l o a d i n g

ഗൾഫ്

യാന്‍ബു തുറമുഖം ലക്ഷ്യമിട്ട് ഹൂതി ആക്രമണം

Thumbnail
Publisher By     Staff Reporter
November 13, 2026


സന്‍ആ: സൗദി അറേബ്യയുടെ നിര്‍ണായക എണ്ണവിതരണ ശൃംഖലയായ ഈസ്റ്റ്‌വെസ്റ്റ് പൈപ്പ്‌ലൈനും ചെങ്കടല്‍ തീരത്തെ യാന്‍ബു തുറമുഖത്തെ എണ്ണസംഭരണ കേന്ദ്രവും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതര്‍ അവകാശപ്പെട്ടു. ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്‌യ സരീയാണ് പ്രസ്താവിച്ചത്.

ഈസ്റ്റ്‌വെസ്റ്റ് പൈപ്പ്‌ലൈനിലെ ഏഴാം നമ്പര്‍ പമ്പിങ് സ്‌റ്റേഷനുനേരെ ഡ്രോണ്‍ ആക്രമണം നടത്തിയെന്നും യാന്‍ബുവിലെ എണ്ണസംവിധാനത്തിനു നേരെ ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചെന്നുമാണ് യഹ്‌യ സരീ എക്‌സിലൂടെ അറിയിച്ചത്. സൗദിയിലെ ഒരു വിമാനത്താവളത്തിനും യെമന്‍ അതിര്‍ത്തിക്കു സമീപത്തെ സൈനിക വ്യോമതാവളത്തിനും നേരെയും ആക്രമണം നടത്തിയതായും നാലു ദൗത്യങ്ങളും വിജയകരമായിരുന്നുവെന്നും ഹൂതികള്‍ അവകാശപ്പെട്ടു.

ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് ഉപരോധിച്ചതിനെത്തുടര്‍ന്ന് സൗദിയുടെ എണ്ണ കയറ്റുമതിയില്‍ ഈസ്റ്റ്‌വെസ്റ്റ് പൈപ്പ്‌ലൈനിന് നിര്‍ണായക പ്രാധാന്യം കൈവന്നിട്ടുണ്ട്. അറേബ്യന്‍ ഉപദ്വീപിന്റെ കിഴക്കുഭാഗത്തുനിന്ന് പടിഞ്ഞാറന്‍ തീരത്തെ യാന്‍ബുവിലേക്ക് എണ്ണ എത്തിക്കുന്ന ഈ പൈപ്പ്‌ലൈന്‍ വഴിയാണ് ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കി ചെങ്കടല്‍ വഴി അന്താരാഷ്ട്ര വിപണിയിലേക്ക് എണ്ണ എത്തിക്കുന്നത്. അതിനാല്‍ പൈപ്പ്‌ലൈനുനേരെയുള്ള ആക്രമണം സൗദിയുടെ എണ്ണവിതരണത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

പൈപ്പ്‌ലൈനുനേരെ ഹൂതികള്‍ നേരത്തെയും ആക്രമണം നടത്തിയിട്ടുണ്ട്. നവംബര്‍ ഒമ്പതിന് നടന്ന ആക്രമണത്തില്‍ പൈപ്പ്‌ലൈനില്‍ തീപിടിത്തമുണ്ടായെങ്കിലും പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് സൗദി അധികൃതര്‍ അറിയിച്ചിരുന്നു. സൗദി ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ റിയാദിലെ കേന്ദ്രത്തിനുനേരെ ഡ്രോണ്‍ ആക്രമണം നവംബര്‍ എട്ടിന് അരാംകോയുടെ ഒരു കെട്ടിടത്തിന് സമീപം ആക്രമണശ്രമത്തിനിടെ പതിച്ച അവശിഷ്ടങ്ങള്‍ പതിച്ചതായി അധികൃതര്‍ അറിയിച്ചിരുന്നു.

