റിയാദ്: ഗുരുദേവ ധര്‍മ്മങ്ങള്‍ എന്താണന്ന് പോലും അറിയാത്ത വെള്ളാപള്ളിയെന്ന കള്ള് മുതലാളിയുടെ നാവില്‍ നിന്നും ഇടയ്ക്കിടെ പുറത്തു വരുന്ന വിഷലിപ്തമായ പരാമര്‍ശങ്ങള്‍ ബോധപൂര്‍വ്വമാണന്ന് റിയാദ് ഒഐസിസി.
വെള്ളാപ്പള്ളിക്ക് ഇത്തരം പരാമര്‍ശം ഭൂഷണമാണെങ്കിലും കേരളീയ പൊതു സമൂഹത്തിന്റെ മാന്യതയ്ക്ക് യോജിക്കാത്ത പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്ന പ്രസ്താവനകള്‍ വെള്ളാപ്പള്ളി മുന്‍പും നടത്തിയത് നമ്മള്‍ കണ്ടതാണ്.
ഇതുപോലെയുള്ള വിഷസര്‍പ്പത്തെയാണ് സംസ്ഥാന സര്‍ക്കാര്‍ നവോത്ഥാന സമിതിയുടെ അധ്യക്ഷനാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്ന ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ അദ്ദേഹത്തിന്റെ പേരില്‍ നിയമ നടപടികള്‍ എടുക്കാന്‍ പിണറായി സര്‍ക്കാര്‍ അമാന്തം കാണിക്കുന്നതിന്റെ ഉദ്ദേശശുദ്ധി വ്യക്തമാണ്. എന്നാല്‍ വെള്ളാപള്ളിയുടെ വെളിവ്‌കേടുകള്‍ക്ക് കേരളത്തിലെ നല്ലവരായ മതേതര ജനത മറുപടി നല്‍കുമെന്നും റിയാദ് ഒഐസിസി ഓര്‍മ്മപ്പെടുത്തി.
Related News