കട്ടപ്പന: ഇടുക്കി ഉപ്പുതറയില്‍ നാലംഗ കുടുംബത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടോറിക്ഷ ഡ്രൈവറായ പട്ടത്തമ്പലം സ്വദേശി സജീവ് മോഹനന്‍ (34), ഭാര്യ രേഷ്മ (30), മകന്‍ ദേവന്‍ (5), മകള്‍ ദിയ (3) എന്നിവരാണ് മരിച്ചത്. സജീവിന് കടബാധ്യതകളുണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. സജീവിന്റെ അമ്മ ജോലി കഴിഞ്ഞെത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഉപ്പുതറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കടബാധ്യതയെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് പോലീസ് വെളിപ്പെടുത്തി.
ഫോട്ടോ: സജീവ് മോഹനന്‍, രേഷ്മ
Related News