l o a d i n g

കേരള

മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 11, 2026

കൊല്ലം: കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെയും ആരോഗ്യം അടക്കമുള്ള ക്ഷേമവും തൊഴിലും സംരക്ഷിക്കുന്നതിന് മാധ്യമ ക്ഷേമ ബോര്‍ഡ് രൂപീകരിക്കണമെന്ന് സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. യുഡിഎഫ് സര്‍ക്കാരിന്റെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയ ഈ പദ്ധതി എത്രയും വേഗം നടപ്പാക്കണം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ പെന്‍ഷന്‍ 15,000 രൂപയായി ഉയര്‍ത്തണം. ആശ്രിത പെന്‍ഷന്‍ നിലവിലുള്ള പെന്‍ഷന്‍ തുകയുടെ പകുതിയാക്കണം. കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബ് ഓഡിറ്റോറിയത്തിലെ പി.എന്‍. പ്രസന്നകുമാര്‍ നഗറില്‍ നടന്ന പ്രതിനിധി സമ്മേളനമാണ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്.

പ്രതിനിധി സമ്മേളനം കര്‍ണാടക സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം പ്രസിഡന്റ് ആര്‍.പി. സാംബശിവ റെഡ്ഡി ഉദ്ഘാടനം ചെയ്തു. ഫോറം സംസ്ഥാന പ്രസിഡന്റ് അലക്‌സാണ്ടര്‍ സാം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സീനിയര്‍ ജേണലിസ്റ്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ എന്‍.പി. ചെക്കുട്ടി, ഫോറം വൈസ് പ്രസിഡന്റുമാരായ ഹരിദാസന്‍ പാലായില്‍, ഹക്കീം നട്ടാശേരി, സണ്ണി ജോസഫ്, സംസ്ഥാന സെക്രട്ടറിമാരായ ഫ്രാങ്കോ ലൂയിസ്, സി.കെ. ഹസന്‍കോയ, പി. അജയകുമാര്‍, പി. ബാലകൃഷ്ണന്‍, കെ. സുന്ദരേശന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എസ്. സുധീശന്‍, എം. ബാലഗോപാലന്‍, ഫോറം കൊല്ലം ജില്ലാ സെക്രട്ടറി എം.എ. മജീദ് എന്നിവര്‍ പ്രസംഗിച്ചു.

സമാപന സമ്മേളനം അഡ്വ. വിഷ്ണു മോഹന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ പി. രാമഭദ്രന്‍, ഫോറം രക്ഷാധികാരികളായ ഡോ. നടുവട്ടം സത്യശീലന്‍, എ. മാധവന്‍ എന്നിവരും പല്ലിശേരിയും പ്രസംഗിച്ചു.

പ്രതിനിധി സമ്മേളന ചര്‍ച്ചകളില്‍ വര്‍ഗീസ് കോയിപ്പള്ളി, പി.പി. അബൂബക്കര്‍, പഴയിടം മുരളി, വി.വി. പ്രഭാകരന്‍, സി.കെ.എ. ജബ്ബാര്‍, തോമസ് ഗ്രിഗറി, സി.എം. നൗഷാദാലി, എന്‍. ധനഞ്ജയന്‍, എം.എന്‍. സുരേഷ്, ജെ. അജിത് കുമാര്‍, ആര്‍.എം. ദത്തന്‍, കെ.പി.ഒ. റഹ്‌മത്തുള്ള, ബാലകൃഷ്ണന്‍ കുന്നമ്പത്ത്, എം. ജയചന്ദ്രന്‍, പ്രേംചന്ദ് എന്നിവര്‍ പ്രസംഗിച്ചു. കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബ് ഓഡിറ്റോറിയത്തിലെ പി.എന്‍. പ്രസന്നകുമാര്‍ നഗറിലാണ് സമ്മേളനം നടന്നത്.

Photo

Latest News

ബംഗാളില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ യോഗങ്ങള്‍ക്ക് നേരെ സംഘടിത ആക്രമണം
ബംഗാളില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ യോഗങ്ങള്‍ക്ക് നേരെ സംഘടിത ആക്രമണം
September 5, 2026
സി.ജെ.പി പ്രതിഷേധം: ഒടുവില്‍  സ്വതന്ത്ര ഭരദ്വാജ് അറസ്റ്റില്‍
സി.ജെ.പി പ്രതിഷേധം: ഒടുവില്‍ സ്വതന്ത്ര ഭരദ്വാജ് അറസ്റ്റില്‍
September 5, 2026
കോണ്‍ഗ്രസുകാര്‍ തമ്മില്‍ കൈയാങ്കളി, വനിതാ എം.എല്‍.എക്ക് പരിക്ക്
കോണ്‍ഗ്രസുകാര്‍ തമ്മില്‍ കൈയാങ്കളി, വനിതാ എം.എല്‍.എക്ക് പരിക്ക്
September 5, 2026
കയ്പമംഗലത്ത് നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി തമിഴ്നാട്ടിലെ 7 എന്‍ജിനീയറിങ് വിദ്യാര്‍ഥികളടക്കം 8 പേര്‍ മരിച്ചു
കയ്പമംഗലത്ത് നിര്‍ത്തിയിട്ട ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി തമിഴ്നാട്ടിലെ 7 എന്‍ജിനീയറിങ് വിദ്യാര്‍ഥികളടക്കം 8 പേര്‍ മരിച്ചു
September 5, 2026
ഇറാന്‍-യുഎസ് യുദ്ധം: കുവൈറ്റിലെ പേര്‍ഷ്യന്‍ റസ്റ്റോറന്റ് പേരുമാറ്റി; ആശങ്കയില്‍ പ്രവാസി ഇറാനികള്‍
ഇറാന്‍-യുഎസ് യുദ്ധം: കുവൈറ്റിലെ പേര്‍ഷ്യന്‍ റസ്റ്റോറന്റ് പേരുമാറ്റി; ആശങ്കയില്‍ പ്രവാസി ഇറാനികള്‍
September 4, 2026
പ്രവാസി നിര്‍മ്മാതാവ് ഷാജു വാലപ്പന് അന്താരാഷ്ട്ര നേട്ടം; 'സ്വാലിഹ്' ദുര്‍ഗാപുര്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രം
പ്രവാസി നിര്‍മ്മാതാവ് ഷാജു വാലപ്പന് അന്താരാഷ്ട്ര നേട്ടം; 'സ്വാലിഹ്' ദുര്‍ഗാപുര്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രം
September 4, 2026
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: രാജ്യവ്യാപക റെയ്ഡ്
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: രാജ്യവ്യാപക റെയ്ഡ്
September 4, 2026
സോണിയയുടെ ആത്മകഥ തിരുത്തലില്ലാതെ പുറത്തിറങ്ങും
സോണിയയുടെ ആത്മകഥ തിരുത്തലില്ലാതെ പുറത്തിറങ്ങും
September 4, 2026
8 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്‌നേഹത്തണലില്‍ അബൂക്ക നാടണഞ്ഞു
8 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്‌നേഹത്തണലില്‍ അബൂക്ക നാടണഞ്ഞു
September 4, 2026
യമനില്‍ ഹൂതി റിബലുകളും സര്‍ക്കാര്‍ സേനയും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍; 120 പേര്‍ കൊല്ലപ്പെട്ടു
യമനില്‍ ഹൂതി റിബലുകളും സര്‍ക്കാര്‍ സേനയും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍; 120 പേര്‍ കൊല്ലപ്പെട്ടു
September 4, 2026