l o a d i n g

ഗൾഫ്

വൈറ്റല്‍ വൈബ് ഫെസ്റ്റ് നാളെ റിയാദില്‍

Thumbnail

റിയാദ്: ആരോഗ്യമാണ് അടിസ്ഥാനം പ്രമേയത്തില്‍ 'ഷിം സിഗനേച്ചര്‍ ഫിറ്റ്‌നസ് സ്റ്റുഡിയോ' വൈറ്റല്‍ വൈബ് ഫെസ്റ്റ് എന്ന പേരില്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും ഫിറ്റ്‌നസ് ട്രെയ്‌നിങ്ങും സംഘടിപ്പിക്കുന്നതായി സംഘാടകര്‍ റിയാദില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ഏപ്രില്‍ 11ന് വൈകീട്ട് 6.00ന് മലാസിലെ ഡൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് പരിപാടി അരങ്ങേറുന്നത്. ശാരീരികമായും മാനസികമായും സാമൂഹികമായും കരുത്തു കൈവരിക്കുമ്പോഴാണ് സമ്പൂര്‍ണ ആരോഗ്യം നേടാന്‍ കഴിയൂ. മാത്രമല്ല, ശാരീരിക സുസ്ഥിരത നേടുന്നതോടെ ആത്മവിശ്വാസവും ആത്മാഭിമാനവും മികച്ചതാക്കി മാറ്റാന്‍ കഴിയും. ഇതിനായി ഷിംസ് സിഗ്നേച്ചര്‍ ഫിറ്റ്നസ്സ് സ്റ്റുഡിയോ ആണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം തടയാനും ലഹരിക്ക് അടിമകളാകുന്ന തലമുറയുടെ അതിജീവനവും ലക്ഷ്യമാക്കി ബോധവല്‍ക്കരണ ക്ലാസ് നടക്കും. ഫിറ്റ്നസിലൂടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഫിറ്റ്നസ് ട്രെയ്നിങ്ങും നല്‍കും.

തിരക്ക് പിടിച്ച ജീവിതത്തിന് ഇടയില്‍ നമ്മള്‍ ശ്രദ്ധിക്കാന്‍ മറക്കുന്ന നമ്മുടെ ആരോഗ്യം എങ്ങനെ കാത്തു സൂക്ഷിക്കാമെന്നതിനെ കുറിച്ച് പ്രവാസികള്‍ക്ക് വേണ്ടി പ്രത്യേകം രൂപം നല്‍കിയ വര്‍ക്ക് ഔട്ട് പ്ലാനുകളും നൂട്രിഷണല്‍ ടിപ്‌സും പരിചയപ്പെടുത്തും.

ആക്ടീവ് ലൈഫ് സ്റ്റൈല്‍ വര്‍ക്ഷോപ്, ന്യൂട്രീഷണല്‍ ഗൈഡന്‍സ്, ലൈഫ് സ്റ്റൈല്‍ സപ്പോര്‍ട്ട്, ആന്റി ഡ്രഗ് കാമ്പയിന്‍, കായിക പരിശീലനം ആനന്ദകരമാക്കാന്‍ സൂമ്പാ ഡാന്‍സ്, ഫിറ്റ്നസ്സ് ഫണ്‍ സെഷന്‍, വിനോദ പരിപാടികള്‍ എന്നിങ്ങനെ വിവിധ പരിപാടികളാണ് ഒരുക്കുന്നത്. ട്രെയിനിങ് സെഷനില്‍ കേരളത്തിലെ പ്രമുഖ ട്രെയിനര്‍ മാര്‍ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.

വാര്‍ത്താസമ്മേളനത്തില്‍ ഷിം സിഗ്‌നേച്ചര്‍ ഫിറ്റ്‌നസ്സ് സ്റ്റുഡിയോ ഡയറക്ടര്‍ ഷിംന ജോസഫ്, ഡെപ്യൂട്ടി ഡയറക്ടര്‍ ദിവ്യ ഭാസ്‌കരന്‍, ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫൈഡ് ട്രെയിനര്‍ സനദ് സുന്ദര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് സൗമ്യ സാമുവല്‍ എന്നിവര്‍ പങ്കെടുത്തു.

