ലക്‌നൗ: മകളുടെ പ്രതിശ്രുത വരനുമൊന്നിച്ച് അമ്മ ഒളിച്ചോടി. മകളുടെ വിവാഹം നടക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് അമ്മ കൊടും ചതി ചെയ്തത്. ഒളിച്ചോടിയതാകട്ടെ മകളുടെ വിവാഹത്തിനായി കരുതിയിരുന്ന സ്വര്‍ണവും പണവുമായാണ്. പോലീസ് ഇരുവരെയും കണ്ടെത്താന്‍ വലവീശിയിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം.
മകള്‍ക്കു നിശ്ചയിച്ച ചെക്കനുമായി അമ്മ പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. വിവാഹ ഒരുക്കങ്ങള്‍ നടത്താനെന്ന വ്യാജേന വരന്‍ ഇടയ്ക്കിടെ വീട്ടില്‍ സന്ദര്‍ശകനായി എത്തിയിരുന്നു. ഇതിനിടെ വരന്‍ തന്റെ ഭാവി അമ്മായിയമ്മയ്ക്ക് ഒരു മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കിയിരുന്നു. ഏപ്രില്‍ 16 നാണ് വിവാഹം നിശ്ചയിച്ചിരുന്നത്, ക്ഷണക്കത്തുകളും വിതരണം ചെയ്തിരുന്നു. ഇതിനിടെ ഷോപ്പിങിനെന്ന വ്യാജേന വരനും വധുവിന്റെ അമ്മയും പണവും ആഭരണങ്ങളുമായി നാടുവിടുകയായിരുന്നു.
Related News