റ്റ് സുമേഷ് കൂട്ടിക്കല്‍, ഗായിക സുമി അരവിന്ദ്, വിജേഷ് വിജയന്‍ എന്നിവരും റിയാദിലെ ഗായകരായ നൗഫല്‍ വടകര, ഷൈജു എന്നിവരും ചേര്‍ന്നുള്ള സ്റ്റേജ് പ്രോഗ്രാമുകള്‍ സദസ്സിനെ ഹരം കൊള്ളിച്ചു. സജിന്‍ നിഷാന്‍, ഉമ്മറലി എന്നിവര്‍ അവതാരകരായിരുന്നു. നൗഫല്‍ കോട്ടയം, ബാബു പട്ടാമ്പി എന്നിവര്‍ കോഡിനേറ്റ് ചെയ്തു. ഫൗണ്ടര്‍ മെമ്പര്‍ ഹസ്സന്‍ പന്മന, രക്ഷാധികാരി മുസ്തഫ നെല്ലിക്കപറമ്പ്, എക്‌സിക്യൂട്ടീവ്മാരായ, കണ്ണന്‍ കോട്ടയം, അരുണ്‍, ഷാജി കോട്ടയം, ഫറൂഖ്, റയീസ്, അഹമ്മദ ്കുദ്ദുസ്, റാഷിദ്, ഷെമീര്‍ ബിച്ചു, ഷാഫി, ഇക്ബാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി ജിജോ കണ്ണൂര്‍ സ്വാഗതവും ശാനവാസ് വെമ്പിള്ളി നന്ദിയും പറഞ്ഞു.
Related News