l o a d i n g

കേരള

നിയമസഭകള്‍ പാസാക്കി അയക്കുന്ന ബില്ലില്‍ മൂന്നു മാസത്തിനകം തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി; സുപ്രീം കോടതി ഉത്തരവിനെതിരെ കേരള ഗവര്‍ണര്‍

Thumbnail

തിരുവനന്തപുരം: സുപ്രീം കോടതി ഉത്തരവിനെതിരെ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി നിശ്ചയിച്ചുകൊണ്ട് തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ വന്ന സുപ്രീം കോടതിയുടെ നടപടി അതിരുകടന്ന പെരുമാറ്റമാണെന്ന് അര്‍ലേക്കര്‍ പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ലമെന്റാണെന്ന് ഒരു ഇംഗ്ലീഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ബില്ലുകളെ സംബന്ധിച്ച് സുപ്രീം കോടതിയുടെ മുന്നിലുള്ള കേരളത്തിന്റെയും തമിഴ്‌നാടിന്റെയും വിഷയങ്ങള്‍ വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ ബില്ലുകളില്‍ തീരുമാനമെടുക്കണമെന്ന് ഭരണഘടനയില്‍ സൂചിപ്പിച്ചിട്ടില്ല. ഹരജി പരിഗണിച്ച ബെഞ്ച്, വിഷയം ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്യണമായിരുന്നു. ബില്ലിന് അംഗീകാരം നല്‍കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടന ഒരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല. എന്നാല്‍ സുപ്രീം കോടതി സമയപരിധി വേണമെന്ന് പറഞ്ഞാല്‍, അത് ഒരു ഭരണഘടനാ ഭേദഗതിയായി മാറുകയാണ്. ഭരണഘടന ഭേദഗതികള്‍ കൊണ്ടുവരാനുള്ള അവകാശം പാര്‍ലമെന്റിനാണ്. ഭേദഗതിക്ക് മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കണം. അതല്ലാതെ അവിടെ ഇരിക്കുന്ന രണ്ട് ജഡ്ജിമാരല്ല് തീരുമാനിക്കേണ്ടത്. ഇത് ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.

നിയമസഭകള്‍ പാസ്സാക്കി അനുമതിക്കായി അയക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. തീരുമാനം വൈകിയാല്‍ അതിനുള്ള കാരണം സംസ്ഥാന സര്‍ക്കാറിനെ രേഖാമൂലം അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതാദ്യമായാണ് നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ രാഷ്ട്രപതിക്ക് സുപ്രീം കോടതി സമയ പരിധി നിശ്ചയിക്കുന്നത്.

രാഷ്ട്രപതിയുടെ തീരുമാനം വൈകിയാല്‍ കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഗവര്‍ണര്‍മാര്‍ അയക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് ഭരണഘടനയുടെ 201ാം അനുച്ഛേദത്തില്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ അനുച്ഛേദത്തില്‍ സമയ പരിധി പറയുന്നില്ല. ബില്ലുകളില്‍ രാഷ്ട്രപതിയുടെ തീരുമാനം വൈകരുത് എന്ന് സര്‍ക്കാരിയ, പൂഞ്ചി കമീഷനുകളുടെ ശുപാര്‍ശകളിലും കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയിട്ടുള്ള മാനദണ്ഡത്തിലും വിശദീകരിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

അതിനാല്‍ യുക്തമായ സമയത്തിനുള്ളില്‍ ഒരു ഭരണഘടന അതോറിറ്റി തീരുമാനം എടുത്തില്ലെങ്കില്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാം എന്നും ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. തമിഴ്നാട് നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെച്ച ഗവര്‍ണര്‍ ആല്‍.എന്‍. രവിയുടെ നടപടിക്കെതിരെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

