ദമാം: നാല് ദശകത്തിലേറെ ദമാമിന്റെ വ്യാപാര വാണിജ്യ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച സംരംഭകന്‍ സി.പി. മുഹമ്മദാലി പെരുമ്പാവൂരിന് ദമാം സൗഹൃദ വേദിയുടെ ബിസിനസ് എക്‌സലന്‍സ് & സോഷ്യല്‍ സര്‍വ്വീസ് പുരസ്‌ക്കാരം നല്‍കി ആദരിച്ചു. ദമാമില്‍ നടന്ന ചടങ്ങില്‍ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരുടെ സാനിധ്യത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ പി.എ.എം. ഹാരിസ് അവാര്‍ഡ് സമ്മാനിച്ചു.
ദമാം എറണാകുളം ജില്ല കെ.എം.സി.സി. ചെയര്‍മാനും ദമാം എറണാകുളം ജില്ല മുസ്ലിം വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡണ്ടുമാണ് അവാര്‍ഡ് ജേതാവായ സി.പി. മുഹമ്മദാലി.
Related News