ജിദ്ദ : കോണ്‍ഗ്രസ്സ് പോഷക സംഘടനയായ ഒഐസിസി സൗദി ഘടകം ദേശീയ കമ്മിറ്റി സെക്രട്ടറിയായി കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി (കെ പി സി സി) നോമിനേറ്റ് ചെയ്ത അനില്‍ കുമാര്‍ പത്തനംതിട്ടയ്ക്ക് ജില്ലാ കമ്മിറ്റി ആദരവ് നല്‍കി. നാട്ടില്‍ പഠനകാലത്ത് യൂത്ത് കോണ്‍ഗ്രസ്സ്, സേവാദള്‍ കമ്മിറ്റി ഭാരവാഹിയും കൂടാതെ ജിദ്ദയില്‍ പതിമൂന്നു വര്‍ഷക്കാലം ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റും ആയിരുന്ന അനില്‍കുമാറിനെ ജില്ലാ കമ്മിറ്റി ഭാരവാഹികളും മെമ്പര്‍ മാരും ചേര്‍ന്നു സായുക്തമായി ആദരിച്ചു.
സീനിയര്‍ അംഗവും ഹെല്പ് ഡെസ്‌ക് കണ്‍വീണറുമായ അലി തേക്കുതോട് ഷാള്‍ അണിയിച്ചു. ജില്ലാ പ്രസിഡന്റ് അയൂബ് ഖാന്‍ പന്തളം ജില്ലാ കമ്മിറ്റിയുടെ ഉപഹാരം കൈമാറി. ചടങ്ങില്‍ ജിദ്ദയില്‍ നിന്നുള്ള മറ്റു ദേശീയ കമ്മിറ്റി ഭാരവാഹികളായ അഷറഫ് അഞ്ചാലനെയും, യാസര്‍ നായിഫിനേയും ആദരിച്ചു. മനോജ് മാത്യു അടൂര്‍ ഷരീഫ് അറക്കല്‍, സി എം അഹമദ് മലപ്പുറം, വര്‍ഗീസ് ഡാനിയല്‍, എബി കെ ചെറിയാന്‍ മാത്തൂര്‍, സൈമണ്‍ വര്‍ഗീസ്, ജോസഫ്
നെടിയവിള, വിലാസ് അടൂര്‍, നവാസ് ചിറ്റാര്‍, ഷിജോയ് പി ജോസഫ്, ബിനു ദിവാകരന്‍, ഹര്‍ഷാദ് ഏലൂര്‍, അസ്സിസ് ളാക്കല്‍, ഹരി കുമാര്‍ ആലപ്പുഴ, അഷറഫ് കിഴക്കെത്തില്‍ തൃശൂര്‍, ഇസ്മായില്‍ കൂരിപ്പോയില്‍ എന്നിവരും ജില്ലാ കമ്മിറ്റി ഭാരവാഹികളും മെംബര്‍മാരും, വനിതാ മെംബര്‍മാരും പങ്കെടുത്തു ജനറല്‍ സെക്രട്ടറി സുജു തേവരുപറമ്പില്‍ സ്വാഗതവും ഖജാന്‍ജി ഷറഫ് പത്തനംതിട്ട നന്ദിയും പറഞ്ഞു.
ഫോട്ടോ: അനില്‍കുമാര്‍ പത്തനംതിട്ടയെ അലി തേക്കുതോട് ഷാള്‍ അണിയിക്കുന്നു.
Related News