കൊച്ചി: വിസ തട്ടിപ്പു കേസില്‍ യുക്തിവാദി നേതാവും എഴുത്തുകാരനുമായ സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍. മനുഷ്യാവകാശ സംരക്ഷണ രാജ്യാന്തര സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ സനലിനെ ഇന്റര്‍പോള്‍ ആണ് അറസ്റ്റ് ചെയ്തത്. 2018ല്‍ ആലപ്പുഴ സ്വദേശിനിക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. ഈ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സനലിനെതിരെ 2020ല്‍ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. 2012ല്‍ സനല്‍ മതനിന്ദയ്ക്കും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. സനലിനെ പോളണ്ട് വൈകാതെ ഇന്ത്യക്ക് കൈമാറിയേക്കും.
ഫിന്‍ലന്റില്‍ സ്ഥിരതാമസക്കാരനായ സനല്‍ ഇടമുറകിനെ മാര്‍ച്ച് 28-ാം തീയതി കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. സനല്‍ ഇടമുറക് അറസ്റ്റിലായതായി ഫിന്‍ലന്റിലെ വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ നിര്‍ദേശപ്രകാരം ഇന്റര്‍പോള്‍ പുറപ്പെടുവിച്ച റെഡ് കോര്‍ണര്‍ നോട്ടിസിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Related News