l o a d i n g

കേരള

വീട്ടുവളപ്പില്‍ ലൈംഗിക തൊഴിലാളിയുടെ മൃതദേഹം; കൊലപാതകമെന്ന് സ്ഥിരീകരിച്ചു, വീട്ടുടമ അറസ്റ്റില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 22, 2025

കൊച്ചി: കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വീട്ടുടമയായ ജോര്‍ജ് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക തൊഴിലാളിയാണ്. ഇന്നലെ രാത്രി വീട്ടിലെത്തിച്ച സ്ത്രീയെ പണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ജോര്‍ജ് ഇരുമ്പ് കമ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകം നടക്കുമ്പോള്‍ ജോര്‍ജ് മദ്യലഹരിയിലായിരുന്നു. വീട്ടില്‍ ഭാര്യയും മക്കളും ഇല്ലാതിരുന്ന സമയത്താണ് ഈ അതിക്രൂരമായ സംഭവം അരങ്ങേറിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം കയറില്‍ കെട്ടി റോഡില്‍ തള്ളാനായിരുന്നു ജോര്‍ജിന്റെ പദ്ധതി. എന്നാല്‍, അമിതമായി മദ്യപിച്ച് അവശനായതിനാല്‍ ഇയാള്‍ക്ക് അതിന് സാധിച്ചില്ല. മൃതദേഹത്തിന് അരികിലിരുന്ന് ഉറങ്ങിപ്പോയ ജോര്‍ജിനെ, ഇന്ന് പുലര്‍ച്ചെ വീട്ടുവളപ്പിലെത്തിയ ശുചീകരണ തൊഴിലാളികളാണ് കണ്ടെത്തിയത്. തൊഴിലാളികളാണ് ഉടന്‍ തന്നെ പോലീസിനെയും ജനപ്രതിനിധികളെയും വിവരമറിയിച്ചത്. മരിച്ച സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. നാട്ടുകാര്‍ പറയുന്നതനുസരിച്ച് സ്ത്രീ മലയാളിയല്ല.

മൃതദേഹം മറച്ചുവെക്കാന്‍ പുലര്‍ച്ചെ ജോര്‍ജ് നടത്തിയ ശ്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. വെളുപ്പിന് നാലരയോടെ ജോര്‍ജ് ചാക്ക് അന്വേഷിച്ച് അയല്‍വീടുകളില്‍ ചെന്നിരുന്നു. നായ ചത്തു കിടപ്പുണ്ടെന്നും അതിനെ മൂടാനാണ് ചാക്ക് വേണ്ടതെന്നുമാണ് ഇയാള്‍ അയല്‍വാസികളോട് പറഞ്ഞത്. എന്നാല്‍ അവിടെനിന്ന് ചാക്കു കിട്ടാതെ വന്നതോടെ സമീപത്തെ ഒരു കടയില്‍ ചെന്ന് രണ്ട് ചാക്കുകള്‍ ശേഖരിച്ചു. മൃതദേഹം മൂടാനായി ഇതാണ് ഉപയോഗിച്ചത് എന്നാണ് പോലീസ് കരുതുന്നത്.

ജോര്‍ജിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. വെളുപ്പിന് വീട്ടില്‍നിന്ന് ശബ്ദം കേട്ടിരുന്നതായി അതിഥി തൊഴിലാളികളില്‍ ഒരാള്‍ പോലീസിന് മൊഴി നല്‍കി. ''ജോര്‍ജിന്റെ വീട്ടില്‍നിന്ന് ശബ്ദം കേട്ടിരുന്നു. പൂച്ചയുടെ ശബ്ദമാണെന്നാണ് കരുതിയത്. അതിനാല്‍ പുറത്തിറങ്ങിയില്ല'' എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ജോര്‍ജ് കുറേകാലമായി ഇവിടെ താമസിക്കുന്നുണ്ട്. പ്രായമായ ആളുകളെ പരിചരിക്കുന്ന ജോലിയാണ് ഇയാള്‍ക്ക്. ജോര്‍ജിന്റെ മകന്‍ യു.കെയില്‍ ജോലി ചെയ്യുകയാണ്. മകളുടെ കുഞ്ഞിന്റെ പിറന്നാളിന് ഭാര്യ വിദേശത്തേക്ക് പോയതിനാല്‍ ഏതാനും ദിവസമായി ജോര്‍ജ് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. ഈ സാഹചര്യമാണ് കൊലപാതകത്തിന് കളമൊരുക്കിയത്.

ഫോട്ടോ: ജോര്‍ജ് മൃതദേഹത്തിനരികില്‍.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026