റിയാദ്: ഹജ്ജ്, ഉംറ വിസകളിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത തീര്‍ഥാടകര്‍ക്ക് ഒരു ലക്ഷം റിയാല്‍ വീതം പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത തീര്‍ഥാടകനെക്കുറിച്ച വിവരങ്ങള്‍ തീര്‍ഥാടകനെ കൊണ്ടുവന്ന ഹജ്ജ്, ഉംറ സേവന കമ്പനികള്‍ ബന്ധപ്പെട്ട വകുപ്പിന് അതാതു സമയം റിപ്പോര്‍ട്ട് ചെയ്യണം.
നിശ്ചിത സമയത്തിനകം റിപ്പോര്‍ട്ട് നല്‍കിയില്ലായെങ്കില്‍ ഒരോ തീര്‍ഥാടകനും ഒരു ലക്ഷം റിയാല്‍ വരെ എന്ന തോതില്‍ പിഴ ചുമത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പു നല്‍കി. സൗദിയില്‍ നിന്ന് പുറപ്പെടുന്ന സമയം ലംഘിക്കുന്ന തീര്‍ഥാടകരുടെ എണ്ണത്തിനനുസരിച്ച് സാമ്പത്തിക പിഴ വര്‍ധിക്കും. രാജ്യത്തെ ഹജ്ജ്, ഉംറ നിബന്ധനകളും നിര്‍ദേശങ്ങളും എല്ലാവരും പാലിക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
Related News