l o a d i n g

ഗൾഫ്

സൗദിയില്‍ പുതുതായി 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാണിജ്യ മന്ത്രി മാജിദ് അല്‍ ഖസബി

Thumbnail

റിയാദ്: 2030 ഓടെ സൗദിയില്‍ പുതുതായി 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാണിജ്യ മന്ത്രി മാജിദ് അല്‍ ഖസബി പ്രസ്താവിച്ചു. ടൂറിസം, സംസ്‌കാരം, സ്‌പോര്‍ട്‌സ്, ക്രിയേറ്റീവ് വ്യവസായങ്ങള്‍ എന്നീ മേഖലകളിലായിരിക്കും തൊഴിലവസരങ്ങളുണ്ടാക്കുക. രാജ്യം ഇതുവരെ അഭിലാഷങ്ങള്‍ക്കു പിന്നാലെയായിരന്നു. ഇപ്പോഴത് പ്രവര്‍ത്തനങ്ങളിലേക്കു മാറിയിരിക്കുകയാണെന്നും അതിനാല്‍ വിഷന്‍ 2030 ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞപ. സൗദി ആതിഥേയത്വം വഹിക്കുന്ന എക്സ്പോ 2030, ഫിഫ ലോകകപ്പ് 2034 എന്നിവ അടുത്തുവരുമ്പോള്‍ നമ്മുടെ യുവതി, യുവാക്കളെ മുന്നോട്ട് കൊണ്ടുപോകാന്‍ നമുക്ക് ഭാവി കഴിവുകള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിയാദ് റിറ്റ്‌സ് കാള്‍ട്ടന്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ഹ്യൂമന്‍ ക്യാപ്പബിലിറ്റി ഇനീഷ്യേറ്റിവ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സിനിമ, ഡിസൈന്‍, ഫാഷന്‍, ഡിജിറ്റല്‍ കലകള്‍ എന്നിവയില്‍ ശക്തമായ വളര്‍ച്ച പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. ക്രിയേറ്റിവ് ഇക്കണോമി 80,000-ലധികം ജോലിക.ള്‍ സൃഷ്ടിക്കും. 2030-ഓടെ ജി.ഡി.പിയുടെ 4.4 ശതമാനത്തില്‍നിന്ന് 19 ശതമാനമായി ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ വളരും. 2030-ഓടെ ആരോഗ്യമേഖല 250 ശതകോടി റിയാലിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദികളില്‍ 65 ശതമാനം പേരും 35 വയസ്സിന് താഴെയുള്ളവരാണ്. കഴിവുകള്‍ വികസിപ്പിക്കുന്നതിനും തൊഴിലാളികളുടെ കഴിവുകളിലും ഭാവി ആവശ്യങ്ങളിലും ഉള്ള വിടവുകള്‍ വിലയിരുത്തുന്നതിനും രാജ്യം പ്രവര്‍ത്തിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം മേലില്‍ ഒരു ഓപ്ഷനല്ല, മറിച്ച് അത്യന്താപേക്ഷിതമായ ആവശ്യമാണ്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും സാങ്കേതികവിദ്യയും ഉപയോഗിക്കുന്നതിന് പുറമേ രാജ്യത്തേക്ക് വൈദഗ്ധ്യം കൊണ്ടുവരിക, ഭാവി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വിദ്യാര്‍ഥികളെ വിദേശത്തേക്ക് അയക്കുക എന്നിവക്കായും രാജ്യം മുന്‍തൂക്കം നല്‍കുകയെന്നും മന്ത്രി പറഞ്ഞു. സമ്മേളനം ഇന്നു സമാപിക്കും.