Latest News

 കോട്ടക്കല്‍ മണ്ഡലം കെഎംസിസി ഖുര്‍ആന്‍ പാരായണ മത്സരം: വിജയികളെ അനുമോദിച്ചു
കോട്ടക്കല്‍ മണ്ഡലം കെഎംസിസി ഖുര്‍ആന്‍ പാരായണ മത്സരം: വിജയികളെ അനുമോദിച്ചു
April 18, 2025
വഖഫ് ബില്ലിനെതിരെ ശക്തമായി പ്രതിഷേധിക്കുക -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി
വഖഫ് ബില്ലിനെതിരെ ശക്തമായി പ്രതിഷേധിക്കുക -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി
April 18, 2025
പഴയ വഖഫ് നിയമം ഒരു മതസ്ഥരെയും ദ്രോഹിക്കാത്തത് - തന്‍സീര്‍ സ്വലാഹി
പഴയ വഖഫ് നിയമം ഒരു മതസ്ഥരെയും ദ്രോഹിക്കാത്തത് - തന്‍സീര്‍ സ്വലാഹി
April 18, 2025
ഏപ്രില്‍ 23 മുതല്‍ മക്കയില്‍ പ്രവേശിക്കുന്നതിന് അനുമതി പത്രം നിര്‍ബന്ധം
ഏപ്രില്‍ 23 മുതല്‍ മക്കയില്‍ പ്രവേശിക്കുന്നതിന് അനുമതി പത്രം നിര്‍ബന്ധം
April 18, 2025
'ലഹരിക്കെതിരെ സമൂഹം ഒരുമിച്ചു പോരാടണം' -സൗദി  കേരള ഫാര്‍മസിസ്റ്റ് ഫോറം സില്‍വര്‍ ജൂബിലി സംഗമം
'ലഹരിക്കെതിരെ സമൂഹം ഒരുമിച്ചു പോരാടണം' -സൗദി കേരള ഫാര്‍മസിസ്റ്റ് ഫോറം സില്‍വര്‍ ജൂബിലി സംഗമം
April 18, 2025
കൊല്ലം സ്വദേശി സുല്‍ത്താനക്ക് ക്രിയേറ്റ് ആപ്‌സ് ചാമ്പ്യന്‍ പട്ടം; ബൈ ബൈറ്റ് ആപ്പിലൂടെ സുല്‍ത്താന നേടിയത് ഒന്നേകാല്‍ കോടിയിലേറെ രൂപയുടെ സമ്മാനം
കൊല്ലം സ്വദേശി സുല്‍ത്താനക്ക് ക്രിയേറ്റ് ആപ്‌സ് ചാമ്പ്യന്‍ പട്ടം; ബൈ ബൈറ്റ് ആപ്പിലൂടെ സുല്‍ത്താന നേടിയത് ഒന്നേകാല്‍ കോടിയിലേറെ രൂപയുടെ സമ്മാനം
April 18, 2025
കൂട്ടായ്മയുടെ വിജയം; ബഹ്റൈനില്‍ കുടുങ്ങിയ തൂത്തുക്കുടി സ്വദേശി ഇയ്യപ്പന്‍ 20 വര്‍ഷത്തിന് ശേഷം നാടണഞ്ഞു
കൂട്ടായ്മയുടെ വിജയം; ബഹ്റൈനില്‍ കുടുങ്ങിയ തൂത്തുക്കുടി സ്വദേശി ഇയ്യപ്പന്‍ 20 വര്‍ഷത്തിന് ശേഷം നാടണഞ്ഞു
April 18, 2025
അമ്മയും, ഫിലിം ചേംബറും ഷൈന്‍ ടോം ചാക്കോക്കെതിരെ കടുത്ത നടപടിയിലേക്ക്, പോലീസില്‍ ആശയക്കുഴപ്പം
അമ്മയും, ഫിലിം ചേംബറും ഷൈന്‍ ടോം ചാക്കോക്കെതിരെ കടുത്ത നടപടിയിലേക്ക്, പോലീസില്‍ ആശയക്കുഴപ്പം
April 18, 2025
 കൈയ്യെഴുത്തും വ്യക്തിത്വവും തമ്മില്‍ ബന്ധമുണ്ടോ?
കൈയ്യെഴുത്തും വ്യക്തിത്വവും തമ്മില്‍ ബന്ധമുണ്ടോ?
April 18, 2025
ഉംറ നിര്‍വഹിക്കാനെത്തിയ കൂട്ടിലങ്ങാടി സ്വദേശി ജിദ്ദയില്‍ നിര്യാതനായി
ഉംറ നിര്‍വഹിക്കാനെത്തിയ കൂട്ടിലങ്ങാടി സ്വദേശി ജിദ്ദയില്‍ നിര്യാതനായി
April 18, 2025