ജിദ്ദ: ഭാര്യാസമേതം ഉംറ നിര്‍വഹിക്കാനെത്തിയ മലപ്പുറം സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. മലപ്പുറം പൂക്കോട്ടൂര്‍ പാണമ്പുഴ ഇബ്രാഹിം (59) ആണ് മരിച്ചത്. മാര്‍ച്ച് 23ന് സൗദിയിലെത്തിയ ഈ മാസം 21ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ മരണം സംഭവിച്ചത്. മയ്യിത്ത് ജിദ്ദയില്‍ മറവു ചെയ്യും. ഭാര്യ: ഖദീജ. മക്കള്‍: ജംഷീര്‍ അലി, അനീസ, (ഇരുവരും ജിദ്ദ) ജസീറ. മരുമക്കള്‍: സാലിഹ് ഇരുമ്പുഴി (ജിദ്ദ), ജൂന ജൂബി.
മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തില്‍ കെ എം സി സി വെല്‍ഫെയര്‍ വിംഗ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ രംഗത്തുണ്ട്.
Related News