പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. തിരുവല്ല കണമല അട്ടിവളവിലാണ് അപകടം. വാഹനത്തില്‍ 35 പേരാണുണ്ടായിരുന്നത്. അപകട കാരണം വ്യക്തമല്ല. ബസുയര്‍ത്താനുള്ള ശ്രമം നടന്നു വരികയാണ്. ബസിനടിയില്‍ യാത്രക്കാരില്‍ ചിലര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. പരിക്കേറ്റ് ആശുപത്രികളിലുള്ളവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.
Related News