Photo

Latest News

എയര്‍ഹോസ്റ്റസിനെ  വെന്റിലേറ്ററില്‍ പീഡിപ്പിച്ച ആശുപത്രി ജീവനക്കാരന്‍ പിടിയില്‍
എയര്‍ഹോസ്റ്റസിനെ വെന്റിലേറ്ററില്‍ പീഡിപ്പിച്ച ആശുപത്രി ജീവനക്കാരന്‍ പിടിയില്‍
April 19, 2025
പുതിയ സര്‍ക്കുലര്‍; ഹജ്ജിന് അപേക്ഷ നല്‍കിയ പ്രവാസി തീര്‍ഥാടകര്‍  ആശങ്കയില്‍
പുതിയ സര്‍ക്കുലര്‍; ഹജ്ജിന് അപേക്ഷ നല്‍കിയ പ്രവാസി തീര്‍ഥാടകര്‍ ആശങ്കയില്‍
April 19, 2025
സൗദിയുടെ ഏറ്റവും വലിയ സാംസ്‌കാരിക കേന്ദ്രം, ദിരിയ ഓപ്പറ ഹൗസ് വികസനത്തിനായി 5.1 ബില്യണ്‍ സൗദി റിയാലിന്റെ കരാര്‍;  178,000 തൊഴിലവസരങ്ങള്‍
സൗദിയുടെ ഏറ്റവും വലിയ സാംസ്‌കാരിക കേന്ദ്രം, ദിരിയ ഓപ്പറ ഹൗസ് വികസനത്തിനായി 5.1 ബില്യണ്‍ സൗദി റിയാലിന്റെ കരാര്‍; 178,000 തൊഴിലവസരങ്ങള്‍
April 19, 2025
 കോട്ടക്കല്‍ മണ്ഡലം കെഎംസിസി ഖുര്‍ആന്‍ പാരായണ മത്സരം: വിജയികളെ അനുമോദിച്ചു
കോട്ടക്കല്‍ മണ്ഡലം കെഎംസിസി ഖുര്‍ആന്‍ പാരായണ മത്സരം: വിജയികളെ അനുമോദിച്ചു
April 18, 2025
വഖഫ് ബില്ലിനെതിരെ ശക്തമായി പ്രതിഷേധിക്കുക -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി
വഖഫ് ബില്ലിനെതിരെ ശക്തമായി പ്രതിഷേധിക്കുക -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി
April 18, 2025
പഴയ വഖഫ് നിയമം ഒരു മതസ്ഥരെയും ദ്രോഹിക്കാത്തത് - തന്‍സീര്‍ സ്വലാഹി
പഴയ വഖഫ് നിയമം ഒരു മതസ്ഥരെയും ദ്രോഹിക്കാത്തത് - തന്‍സീര്‍ സ്വലാഹി
April 18, 2025
ഏപ്രില്‍ 23 മുതല്‍ മക്കയില്‍ പ്രവേശിക്കുന്നതിന് അനുമതി പത്രം നിര്‍ബന്ധം
ഏപ്രില്‍ 23 മുതല്‍ മക്കയില്‍ പ്രവേശിക്കുന്നതിന് അനുമതി പത്രം നിര്‍ബന്ധം
April 18, 2025
'ലഹരിക്കെതിരെ സമൂഹം ഒരുമിച്ചു പോരാടണം' -സൗദി  കേരള ഫാര്‍മസിസ്റ്റ് ഫോറം സില്‍വര്‍ ജൂബിലി സംഗമം
'ലഹരിക്കെതിരെ സമൂഹം ഒരുമിച്ചു പോരാടണം' -സൗദി കേരള ഫാര്‍മസിസ്റ്റ് ഫോറം സില്‍വര്‍ ജൂബിലി സംഗമം
April 18, 2025
കൊല്ലം സ്വദേശി സുല്‍ത്താനക്ക് ക്രിയേറ്റ് ആപ്‌സ് ചാമ്പ്യന്‍ പട്ടം; ബൈ ബൈറ്റ് ആപ്പിലൂടെ സുല്‍ത്താന നേടിയത് ഒന്നേകാല്‍ കോടിയിലേറെ രൂപയുടെ സമ്മാനം
കൊല്ലം സ്വദേശി സുല്‍ത്താനക്ക് ക്രിയേറ്റ് ആപ്‌സ് ചാമ്പ്യന്‍ പട്ടം; ബൈ ബൈറ്റ് ആപ്പിലൂടെ സുല്‍ത്താന നേടിയത് ഒന്നേകാല്‍ കോടിയിലേറെ രൂപയുടെ സമ്മാനം
April 18, 2025
കൂട്ടായ്മയുടെ വിജയം; ബഹ്റൈനില്‍ കുടുങ്ങിയ തൂത്തുക്കുടി സ്വദേശി ഇയ്യപ്പന്‍ 20 വര്‍ഷത്തിന് ശേഷം നാടണഞ്ഞു
കൂട്ടായ്മയുടെ വിജയം; ബഹ്റൈനില്‍ കുടുങ്ങിയ തൂത്തുക്കുടി സ്വദേശി ഇയ്യപ്പന്‍ 20 വര്‍ഷത്തിന് ശേഷം നാടണഞ്ഞു
April 18, 2025