l o a d i n g

ഗൾഫ്

വെടിനിര്‍ത്തല്‍ നീട്ടിയത് പാകിസ്ഥാന്‍ പറഞ്ഞിട്ടെന്ന് ട്രംപ്, നന്ദിയുണ്ടെന്ന് പാകിസ്ഥാന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 22, 2026

വാഷിംഗ്ടണ്‍- ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അനിശ്ചിതമായി നീട്ടിയത് പാകിസ്ഥാന്റെ അഭ്യര്‍ഥന മാനിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗുരുതരമായി തകര്‍ന്നുപോയ ഇറാന്‍ ഭരണകൂടത്തിന് സ്ഥിരമായ സമാധാനക്കരാറിലെത്താന്‍ ഒരു ഏകീകൃത നിര്‍ദേശം മുന്നോട്ടുവെയ്ക്കാനായി സമയം നല്‍കുകയാണെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, സൈനിക മേധാവി അസിം മുനീര്‍ എന്നിവരുടെ അഭ്യര്‍ഥന കണക്കിലെടുത്താണ് വെടിനിര്‍ത്തല്‍ നീട്ടുന്നത്. സമാധാനക്കരാറിനായുള്ള ഒരു ഏകീകൃതനിര്‍ദേശം മുന്നോട്ടുവെക്കാന്‍ ഇറാന്‍ പ്രതിനിധികള്‍ക്ക് സമയം നല്‍കണമെന്നാണ് അവര്‍ അഭ്യര്‍ഥിച്ചത്. അതുവരെ ഇറാനുനേരേയുള്ള ആക്രമണം നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടതായും ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു. അതേസമയം, ഹോര്‍മുസില്‍ നാവിക ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

പാകിസ്ഥാന്റെ അഭ്യര്‍ഥന മാനിച്ചതിന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഡൊണാള്‍ഡ് ട്രംപിനോട് നന്ദി അറിയിച്ചു. വെടിനിര്‍ത്തല്‍ നീട്ടാനുള്ള അഭ്യര്‍ഥന സ്വീകരിച്ചതിനും പാകിസ്ഥാന്റെ നയതന്ത്രശ്രമങ്ങളില്‍ വിശ്വാസമര്‍പ്പിച്ചതിനും നന്ദിയുണ്ടെന്നായിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രതികരണം. സംഘര്‍ഷം അവസാനിപ്പിക്കാനായി പാകിസ്ഥാന്റെ ശ്രമങ്ങള്‍ തുടരുമെന്നും ഇസ്ലാമാബാദില്‍ നടക്കുന്ന രണ്ടാംഘട്ട സമാധാന ചര്‍ച്ചകളില്‍ സംഘര്‍ഷത്തിന് അവസാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.

യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് വെടിനിര്‍ത്തല്‍ അനിശ്ചിതമായി നീട്ടുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. ഇതാദ്യമായാണ് യുഎസ് ഇറാന് മുന്നില്‍ കൃത്യമായ സമയപരിധി വെക്കാതിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026