ജിദ്ദ: ഉംറ നിര്‍വഹിക്കാനെത്തി അസുഖബാധിതനായി കിംങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി നിര്യാതനായി. കൂട്ടിലങ്ങാടി കൊളപ്പറമ്പ് കൊഴിഞ്ഞില്‍ സ്വദേശി യൂസഫ് ആണ് മരിച്ചത്്. കടമേരി റഹ്‌മാനിയ അറബിക് കോളജിലെ സീനിയര്‍ അധ്യാപകനായിരുന്നു. മഞ്ചേരി തുറക്കല്‍ മസ്ജിദ്, ആനക്കയം പുള്ളിലങ്ങാടി മസ്ജിദ്, ഇരുമ്പുംചോല മസ്ജിദ് എന്നിവിടങ്ങളിലും നേരത്തേ ജോലി ചെയ്തിരുന്നു.
ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ് ബഷീര്‍ ദാരിമി (ജിദ്ദ), ജുബൈരിയ, ബുഷ്‌റ, ആബിദ, സാജിദ, ഉമ്മുസല്‍മ. മരുമക്കള്‍: അഹമ്മദ് കുട്ടി ഫൈസി, അബ്ദുല്‍ മജീദ് ഫൈസി, മുസ്തഫ ഫൈസി, മുഹമ്മദ് റാഫി ദാരിമി, മുഹമ്മദ് നൗഫല്‍, നഫീസത്തുല്‍ നസ്‌റിയ.
മൃതദേഹം റുവൈസ് ഖബറിസ്ഥാനില്‍ ഖബറടക്കി. ഖബറടക്കത്തിനും മറ്റു നടപടികള്‍ക്കുമായി ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ടായിരുന്നു.
Related News