റിയാദ്: വര്‍ക്കല അയിരൂര്‍ ഊന്നിന്‍മൂട് സ്വദേശി ജലീലുദ്ദീനെ (48) നസീമിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണം. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അന്ത്യം. മൃതദേഹം ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തിച്ച് വര്‍ക്കലയില്‍ ഖബറടക്കും. റിയാദില്‍ വിവിധ ജോലികകളാണ് ചെയ്തിരുന്നത്. നേരത്തെ പ്രവാസിയായിരുന്ന ജലീലുദ്ദീന്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ പോവുകയും പിന്നീട് രണ്ടു വര്‍ഷം മുന്‍പ് പുതിയ വിസയില്‍ തിരിച്ചെത്തുകയുമായിരുന്നു. ഭാര്യ: റസീല, മക്കള്‍: ജുനൈദ്, ജുനൈദ. ഭാര്യാസഹോദരന്‍ ഷാജിര്‍ നജാസ് റിയാദിലുണ്ട്.
മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഒ.ഐ.സി.സി പ്രവര്‍ത്തകനായ നാസര്‍ കല്ലറയോടൊപ്പം ഷാഫി കല്ലറ, ബന്ധുവായ നജാത്ത് എന്നിവര്‍് രംഗത്തുണ്ടായിരുന്നു.
Related News