l o a d i n g

കേരള

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 1 ന് ആരംഭിക്കും; മേയ് ആദ്യവാരം ഫലപ്രഖ്യാപനം; ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍ 17 വരെ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 12, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദീന്‍. മാര്‍ച്ച് 1 മുതല്‍ 30 വരെയാണ് പരീക്ഷകള്‍. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 1 മുതലും ഹയര്‍ സെക്കന്‍ഡറി മാര്‍ച്ച് 2 മുതലുമാണ് ആരംഭിക്കുക. ഏപ്രില്‍ 5 മുതല്‍ മൂല്യനിര്‍ണയം. മേയ് ആദ്യവാരം ഫലം പ്രഖ്യാപിക്കും.

എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 16 മുതല്‍ നടക്കും. എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി, എസ്എസ്എല്‍സി (ഹിയറിങ് ഇംപയേര്‍ഡ്), ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപയേര്‍ഡ്) പരീക്ഷകള്‍ 2027 മാര്‍ച്ച് ഒന്നിന് ആരംഭിച്ച് മാര്‍ച്ച് 30ന് അവസാനിക്കും. മാര്‍ച്ച് 8 തിങ്കളാഴ്ച നടക്കുന്ന പരീക്ഷ ഒഴികെയുള്ള എല്ലാ പരീക്ഷകളും രാവിലെ 9.30 നാണ് ആരംഭിക്കുന്നത്. മാര്‍ച്ച് 8 ന് ഉച്ചയ്ക്ക് 2 നാണ് പരീക്ഷ ആരംഭിക്കുക.


ഗള്‍ഫ്, ലക്ഷദ്വീപ് ഉള്‍പ്പെടെ ആകെ 3,049 പരീക്ഷാകേന്ദ്രങ്ങളാണ് എസ്എസ്എല്‍സിക്കുള്ളത്. ഗള്‍ഫിലും ലക്ഷദ്വീപിലും 7 പരീക്ഷാ കേന്ദ്രങ്ങള്‍ വീതം അനുവദിച്ചിട്ടുണ്ട്. എല്ലാ വിഭാഗങ്ങളില്‍ നിന്നുമായി ഏകദേശം 4,25,000 വിദ്യാര്‍ഥികള്‍ പൊതുപരീക്ഷയില്‍ പങ്കെടുക്കും. എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 1 ന് ആരംഭിച്ച് 15 ന് അവസാനിക്കും. മോഡല്‍ പരീക്ഷ ഫെബ്രുവരി 16 ന് ആരംഭിച്ച് 20 ന് അവസാനിക്കും.

ഹയര്‍സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷ മാര്‍ച്ച് 2ന് തുടങ്ങി 30ന് അവസാനിക്കും. മാര്‍ച്ച് 1, 30 തീയതികളില്‍ ഉചയ്ക്കു 2നും മറ്റു ദിവസങ്ങളില്‍ രാവിലെ 9.30നും പരീക്ഷ ആരംഭിക്കും.

ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍ 17 വരെ നടക്കും. പൊതുപരീക്ഷയ്ക്കു മുന്‍പുള്ള മാതൃകാപരീക്ഷ ഫെബ്രുവരി 11 മുതല്‍ 24 വരെയാണ്. ഫൈനില്ലാതെ നവംബര്‍ 23 വരെ ഫീസ് അടയ്ക്കാം. ഏകദേശം 9 ലക്ഷം വിദ്യാര്‍ഥികളാണു പരീക്ഷ എഴുതുന്നത്. മൂല്യനിര്‍ണയം ഏപ്രില്‍ 5ന് ആരംഭിച്ച് മേയ് 15ന് മൂല്യനിര്‍ണയം നടത്താനാണ് അധികൃതര്‍ ശ്രമിക്കുന്നത്.

Latest News

സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
November 12, 2026
 ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
November 12, 2026
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
November 12, 2026
ദമാമിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകൾ പിടിയിൽ
ദമാമിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകൾ പിടിയിൽ
November 12, 2026
സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ നീട്ടി അകാസ എയർ; യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും
സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ നീട്ടി അകാസ എയർ; യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും
November 12, 2026
 എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 1 ന് ആരംഭിക്കും; മേയ് ആദ്യവാരം ഫലപ്രഖ്യാപനം; ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍ 17 വരെ
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 1 ന് ആരംഭിക്കും; മേയ് ആദ്യവാരം ഫലപ്രഖ്യാപനം; ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍ 17 വരെ
November 12, 2026
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാകും, ബില്ലടക്കാം, ഇടപാടുകള്‍ നടത്താം... അടിമുടി മാറാന്‍ വാട്‌സ്ആപ്പ്
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാകും, ബില്ലടക്കാം, ഇടപാടുകള്‍ നടത്താം... അടിമുടി മാറാന്‍ വാട്‌സ്ആപ്പ്
November 12, 2026
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
November 12, 2026
ഭാരത് മ്യൂസിയത്തിന് കേന്ദ്ര അംഗീകാരം;  ആദ്യ ഗാലറി 2027ല്‍ തുറക്കും
ഭാരത് മ്യൂസിയത്തിന് കേന്ദ്ര അംഗീകാരം; ആദ്യ ഗാലറി 2027ല്‍ തുറക്കും
November 12, 2026
നവി മുംബൈ ഏറ്റവും വൃത്തിയുള്ള നഗരം, തീരദേശങ്ങളുടെ പട്ടികയില്‍ ആലപ്പുഴ
നവി മുംബൈ ഏറ്റവും വൃത്തിയുള്ള നഗരം, തീരദേശങ്ങളുടെ പട്ടികയില്‍ ആലപ്പുഴ
November 12, 2026