Latest News

 കോട്ടക്കല്‍ മണ്ഡലം കെഎംസിസി ഖുര്‍ആന്‍ പാരായണ മത്സരം: വിജയികളെ അനുമോദിച്ചു
കോട്ടക്കല്‍ മണ്ഡലം കെഎംസിസി ഖുര്‍ആന്‍ പാരായണ മത്സരം: വിജയികളെ അനുമോദിച്ചു
April 18, 2025
വഖഫ് ബില്ലിനെതിരെ ശക്തമായി പ്രതിഷേധിക്കുക -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി
വഖഫ് ബില്ലിനെതിരെ ശക്തമായി പ്രതിഷേധിക്കുക -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി
April 18, 2025
പഴയ വഖഫ് നിയമം ഒരു മതസ്ഥരെയും ദ്രോഹിക്കാത്തത് - തന്‍സീര്‍ സ്വലാഹി
പഴയ വഖഫ് നിയമം ഒരു മതസ്ഥരെയും ദ്രോഹിക്കാത്തത് - തന്‍സീര്‍ സ്വലാഹി
April 18, 2025
ഏപ്രില്‍ 23 മുതല്‍ മക്കയില്‍ പ്രവേശിക്കുന്നതിന് അനുമതി പത്രം നിര്‍ബന്ധം
ഏപ്രില്‍ 23 മുതല്‍ മക്കയില്‍ പ്രവേശിക്കുന്നതിന് അനുമതി പത്രം നിര്‍ബന്ധം
April 18, 2025
'ലഹരിക്കെതിരെ സമൂഹം ഒരുമിച്ചു പോരാടണം' -സൗദി  കേരള ഫാര്‍മസിസ്റ്റ് ഫോറം സില്‍വര്‍ ജൂബിലി സംഗമം
'ലഹരിക്കെതിരെ സമൂഹം ഒരുമിച്ചു പോരാടണം' -സൗദി കേരള ഫാര്‍മസിസ്റ്റ് ഫോറം സില്‍വര്‍ ജൂബിലി സംഗമം
April 18, 2025
കൊല്ലം സ്വദേശി സുല്‍ത്താനക്ക് ക്രിയേറ്റ് ആപ്‌സ് ചാമ്പ്യന്‍ പട്ടം; ബൈ ബൈറ്റ് ആപ്പിലൂടെ സുല്‍ത്താന നേടിയത് ഒന്നേകാല്‍ കോടിയിലേറെ രൂപയുടെ സമ്മാനം
കൊല്ലം സ്വദേശി സുല്‍ത്താനക്ക് ക്രിയേറ്റ് ആപ്‌സ് ചാമ്പ്യന്‍ പട്ടം; ബൈ ബൈറ്റ് ആപ്പിലൂടെ സുല്‍ത്താന നേടിയത് ഒന്നേകാല്‍ കോടിയിലേറെ രൂപയുടെ സമ്മാനം
April 18, 2025
കൂട്ടായ്മയുടെ വിജയം; ബഹ്റൈനില്‍ കുടുങ്ങിയ തൂത്തുക്കുടി സ്വദേശി ഇയ്യപ്പന്‍ 20 വര്‍ഷത്തിന് ശേഷം നാടണഞ്ഞു
കൂട്ടായ്മയുടെ വിജയം; ബഹ്റൈനില്‍ കുടുങ്ങിയ തൂത്തുക്കുടി സ്വദേശി ഇയ്യപ്പന്‍ 20 വര്‍ഷത്തിന് ശേഷം നാടണഞ്ഞു
April 18, 2025
അമ്മയും, ഫിലിം ചേംബറും ഷൈന്‍ ടോം ചാക്കോക്കെതിരെ കടുത്ത നടപടിയിലേക്ക്, പോലീസില്‍ ആശയക്കുഴപ്പം
അമ്മയും, ഫിലിം ചേംബറും ഷൈന്‍ ടോം ചാക്കോക്കെതിരെ കടുത്ത നടപടിയിലേക്ക്, പോലീസില്‍ ആശയക്കുഴപ്പം
April 18, 2025
 കൈയ്യെഴുത്തും വ്യക്തിത്വവും തമ്മില്‍ ബന്ധമുണ്ടോ?
കൈയ്യെഴുത്തും വ്യക്തിത്വവും തമ്മില്‍ ബന്ധമുണ്ടോ?
April 18, 2025
ഉംറ നിര്‍വഹിക്കാനെത്തിയ കൂട്ടിലങ്ങാടി സ്വദേശി ജിദ്ദയില്‍ നിര്യാതനായി
ഉംറ നിര്‍വഹിക്കാനെത്തിയ കൂട്ടിലങ്ങാടി സ്വദേശി ജിദ്ദയില്‍ നിര്യാതനായി
April 18, 2025