റിയാദ്: റിയാദ് ഇന്ത്യന്‍ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന്‍ (റിംല) 7മത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത സിനിമ പിന്നണി ഗായകന്‍
മധു ബാലകൃഷ്ണന്‍ നയിച്ച മ്യൂസിക്കല്‍ സിംഫണി വിത്ത് മധു ബാലകൃഷ്ണന്‍ എന്ന സംഗീത പരിപാടി ജനപങ്കാളിത്തം കൊണ്ടും വേറിട്ട ആലാപന ശൈലി കൊണ്ടും റിയാദിലെ പൊതു സമൂഹത്തിനു നവ്യാനുഭവമായി.
മധു ബാലകൃഷ്ണന്‍ എന്ന അനുഗ്രഹീത ഗായകന്‍ രവീന്ദ്രന്‍ മാഷുടെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ആയ പ്രമദവനവും, ഹരിമുരളീരവവും,
ഗോപിക വസന്തവും, ഗംഗേ യും രാമകഥ ഗാനലയവും സുഖമോ ദേവിയും എല്ലാം റിയാദില്‍ പെയ്തിറങ്ങിയപ്പോള്‍ അല്‍ മാലി ഓഡിറ്റോറിയത്തില്‍ തിങ്ങി നിറഞ്ഞവരെല്ലാം സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് ആനയിച്ചു.
ഓഡിറ്റോറിയത്തില്‍ തിങ്ങി നിറഞ്ഞ ജനങ്ങളുടെ ഹര്‍ഷാരവവും റിയാദിനു നല്‍കിയത് പുതിയൊരു സംഗീതാസ്വാദനം കൂടിയായിരുന്നു. മധു ബാലകൃഷ്ണനു പുറമെ നാട്ടില്‍ നിന്നും വന്ന ഓര്‍ക്കേസ്ട്രയും റിയാദിലെ റിംലയുടെ ഓര്‍ക്കേസ്ട്രാ ടീമും ചേര്‍ന്ന ലൈവ് ഓര്‍ക്കേസ്ട്രാ ആയിരുന്നു പ്രോഗ്രാമിന്റെ മുഖ്യ ആകര്‍ഷണം.
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തിന് പ്രസിഡന്റ് ബാബു രാജ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി പ്രവീണ്‍ കുമാര്‍ യോഗീ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട്, പ്രോഗ്രാം ഡയറക്റ്റര്‍ സുരേഷ് ശങ്കര്‍ എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. . റിംല ജനറല്‍ സെക്രട്ടറി അന്‍സാര്‍ ഷാ സ്വാഗതവും ട്രഷറര്‍ രാജന്‍ മാത്തൂര്‍ നന്ദിയും പറഞ്ഞു.
നിഷ ബിനീഷ്, ശ്യാം സുന്ദര്‍, ബിനീഷ് രാഘവന്‍, ഗോപു ഗുരുവായൂര്‍, ശരത് ജോഷി, ബിനു ശങ്കരന്‍, വാസുദേവന്‍ പിള്ളൈ, ശങ്കര്‍ കേശവന്‍,
മഹേഷ് വാര്യര്‍, ഷാന്‍ ബാലന്‍, പത്മിനി നായര്‍, സുഷമ ഷാന്‍, ഷാലു അന്‍സാര്‍ , പ്രശാന്ത് മാത്തൂര്‍, ഷജീവ് ശ്രീകൃഷ്ണപുരം എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി.
റിംലയിലെ അനുഗ്രഹീത ഗായകരും റിംലയുടെ മ്യൂസിഷ്യന്‍സും പ്രോഗ്രാമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ഹരിത അശ്വിന്‍, അക്ഷിക മഹേഷ് എന്നിവര്‍ അവതാരകരായിരുന്നു.
Related News