l o a d i n g

ഗൾഫ്

യു.എസ് പാസ്പോര്‍ട്ട് ആദ്യമായി ആദ്യ പത്തില്‍ നിന്ന് പുറത്ത്; സിംഗപ്പൂര്‍ ഒന്നാമത്, യു.എ.ഇ അറബ് ലോകത്ത് വീണ്ടും ശക്തി തെളിയിച്ച് മുന്നില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 18, 2025

ദുബായ്: ലോകത്തിലെ ഏറ്റവും ശക്തവും ദുര്‍ബലവുമായ പാസ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിക്കൊണ്ടുള്ള ഹെന്‍ലി & പാര്‍ട്ടണേഴ്സ് 2025 ഗ്ലോബല്‍ പാസ്പോര്‍ട്ട് ഇന്‍ഡെക്സ് പുറത്തിറങ്ങി. ആഗോളതലത്തിലും അറബ് തലത്തിലും ശ്രദ്ധേയമായ നിരവധി മാറ്റങ്ങളാണ് ഈ റാങ്കിംഗില്‍ ഉള്ളത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ആദ്യമായി യുഎസ് പാസ്പോര്‍ട്ട് ലോകത്തിലെ ഏറ്റവും ശക്തമായ ആദ്യ പത്ത് പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍നിന്ന് പുറത്തായി. സിംഗപ്പൂര്‍ ആഗോള റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

യുഎസ് പാസ്പോര്‍ട്ട് ഏഴാം സ്ഥാനത്ത് നിന്ന് പന്ത്രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു. മലേഷ്യക്കൊപ്പമാണ് നിലവില്‍ യുഎസിന്റെ സ്ഥാനം. മുന്‍കൂര്‍ വിസയില്ലാതെ 227 ലക്ഷ്യസ്ഥാനങ്ങളില്‍ 180 എണ്ണത്തിലേക്ക് യു.എസ് പാസ്പോര്‍ട്ട് ഉടമക്ക് പ്രവേശനം സാധിക്കും. 2014-ല്‍ യു.എസ് പാസ്പോര്‍ട്ട് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നതിന് ശേഷം ഇത്തരത്തില്‍ ഒരു വലിയ ഇടിവ് ഉണ്ടാകുന്നത് ഇതാദ്യമാണ്.

ആഗോള റാങ്കിംഗില്‍ ഏഷ്യന്‍-യൂറോപ്യന്‍ ആധിപത്യമാണ്. സിംഗപ്പൂര്‍ 193 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനത്തോടെ ലോകത്ത് ഒന്നാമത് എത്തി. ദക്ഷിണ കൊറിയ 190 ലക്ഷ്യസ്ഥാനങ്ങളുമായി രണ്ടാം സ്ഥാനത്ത്. ജപ്പാന്‍ 189 രാജ്യങ്ങളിലേക്ക് പ്രവേശനവുമായി മൂന്നാം സ്ഥാനത്തുമാണ്. ആഗോളതലത്തില്‍ ഏറ്റവും ശക്തമായ ആദ്യ പത്ത് പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ മാത്രമാണുള്ളത്.

യു.എ.ഇ ആഗോളതലത്തില്‍ എട്ടാം സ്ഥാനത്തും അറബ് ലോകത്ത് ഒന്നാം സ്ഥാനത്തും തുടരുന്നു. മുന്‍കൂര്‍ വിസയില്ലാതെ 184 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രവേശനമുള്ള യുഎഇ, തുടര്‍ച്ചയായ ഏഴാം വര്‍ഷവും ഏറ്റവും ശക്തമായ അറബ് പാസ്പോര്‍ട്ട് എന്ന സ്ഥാനം ഉറപ്പിച്ചു. ഖത്തര്‍ 52-ാം സ്ഥാനത്തും സൗദി അറേബ്യ 57-ാം സ്ഥാനത്തുമാണ്.

അഫ്ഗാനിസ്ഥാന്‍ (24 ലക്ഷ്യസ്ഥാനങ്ങള്‍) ലോകത്തിലെ ഏറ്റവും ദുര്‍ബലമായ പാസ്പോര്‍ട്ടായി തുടരുന്നു. അറബ് രാജ്യങ്ങളില്‍, ഇറാഖ് (104 ം സ്ഥാനം, 29 ലക്ഷ്യസ്ഥാനങ്ങള്‍), സിറിയ (105 ാം സ്ഥാനം, 26 ലക്ഷ്യസ്ഥാനങ്ങള്‍) എന്നിവ ലോകത്തിലെ ഏറ്റവും ദുര്‍ബലമായ പാസ്പോര്‍ട്ടുകളുടെ കൂട്ടത്തിലുണ്ട്.

നയതന്ത്ര ബന്ധങ്ങളിലെ ശക്തിയും രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക, രാഷ്ട്രീയ തുറന്ന സമീപനവുമാണ് പാസ്പോര്‍ട്ട് റാങ്കിംഗില്‍ പ്രതിഫലിക്കുന്നതെന്ന് അനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു. യാത്രയും ഹ്രസ്വകാല താമസ നടപടികളും ലഘൂകരിക്കുന്നതിനുള്ള ഉഭയകക്ഷി കരാറുകള്‍ അറബ്, യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഒപ്പുവെക്കുന്നതോടെ 2026-ല്‍ റാങ്കിംഗില്‍ കൂടുതല്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026