l o a d i n g

ബിസിനസ്

അമേരിക്ക ഏര്‍പ്പെടുത്തിയ അധിക തീരുവ മൂന്നു മാസത്തേക്ക് മരവിപ്പിച്ചു; ചൈനയുടെ തീരുവ വര്‍ധിപ്പിച്ചു

Thumbnail

വാഷിങ്ടന്‍: യുഎസ് ഉല്‍പന്നങ്ങള്‍ക്ക് അന്യായ ഇറക്കുമതി തീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ച് ചുമത്തിയ അധിക തീരുവ 90 ദിവസത്തേക്ക് അമേരിക്ക മരവിപ്പിച്ചു. പകരം 90 ദിവസത്തേക്ക് അടിസ്ഥാന പകരച്ചുങ്കമായ 10 ശതമാനം മാത്രമായിരിക്കും ഈടാക്കുക. കഴിഞ്ഞ ദിവസം മുതലാണ് അധിക തീരുവ ചുമത്തിയിരുന്നത്. എന്നാല്‍ ചൈനയ്ക്ക് ഇളവില്ലെന്നു മാത്രമല്ല, ഇറക്കുമതിത്തീരുവ 125 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു. ചൈനയ്ക്കു മേല്‍ മൂന്നാം തവണയാണ് യുഎസ് പകരച്ചുങ്കം ചുമത്തുന്നത്.

യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഈടാക്കി ദ്രോഹിക്കുന്നുവെന്ന് പറഞ്ഞാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അധിക തീരുവ ചുമത്താന്‍ തീരുമാനിച്ചത്. ഏപ്രില്‍ രണ്ടിനകം ഇറക്കുമതി തീരുവ പിന്‍വലിച്ചില്ലെങ്കില്‍ പകരച്ചുങ്കം പ്രാബല്യത്തില്‍ വരുമെന്നാണ് പറഞ്ഞിരുന്നത്. അമേരിക്കന്‍ പണം കൊണ്ട് മറ്റു രാജ്യങ്ങള്‍ സമ്പന്നരായെന്നും പുതിയ നടപടിയിലൂടെ രാജ്യത്ത് കൂടുതല്‍ വ്യവസായങ്ങള്‍ വരുമെന്നും ദേശീയ കടവും ടാക്‌സ് നിരക്കുകളും കുറയ്ക്കാന്‍ കഴിയുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ അധിക തീരുവ ചുമത്തിയതോടെ അമേരിക്കയില്‍ സാധനങ്ങള്‍ക്ക് വില വാണം പോലെ ഉയര്‍ന്നു. ഇത് ശക്തമായ വിമര്‍ശനത്തിനിടയാക്കിയതോടെയാണ് അധിക തീരുവ തല്‍ക്കാലത്തേക്ക് പിന്‍വലിക്കാന്‍ യു.എസിന പ്രേരിപ്പിച്ചത്.

Latest News

 കോട്ടക്കല്‍ മണ്ഡലം കെഎംസിസി ഖുര്‍ആന്‍ പാരായണ മത്സരം: വിജയികളെ അനുമോദിച്ചു
കോട്ടക്കല്‍ മണ്ഡലം കെഎംസിസി ഖുര്‍ആന്‍ പാരായണ മത്സരം: വിജയികളെ അനുമോദിച്ചു
April 18, 2025
വഖഫ് ബില്ലിനെതിരെ ശക്തമായി പ്രതിഷേധിക്കുക -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി
വഖഫ് ബില്ലിനെതിരെ ശക്തമായി പ്രതിഷേധിക്കുക -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി
April 18, 2025
പഴയ വഖഫ് നിയമം ഒരു മതസ്ഥരെയും ദ്രോഹിക്കാത്തത് - തന്‍സീര്‍ സ്വലാഹി
പഴയ വഖഫ് നിയമം ഒരു മതസ്ഥരെയും ദ്രോഹിക്കാത്തത് - തന്‍സീര്‍ സ്വലാഹി
April 18, 2025
ഏപ്രില്‍ 23 മുതല്‍ മക്കയില്‍ പ്രവേശിക്കുന്നതിന് അനുമതി പത്രം നിര്‍ബന്ധം
ഏപ്രില്‍ 23 മുതല്‍ മക്കയില്‍ പ്രവേശിക്കുന്നതിന് അനുമതി പത്രം നിര്‍ബന്ധം
April 18, 2025
'ലഹരിക്കെതിരെ സമൂഹം ഒരുമിച്ചു പോരാടണം' -സൗദി  കേരള ഫാര്‍മസിസ്റ്റ് ഫോറം സില്‍വര്‍ ജൂബിലി സംഗമം
'ലഹരിക്കെതിരെ സമൂഹം ഒരുമിച്ചു പോരാടണം' -സൗദി കേരള ഫാര്‍മസിസ്റ്റ് ഫോറം സില്‍വര്‍ ജൂബിലി സംഗമം
April 18, 2025
കൊല്ലം സ്വദേശി സുല്‍ത്താനക്ക് ക്രിയേറ്റ് ആപ്‌സ് ചാമ്പ്യന്‍ പട്ടം; ബൈ ബൈറ്റ് ആപ്പിലൂടെ സുല്‍ത്താന നേടിയത് ഒന്നേകാല്‍ കോടിയിലേറെ രൂപയുടെ സമ്മാനം
കൊല്ലം സ്വദേശി സുല്‍ത്താനക്ക് ക്രിയേറ്റ് ആപ്‌സ് ചാമ്പ്യന്‍ പട്ടം; ബൈ ബൈറ്റ് ആപ്പിലൂടെ സുല്‍ത്താന നേടിയത് ഒന്നേകാല്‍ കോടിയിലേറെ രൂപയുടെ സമ്മാനം
April 18, 2025
കൂട്ടായ്മയുടെ വിജയം; ബഹ്റൈനില്‍ കുടുങ്ങിയ തൂത്തുക്കുടി സ്വദേശി ഇയ്യപ്പന്‍ 20 വര്‍ഷത്തിന് ശേഷം നാടണഞ്ഞു
കൂട്ടായ്മയുടെ വിജയം; ബഹ്റൈനില്‍ കുടുങ്ങിയ തൂത്തുക്കുടി സ്വദേശി ഇയ്യപ്പന്‍ 20 വര്‍ഷത്തിന് ശേഷം നാടണഞ്ഞു
April 18, 2025
അമ്മയും, ഫിലിം ചേംബറും ഷൈന്‍ ടോം ചാക്കോക്കെതിരെ കടുത്ത നടപടിയിലേക്ക്, പോലീസില്‍ ആശയക്കുഴപ്പം
അമ്മയും, ഫിലിം ചേംബറും ഷൈന്‍ ടോം ചാക്കോക്കെതിരെ കടുത്ത നടപടിയിലേക്ക്, പോലീസില്‍ ആശയക്കുഴപ്പം
April 18, 2025
 കൈയ്യെഴുത്തും വ്യക്തിത്വവും തമ്മില്‍ ബന്ധമുണ്ടോ?
കൈയ്യെഴുത്തും വ്യക്തിത്വവും തമ്മില്‍ ബന്ധമുണ്ടോ?
April 18, 2025
ഉംറ നിര്‍വഹിക്കാനെത്തിയ കൂട്ടിലങ്ങാടി സ്വദേശി ജിദ്ദയില്‍ നിര്യാതനായി
ഉംറ നിര്‍വഹിക്കാനെത്തിയ കൂട്ടിലങ്ങാടി സ്വദേശി ജിദ്ദയില്‍ നിര്യാതനായി
April 18, 2025