നിലമ്പൂര്‍: നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം കാഴ്ചവെക്കാനൊരുങ്ങി ബി.ജെ.പി. വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസായ സാഹചര്യത്തില്‍ ക്രിസ്ത്യന്‍ സമുദായ പിന്തുണ തങ്ങള്‍ക്കു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് 20 ശതമാനം ക്രൈസ്ത വോട്ടുകളുള്ള മണ്ഡലത്തില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ട സ്ഥാനാര്‍ഥിയെ രംഗത്തിറക്കി മത്സരത്തിനൊരുങ്ങുന്നത്.
സ്ഥാനാര്‍ഥികളായി രണ്ടുപേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. പി.സി ജോര്‍ജിന്റെ മകനും യുവ ബിജെപി നേതാവുമായ ഷോണ്‍ ജോര്‍ജ്, എ.കെ. ആന്റണിയുടെ മകനും യുവനേതാവുമായ അനില്‍ ആന്റണി എന്നിവരുടെ പോരുകളാണ് സജീവമായുള്ളത്. വഖഫ് ഭേദഗതി ബില്‍ ലോക്സഭയും രാജ്യസഭയും കടന്നതിന്റെയും തുടര്‍ന്ന് മുനമ്പത്തെ അനുകൂല സാഹചര്യവും കണക്കാക്കിയാണ് ബിജെപി ഇത്തരത്തില്‍ ആലോചന നടത്തുന്നത്. നിലമ്പൂരിലെ പരമ്പരാഗത വോട്ടുകള്‍ക്ക് പുറമേ കൃസ്ത്യന്‍ വോട്ടുകള്‍ കൂടി സ്വന്തമാക്കാനാണ് ശ്രമം.
Related News