l o a d i n g

ഗൾഫ്

റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി ധനസഹായം വിതരണം ചെയ്തു

Thumbnail

വളാഞ്ചേരി: റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ മണ്ഡലത്തിലെ സി.എച്ച് സെന്റര്‍, ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ എന്നിവക്കുള്ള ധന സഹായം വിതരണം ചെയ്തു. വളാഞ്ചേരി മുനിസിപ്പല്‍ മുസ്ലിം ലീഗ് ഓഫീസില്‍ വെച്ച് നടന്ന പരിപാടി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നാട്ടിലും വിദേശത്തും പ്രയസപ്പെടുന്നവര്‍ക്ക് കെഎംസിസി വലിയ സന്ത്വനമാണെന്ന് അദ്ദേഹം പറഞ്ഞു. കെഎംസിസി റംസാനില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സരം വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. റിയാദ് - കോട്ടക്കല്‍ മണ്ഡലം കെഎംസിസി പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. കോട്ടക്കല്‍ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സലാം വളാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.

റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിംഗ് ഭാരവാഹിയായ റഫീഖ് പുല്ലൂര്‍, മണ്ഡലം കെഎംസിസി ഭാരവാഹികളായ മൊയ്ദീന്‍ കുട്ടി പൂവ്വാട്, നൗഷാദ് കണിയേരി, മുഹമ്മദ് കല്ലിങ്ങല്‍, വളാഞ്ചേരി മുനിസിപ്പല്‍ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍, ഹാഫിസ് മുഹമ്മദ് അനസുദ്ദീന്‍ മര്‍ജാനി, പി. പി മുഹമ്മദ് പൊന്മള, കുഞ്ഞിമുഹമ്മദ് കാടാമ്പുഴ, മുഹമ്മദലി നീട്ടുകാട്ടില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

കഴിഞ്ഞ റമദാനില്‍ റിയാദ് - കോട്ടക്കല്‍ മണ്ഡലം കെഎംസിസി മണ്ഡലത്തിലെ വിദ്യാര്‍ത്ഥി - വിദ്യാര്‍ത്ഥിനികള്‍ക്കായി സംഘടിപ്പിച്ച ഒണ്‍ലൈന്‍ ഖുര്‍ആന്‍ പാരായണ മത്സര വിജയികളെ പരിപാടിയില്‍ വെച്ച് പ്രഖ്യാപിച്ചു. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ഒന്ന് , രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് ക്യാഷ് പ്രൈസ്, മെമെന്റോ എന്നിവ ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ വിതരണം ചെയ്തു. റബീഹ് വളാഞ്ചേരി ഖിറാഅത് നടത്തി. ശുഐബ് മന്നാനി സ്വാഗതവും ജംഷീദ് കൊടുമുടി നന്ദിയും പറഞ്ഞു.

Latest News

 കോട്ടക്കല്‍ മണ്ഡലം കെഎംസിസി ഖുര്‍ആന്‍ പാരായണ മത്സരം: വിജയികളെ അനുമോദിച്ചു
കോട്ടക്കല്‍ മണ്ഡലം കെഎംസിസി ഖുര്‍ആന്‍ പാരായണ മത്സരം: വിജയികളെ അനുമോദിച്ചു
April 18, 2025
വഖഫ് ബില്ലിനെതിരെ ശക്തമായി പ്രതിഷേധിക്കുക -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി
വഖഫ് ബില്ലിനെതിരെ ശക്തമായി പ്രതിഷേധിക്കുക -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി
April 18, 2025
പഴയ വഖഫ് നിയമം ഒരു മതസ്ഥരെയും ദ്രോഹിക്കാത്തത് - തന്‍സീര്‍ സ്വലാഹി
പഴയ വഖഫ് നിയമം ഒരു മതസ്ഥരെയും ദ്രോഹിക്കാത്തത് - തന്‍സീര്‍ സ്വലാഹി
April 18, 2025
ഏപ്രില്‍ 23 മുതല്‍ മക്കയില്‍ പ്രവേശിക്കുന്നതിന് അനുമതി പത്രം നിര്‍ബന്ധം
ഏപ്രില്‍ 23 മുതല്‍ മക്കയില്‍ പ്രവേശിക്കുന്നതിന് അനുമതി പത്രം നിര്‍ബന്ധം
April 18, 2025
'ലഹരിക്കെതിരെ സമൂഹം ഒരുമിച്ചു പോരാടണം' -സൗദി  കേരള ഫാര്‍മസിസ്റ്റ് ഫോറം സില്‍വര്‍ ജൂബിലി സംഗമം
'ലഹരിക്കെതിരെ സമൂഹം ഒരുമിച്ചു പോരാടണം' -സൗദി കേരള ഫാര്‍മസിസ്റ്റ് ഫോറം സില്‍വര്‍ ജൂബിലി സംഗമം
April 18, 2025
കൊല്ലം സ്വദേശി സുല്‍ത്താനക്ക് ക്രിയേറ്റ് ആപ്‌സ് ചാമ്പ്യന്‍ പട്ടം; ബൈ ബൈറ്റ് ആപ്പിലൂടെ സുല്‍ത്താന നേടിയത് ഒന്നേകാല്‍ കോടിയിലേറെ രൂപയുടെ സമ്മാനം
കൊല്ലം സ്വദേശി സുല്‍ത്താനക്ക് ക്രിയേറ്റ് ആപ്‌സ് ചാമ്പ്യന്‍ പട്ടം; ബൈ ബൈറ്റ് ആപ്പിലൂടെ സുല്‍ത്താന നേടിയത് ഒന്നേകാല്‍ കോടിയിലേറെ രൂപയുടെ സമ്മാനം
April 18, 2025
കൂട്ടായ്മയുടെ വിജയം; ബഹ്റൈനില്‍ കുടുങ്ങിയ തൂത്തുക്കുടി സ്വദേശി ഇയ്യപ്പന്‍ 20 വര്‍ഷത്തിന് ശേഷം നാടണഞ്ഞു
കൂട്ടായ്മയുടെ വിജയം; ബഹ്റൈനില്‍ കുടുങ്ങിയ തൂത്തുക്കുടി സ്വദേശി ഇയ്യപ്പന്‍ 20 വര്‍ഷത്തിന് ശേഷം നാടണഞ്ഞു
April 18, 2025
അമ്മയും, ഫിലിം ചേംബറും ഷൈന്‍ ടോം ചാക്കോക്കെതിരെ കടുത്ത നടപടിയിലേക്ക്, പോലീസില്‍ ആശയക്കുഴപ്പം
അമ്മയും, ഫിലിം ചേംബറും ഷൈന്‍ ടോം ചാക്കോക്കെതിരെ കടുത്ത നടപടിയിലേക്ക്, പോലീസില്‍ ആശയക്കുഴപ്പം
April 18, 2025
 കൈയ്യെഴുത്തും വ്യക്തിത്വവും തമ്മില്‍ ബന്ധമുണ്ടോ?
കൈയ്യെഴുത്തും വ്യക്തിത്വവും തമ്മില്‍ ബന്ധമുണ്ടോ?
April 18, 2025
ഉംറ നിര്‍വഹിക്കാനെത്തിയ കൂട്ടിലങ്ങാടി സ്വദേശി ജിദ്ദയില്‍ നിര്യാതനായി
ഉംറ നിര്‍വഹിക്കാനെത്തിയ കൂട്ടിലങ്ങാടി സ്വദേശി ജിദ്ദയില്‍ നിര്യാതനായി
April 18, 2025