l o a d i n g

കായികം

കള്ളക്കളിയെന്ന് പി.ടി ഉഷ, രാജ്യാന്തര സമിതിക്ക് പരാതി

Thumbnail
Publisher By     Staff Reporter
November 11, 2026


ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ (ഐ.ഒ.എ) തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പി.ടി ഉഷ പരാതിയുമായി രാജ്യാന്തര ഒളിംപിക് സമിതിയെ സമീപിക്കുന്നു. തെരഞ്ഞെടുപ്പില്‍ ക്രമക്കേടും അട്ടിമറിയും നടന്നെന്നാണ് നിലവിലെ ഐ.ഒ.എ പ്രസിഡന്റ് കൂടിയായ പി.ടി. ഉഷയുടെ ആരോപണം. ബി.ജെ.പിയുടെ രാജ്യസഭാ നോമിനിയായ പി.ടി. ഉഷയെ പാര്‍ട്ടി കൈവിട്ടുവെന്നാണ് വിലയിരുത്തല്‍.

തിരഞ്ഞെടുപ്പ് നടപടികളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി രാജ്യാന്തര ഒളിംപിക് കമ്മിറ്റിക്ക് (ഐ.ഒ.സി) പരാതി നല്‍കിയതായും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുമെന്നും ഉഷ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ചില സ്ഥാനാര്‍ഥികള്‍ ചട്ടവിരുദ്ധമായി പ്രചാരണം നടത്തിയെന്നും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമമുണ്ടായെന്നും ഉഷ ആരോപിക്കുന്നു.

വിഖ്യാത സ്‌പോര്‍ട്‌സ് താരങ്ങളുടെ വനിതാ പാനലിലെ നാല് ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഉഷ അഞ്ചാം സ്ഥാനത്തേക്ക് പോവുകയായിരുന്നു. നയഭാരത് എന്ന പാനല്‍ രൂപീകരിച്ച് അമ്പെയ്ത്ത് താരം ദോള ബാനര്‍ജി വാട്‌സ്ആപ് പ്രചാരണം നടത്തിയെന്നും അത് മാനദണ്ഡങ്ങള്‍ക്ക് എതിരാണെന്നും ഉഷ നേരത്തെ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ മറ്റൊരു മലയാളി ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജാണ് 53 വോട്ടുമായി ഒന്നാമതെത്തിയത്. ഡിസംബര്‍ അഞ്ചിന് പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഉഷ ഉണ്ടാവില്ലെന്നാണ് സൂചന. അഞ്ചാം സ്ഥാനത്തായതോടെ ഐ.ഒ.എ അധ്യക്ഷസ്ഥാനത്ത് തുടരാനുള്ള ഉഷയുടെ സാധ്യതകള്‍ക്കും തിരിച്ചടിയായി. നേതൃത്വമാറ്റത്തിനുള്ള നീക്കങ്ങള്‍ സജീവമായിട്ടുണ്ട്.

പത്രിക പിന്‍വലിക്കലിനുള്ള അവസാന തീയതി കഴിഞ്ഞതോടെ തന്നെ മാറ്റത്തിന്റെ സൂചനകള്‍ പ്രകടമായിരുന്നു. പുരുഷവിഭാഗത്തിലെ നാലു സ്ഥാനങ്ങളിലേക്ക് മത്സരിച്ച ഗഗന്‍ നാരങ്, യോഗേശ്വര്‍ ദത്ത്, വിജേന്ദര്‍ സിങ്, മുന്‍ ടേബിള്‍ ടെന്നിസ് താരം കമലേഷ് മേത്ത എന്നിവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ വനിതാ വിഭാഗത്തിലെ നാലു സ്ഥാനങ്ങളിലേക്ക് ആറുപേര്‍ മത്സരരംഗത്തുണ്ടായിരുന്നു.

മത്സരത്തില്‍ അഞ്ജു ബോബി ജോര്‍ജാണ് ഒന്നാമതെത്തിയത്. റാണി രാംപാല്‍ 50 വോട്ടും ദോള ബാനര്‍ജി 45 വോട്ടും സൈന നെഹ്‌വാള്‍ 43 വോട്ടും നേടി തിരഞ്ഞെടുക്കപ്പെട്ടു. പി.ടി. ഉഷയ്ക്ക് 40 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. അനിത പോള്‍ദുരൈക്ക് ആറു വോട്ടും്. സൈനയുടെ വിജയസാധ്യതയെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നെങ്കിലും അവരെ വിജയിപ്പിക്കാന്‍ അവസാനഘട്ടത്തില്‍ ചര്‍ച്ചകളും നീക്കങ്ങളും നടന്നതായാണ് റിപ്പോര്‍ട്ട്.

ഉഷ പുറത്തായതോടെ ഡിസംബര്‍ അഞ്ചിന് നടക്കുന്ന ഐ.ഒ.എ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഗഗന്‍ നാരങിന്റെ സ്ഥാനാര്‍ഥിത്വത്തിനാണ് കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നത്. ഹൈദരാബാദില്‍നിന്ന് അഹമ്മദാബാദിലേക്ക് അടുത്തിടെ താമസം മാറ്റിയ ഗഗന്റെ നീക്കവും ചര്‍ച്ചയാകുന്നുണ്ട്. 2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് അഹമ്മദാബാദ് വേദിയാകാനിരിക്കെ ഈ മാറ്റത്തിന് പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തല്‍. ദേശീയ കായിക ഫെഡറേഷനുകളുടെ പിന്തുണയും പുതിയ അധ്യക്ഷനെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകും.

