l o a d i n g

കേരള

പ്രസവത്തെത്തുടര്‍ന്ന് അസ്മ മരിച്ചത് രക്തം വാര്‍ന്ന്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Thumbnail

കൊച്ചി: എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ അസ്മ (35) മലപ്പുറത്തെ വാടക വീട്ടില്‍ പ്രസവത്തിനിടെ മരിച്ചത് രക്തം വാര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. പ്രസവ ശേഷം മതിയായ പരിചരണം നല്‍കിയിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മലപ്പുറം പോലീസിന് കൈമാറും. അസ്മയുടെ മൃതദേഹം പെരുമ്പാവൂരിലെ ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അസ്മയുടെ ഭര്‍ത്താവ് സിറാജുദ്ദീനെതിരെ പോലീസ് നടപടി സ്വീകരിച്ചേക്കും.

മുപ്പത്തിയഞ്ച് വയസുകാരിയായ അസ്മയാണ് അഞ്ചാമത്തെ പ്രസവത്തില്‍ മരിച്ചത്. ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാന്‍ വൈകിയതാണ് മരണ കാരണമെന്നാണ് വീട്ടുകാരുടെ പരാതി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. ആദ്യ രണ്ട് പ്രസവങ്ങള്‍ ആശുപത്രിയിലായിരുന്നു. പിന്നീടാണ് അസ്മയും ഭര്‍ത്താവ് സിറാജുദ്ദീനും അക്യുപഞ്ചര്‍ ചികിത്സാ രീതി പഠിച്ചത്. തുടര്‍ന്നുള്ള മൂന്ന് പ്രസവങ്ങളും വീട്ടില്‍ തന്നെയായിരുന്നു. ശനിയാഴ്ച് ആറ് മണിയോടെയാണ് അസ്മ പ്രസവിച്ചത്. ഒപ്പം ഭര്‍ത്താവ് മാത്രമാണ് ഉണ്ടായിരുന്നത്. ഒമ്പത് മണിയോടെ അസ്മ മരിച്ചു. നവജാത ശിശുവിനേയും മറ്റ് മക്കളേയും കൂട്ടിയാണ് സിറാജുദ്ദീന ആംബുലന്‍സില്‍ പെരുമ്പാവൂരിലേക്ക് തിരിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ കാര്യമന്വേഷിച്ചപ്പോള്‍ ഭാര്യക്ക് ശ്വാസം മുട്ടലെന്ന് പറഞ്ഞ് മരണം മറച്ചു വച്ചുവെന്നും പോലീസ് കണ്ടെത്തി. രാത്രി 12 മണിക്കാണ് അസ്മ മരിച്ചുവെന്ന് വീട്ടുകാരെ വിളിച്ചറിയിച്ചത്.

ഒന്നരവര്‍ഷം മുന്‍പാണ് സിറാജുദ്ദീനും അസ്മയും മലപ്പുറം ചട്ടിപ്പറമ്പിലെ വാടക വീട്ടില്‍ താമസമാക്കിയത്. സിദ്ധ വൈദ്യവും മന്ത്ര വാദ ചികിത്സയും ചെയ്തിരുന്ന ആളായിരുന്നു സിറാജുദ്ദീന്‍. മടവൂര്‍ ഖലീഫ എന്ന യൂട്യൂബ് ചാനലിലൂടെ മന്ത്രവാദ ചികിത്സയും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്ന വീഡിയോകളും ഇയാള്‍ ചെയ്തിരുന്നു. നാട്ടുകാരുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇവര്‍ പുലര്‍ത്തിയിരുന്നില്ല. അസ്മയുടെ കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.

Latest News

പ്രസവത്തെത്തുടര്‍ന്ന് അസ്മ മരിച്ചത് രക്തം വാര്‍ന്ന്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
പ്രസവത്തെത്തുടര്‍ന്ന് അസ്മ മരിച്ചത് രക്തം വാര്‍ന്ന്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
April 7, 2025
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് മാപ്പില്ലെന്ന് മാതാവ്
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് മാപ്പില്ലെന്ന് മാതാവ്
April 7, 2025
മെക് 7 ആരോഗ്യ ബോധവത്കരണവും, ലോക ആരോഗ്യ ദിനാഘോഷവും സംഘടിപ്പിച്ചു
മെക് 7 ആരോഗ്യ ബോധവത്കരണവും, ലോക ആരോഗ്യ ദിനാഘോഷവും സംഘടിപ്പിച്ചു
April 7, 2025
അല്‍പം കൂടി ചെയ്യുവാനുള്ള ത്വരയാണ് തന്റെ ജീവിത മന്ത്രമെന്ന് ധോണി; ധോണി ആപ്പിലൂടെ  ജീവിതകഥ പങ്കുവെച്ച് ക്രിക്കറ്റ് താരം
അല്‍പം കൂടി ചെയ്യുവാനുള്ള ത്വരയാണ് തന്റെ ജീവിത മന്ത്രമെന്ന് ധോണി; ധോണി ആപ്പിലൂടെ ജീവിതകഥ പങ്കുവെച്ച് ക്രിക്കറ്റ് താരം
April 7, 2025
പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയിലേക്ക്, ഈ മാസം 22ന് സന്ദര്‍നം ഉണ്ടായേക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയിലേക്ക്, ഈ മാസം 22ന് സന്ദര്‍നം ഉണ്ടായേക്കും
April 7, 2025
സര്‍ക്കാരിന് ആശ്വാസം: മുനമ്പം കമ്മീഷ് തല്‍ക്കാലത്തേക്ക് തുടരാം
സര്‍ക്കാരിന് ആശ്വാസം: മുനമ്പം കമ്മീഷ് തല്‍ക്കാലത്തേക്ക് തുടരാം
April 7, 2025
അമിത ജോലി ഭാരത്താലുള്ള സംഘര്‍ഷങ്ങളകറ്റാന്‍ പ്രോസ്പയര്‍ കണ്‍സള്‍ട്ടിങ് സൊല്യൂഷന്‍സ് വെബിനാര്‍ 12ന്
അമിത ജോലി ഭാരത്താലുള്ള സംഘര്‍ഷങ്ങളകറ്റാന്‍ പ്രോസ്പയര്‍ കണ്‍സള്‍ട്ടിങ് സൊല്യൂഷന്‍സ് വെബിനാര്‍ 12ന്
April 7, 2025
സി.പി.മുഹമ്മദാലി പെരുമ്പാവൂരിനെ അവാര്‍ഡ് നല്‍കി ആദരിച്ചു
സി.പി.മുഹമ്മദാലി പെരുമ്പാവൂരിനെ അവാര്‍ഡ് നല്‍കി ആദരിച്ചു
April 7, 2025
വെള്ളാപള്ളിയുടെ വെളിവ്‌കേടുകള്‍ക്ക് മതേതര ജനത മറുപടി നല്‍കും -റിയാദ് ഒഐസിസി
വെള്ളാപള്ളിയുടെ വെളിവ്‌കേടുകള്‍ക്ക് മതേതര ജനത മറുപടി നല്‍കും -റിയാദ് ഒഐസിസി
April 7, 2025
ഷിഫ മലയാളി സമാജം സഹായ വിതരണം നടത്തി
ഷിഫ മലയാളി സമാജം സഹായ വിതരണം നടത്തി
April 7, 2025