കോട്ടയം: അഭിഭാഷകയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ യുവതി രണ്ടു കുഞ്ഞുങ്ങളുമായി ആറ്റില്‍ ചാടി മരിച്ചു. ഏറ്റുമാനൂര്‍ നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ ജിസ്‌മോള്‍ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്. ഇന്നലെ മീനച്ചിലാര്‍ പേരൂര്‍ കണ്ണമ്പുരക്കടവിലാണു സംഭവം നടന്നത്. പിതാവ് തോമസും രണ്ടു സഹോദരങ്ങളും യു.കെയിലാണുള്ളത്. പിതാവ് അവധി കഴിഞ്ഞ് കഴിഞ്ഞ മാസം അവസാനമാണ് യുകെയിലേക്ക് മടങ്ങിയത്.
പഞ്ചായത്ത് അംഗമായിരുന്ന ജിസ്‌മോളുടെ അമ്മ ലിസി 2017ല്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പാലാ മുത്തോലി തെക്കുംമുറി വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ജിസ്‌മോള്‍ മത്സരിക്കുകയും ജയിച്ച് പഞ്ചായത്ത് പ്രസിഡന്റ് ആവുകയും ചെയ്തത്. 2018ല്‍ പഞ്ചായത്ത് അംഗമായ ജിസ്‌മോല്‍ 2019-20 കാലത്തായിരുന്നു പ്രസിഡന്റ് പദവി അലങ്കരിച്ചത്. ഈ സയമമായിരുന്നു ജിമ്മിയുമായുള്ള വിവാഹം. കുടുംബ പ്രശ്‌നമാണ് ആത്മഹത്യക്കു കാരണമെന്ന് സംശയിക്കുന്നു. പോലീസ് അന്വേഷിച്ചു വരുന്നു. കൊച്ചി ഹൈക്കോടതിയിലും പാലായിലും അഭിഭാഷകയായി പ്രാക്ടീസ് ചെയ്തു വരികയായിരുന്നു ജിസ്‌മോള്‍.
Related News