കായികതാരങ്ങളുടെ പ്രാതിനിധ്യത്തിന് കൂടുതല്‍ പ്രാധാന്യം പുതിയ ഭരണഘടന നിലവില്‍ വന്നിട്ടും ബി.ജെ.പി പിന്തുണയുടെ രാഷ്ട്രീയ സ്വാധീനമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ഉഷയ്ക്കു പുറമെ യോഗേശ്വര്‍ ദത്ത്, വിജേന്ദര്‍ സിങ്, സൈന നെഹ്‌വാള്‍ തുടങ്ങിയവരും ബി.ജെ.പിയുമായി ബന്ധമുള്ളവരാണ്.

ക്രമക്കേട് നടന്ന ഉഷയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അഞ്ജു ബോബി ജോര്‍ജ് രംഗത്തെത്തി. തിരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയും ഒരുപോലെ അംഗീകരിക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്നും പരാതികളുണ്ടെങ്കില്‍ ബന്ധപ്പെട്ട ഔദ്യോഗിക സംവിധാനങ്ങളെ സമീപിക്കുകയാണ് വേണ്ടതെന്നും അഞ്ജു വ്യക്തമാക്കി.

എല്ലാവരും മത്സരിക്കുന്നത് വിജയിക്കാനാണ്. ജനാധിപത്യപരമായ തിരഞ്ഞെടുപ്പില്‍ ഫലം അംഗീകരിക്കാനുള്ള മനസ്സും വേണം. തനിക്ക് ലഭിച്ച 53 വോട്ടുകള്‍ കായികരംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് കാണുന്നതെന്നും അഞ്ജു പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ തനിക്കും സംശയമുണ്ടായിരുന്നുവെന്നും പരാതിയുണ്ടെങ്കില്‍ തെളിവുകള്‍ സഹിതം ബന്ധപ്പെട്ടവരെ സമീപിക്കണമെന്നും അഞ്ജു കൂട്ടിച്ചേര്‍ത്തു.

Latest News

കള്ളക്കളിയെന്ന് പി.ടി ഉഷ, രാജ്യാന്തര സമിതിക്ക് പരാതി
കള്ളക്കളിയെന്ന് പി.ടി ഉഷ, രാജ്യാന്തര സമിതിക്ക് പരാതി
November 11, 2026
യു.എ.ഇയില്‍ തണുപ്പേറുന്നു; വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യത
യു.എ.ഇയില്‍ തണുപ്പേറുന്നു; വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യത
November 11, 2026
അഖബ ഉള്‍ക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.42 തീവ്രത രേഖപ്പെടുത്തി
അഖബ ഉള്‍ക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.42 തീവ്രത രേഖപ്പെടുത്തി
November 11, 2026
ഹജ്ജ് കോണ്‍ഫെക്‌സ് സമാപിക്കുന്നു; പങ്കാളിത്തത്തില്‍ അഞ്ചിരട്ടി വളര്‍ച്ചയെന്ന് ഹജ്ജ്-ഉംറ മന്ത്രി
ഹജ്ജ് കോണ്‍ഫെക്‌സ് സമാപിക്കുന്നു; പങ്കാളിത്തത്തില്‍ അഞ്ചിരട്ടി വളര്‍ച്ചയെന്ന് ഹജ്ജ്-ഉംറ മന്ത്രി
November 11, 2026
ഉപഭോക്തൃ സംരക്ഷണ നിയമം ചരിത്രപരമായ നിയമനിര്‍മ്മാണമെന്ന്  സൗദി വാണിജ്യ മന്ത്രി
ഉപഭോക്തൃ സംരക്ഷണ നിയമം ചരിത്രപരമായ നിയമനിര്‍മ്മാണമെന്ന് സൗദി വാണിജ്യ മന്ത്രി
November 11, 2026
റിയാദിലെ ഗതാഗതക്കുരുക്കിന് ശശ്വത പരിഹാരം തേടി ശൂറാ കൗണ്‍സില്‍; സമഗ്ര ചര്‍ച്ച സംഘടിപ്പിച്ചു
റിയാദിലെ ഗതാഗതക്കുരുക്കിന് ശശ്വത പരിഹാരം തേടി ശൂറാ കൗണ്‍സില്‍; സമഗ്ര ചര്‍ച്ച സംഘടിപ്പിച്ചു
November 11, 2026
കാന്‍സര്‍ മരുന്ന് വില ഇളവ്: മിക്ക മരുന്നുകളും പുറത്ത്
കാന്‍സര്‍ മരുന്ന് വില ഇളവ്: മിക്ക മരുന്നുകളും പുറത്ത്
November 11, 2026
സൗദിയില്‍ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം: ലംഘനങ്ങള്‍ക്ക് എട്ട് ദശലക്ഷം റിയാല്‍ വരെ പിഴയും തടവുശിക്ഷയും
സൗദിയില്‍ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം: ലംഘനങ്ങള്‍ക്ക് എട്ട് ദശലക്ഷം റിയാല്‍ വരെ പിഴയും തടവുശിക്ഷയും
November 11, 2026
സൗദി മന്ത്രിസഭാ യോഗം: നിര്‍ണായക ഉഭയകക്ഷി കരാറുകള്‍ക്കും കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ നിയമത്തിനും അംഗീകാരം
സൗദി മന്ത്രിസഭാ യോഗം: നിര്‍ണായക ഉഭയകക്ഷി കരാറുകള്‍ക്കും കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ നിയമത്തിനും അംഗീകാരം
November 11, 2026
മുഷ്താഖ് അലി ട്രോഫി: കേരളത്തെ സഞ്ജു നയിക്കും
മുഷ്താഖ് അലി ട്രോഫി: കേരളത്തെ സഞ്ജു നയിക്കും
November 11, 2026