റിയാദ് മേഖലയിലും രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയിലും ഹൂതികള്‍ അയച്ച ഡ്രോണുകള്‍ തകര്‍ത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. പടിഞ്ഞാറന്‍ സൗദിയെ ലക്ഷ്യമിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകളും തെക്കന്‍ മേഖലയിലും മക്കയ്ക്ക് സമീപവും എത്തിയ രണ്ട് ഡ്രോണുകളും നേരത്തേ തകര്‍ത്തതായും സഖ്യസേന വ്യക്തമാക്കി. മക്കയില്‍നിന്ന് ഏകദേശം 35 കിലോമീറ്റര്‍ അകലെയുള്ള സബൂഹ ഗ്രാമത്തില്‍ മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ചതായും സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

ജൂലൈയില്‍ യുദ്ധം വീണ്ടും ശക്തമായതുമുതല്‍ സൗദി അറേബ്യയ്ക്കുനേരെ ഹൂതികളുടെ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. വിമാനത്താവളങ്ങള്‍, ഊര്‍ജ അടിസ്ഥാനസൗകര്യങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, റിയാദിലെ സാമ്പത്തിക മേഖല എന്നിവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അതിനിടെ, യെമന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട ഉപരോധങ്ങള്‍ നീട്ടാന്‍ ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതി ഏകകണ്ഠമായി തീരുമാനിച്ചതും മേഖലയില്‍ നയതന്ത്ര സമ്മര്‍ദം വര്‍ധിപ്പിച്ചിട്ടുണ്ട്.

പടിഞ്ഞാറന്‍ യെമനിലെ തായിസ് ഗവര്‍ണറേറ്റിലുള്ള ദുബാബില്‍നിന്ന് സര്‍ക്കാര്‍ സൈന്യം പിന്‍വാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ യെമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാര്‍ നിഷേധിച്ചു. ഹൂതി അനുകൂല സമൂഹമാധ്യമ അക്കൗണ്ടുകള്‍ പ്രചരിപ്പിച്ച വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Latest News

ഗള്‍ഫ് രാജ്യങ്ങള്‍ അഭ്യര്‍ഥിച്ചു, ഇറാനെതിരെ ആക്രമണമില്ല -ട്രംപ്
ഗള്‍ഫ് രാജ്യങ്ങള്‍ അഭ്യര്‍ഥിച്ചു, ഇറാനെതിരെ ആക്രമണമില്ല -ട്രംപ്
November 13, 2026
നാടകീയ നീക്കവുമായി ഉഷ, അഞ്ജുവുമായി വീണ്ടും മത്സരം
നാടകീയ നീക്കവുമായി ഉഷ, അഞ്ജുവുമായി വീണ്ടും മത്സരം
November 13, 2026
യാന്‍ബു തുറമുഖം  ലക്ഷ്യമിട്ട് ഹൂതി ആക്രമണം
യാന്‍ബു തുറമുഖം ലക്ഷ്യമിട്ട് ഹൂതി ആക്രമണം
November 13, 2026
 ഇന്ത്യന്‍ അംബാസഡറുമായി പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി; പി.എല്‍.സി. വാര്‍ത്താപത്രിക 'ദി ബ്രിഡ്ജ്' പ്രകാശനം ചെയ്തു
ഇന്ത്യന്‍ അംബാസഡറുമായി പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി; പി.എല്‍.സി. വാര്‍ത്താപത്രിക 'ദി ബ്രിഡ്ജ്' പ്രകാശനം ചെയ്തു
November 12, 2026
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
November 12, 2026
 ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
November 12, 2026
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
November 12, 2026
ദമാമിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകൾ പിടിയിൽ
ദമാമിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകൾ പിടിയിൽ
November 12, 2026
സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ നീട്ടി അകാസ എയർ; യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും
സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ നീട്ടി അകാസ എയർ; യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും
November 12, 2026
 എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 1 ന് ആരംഭിക്കും; മേയ് ആദ്യവാരം ഫലപ്രഖ്യാപനം; ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍ 17 വരെ
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 1 ന് ആരംഭിക്കും; മേയ് ആദ്യവാരം ഫലപ്രഖ്യാപനം; ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍ 17 വരെ
November 12, 2026