l o a d i n g

യാത്ര

നവി മുംബൈ ഏറ്റവും വൃത്തിയുള്ള നഗരം, തീരദേശങ്ങളുടെ പട്ടികയില്‍ ആലപ്പുഴ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 12, 2026

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് സര്‍വേക്ഷണ്‍ 2025-26 ശുചിത്വ സര്‍വേയില്‍ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി നവി മുംബൈ തിരഞ്ഞെടുക്കപ്പെട്ടു. ഗുജറാത്തിലെ സൂറത്ത് രണ്ടാമതും ആന്ധ്രപ്രദേശിലെ വിജയവാഡ മൂന്നാമതുമെത്തി. തുടര്‍ച്ചയായി എട്ടുവര്‍ഷം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന നേട്ടം സ്വന്തമാക്കിയിരുന്ന മധ്യപ്രദേശിലെ ഇന്‍ഡോര്‍ ഇത്തവണ പ്രധാന വിജയികളുടെ പട്ടികയില്‍ ഇടംപിടിച്ചില്ല.

ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പത്തുലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തില്‍ ഗ്രേറ്റര്‍ വിശാഖപട്ടണം ഒന്നാമതെത്തി. ജബല്‍പൂര്‍ രണ്ടാമതും ലഖ്നൗ മൂന്നാമതുമാണ്.

മൂന്ന് മുതല്‍ പത്തുലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളില്‍ മധ്യപ്രദേശിലെ ഉജ്ജയിനാണ് ഒന്നാമത്. ചണ്ഡീഗഢ് രണ്ടാമതും ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ മൂന്നാമതുമെത്തി. 50,000 മുതല്‍ മൂന്നുലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളില്‍ മധ്യപ്രദേശിലെ ദേവാസ് ഒന്നാം സ്ഥാനവും ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ രണ്ടാം സ്ഥാനവും സാഗര്‍ മൂന്നാം സ്ഥാനവും നേടി. 20,000 മുതല്‍ 50,000 വരെ ജനസംഖ്യയുള്ള നഗരങ്ങളില്‍ മഹാരാഷ്ട്രയിലെ വീറ്റ ഒന്നാമതെത്തി. ഒഡിഷയിലെ അസ്‌ക രണ്ടാമതും ഗോവയിലെ പനാജി മൂന്നാമതുമാണ്.

പുതുതായി ഏര്‍പ്പെടുത്തിയ 'സ്വച്ഛ് ഷഹര്‍ ജോഡി' പദ്ധതിയുടെ ഭാഗമായി മെന്റര്‍ സിറ്റി വിഭാഗത്തിലാണ് ഇന്‍ഡോറിനെ ഉള്‍പ്പെടുത്തിയത്. പങ്കാളി നഗരമായ ദേപാല്‍പൂരിനൊപ്പം ഇന്‍ഡോര്‍ രണ്ടാം സ്ഥാനം നേടി. അഹമ്മദാബാദും സനന്ദും ചേര്‍ന്ന കൂട്ടുകെട്ടിനാണ് ഒന്നാം സ്ഥാനം. തിരുപ്പതിയും കുപ്പവും മൂന്നാമതെത്തി.

നദീതീര നഗരങ്ങളുടെ വിഭാഗത്തില്‍ മധ്യപ്രദേശിലെ രേവയാണ് ഏറ്റവും വൃത്തിയുള്ള നഗരം. ബിലാസ്പുര്‍ രണ്ടാമതും വാരാണസി മൂന്നാമതുമെത്തി. തീരദേശ നഗരങ്ങളുടെ വിഭാഗത്തില്‍ ഒഡിഷയിലെ പുരി ഒന്നാമതെത്തിയപ്പോള്‍ കേരളത്തിന് അഭിമാനമായി ആലപ്പുഴ രണ്ടാം സ്ഥാനം നേടി. മഹാരാഷ്ട്രയിലെ രത്നഗിരിയാണ് മൂന്നാമത്. ഹിമാലയന്‍ നഗരങ്ങളുടെ വിഭാഗത്തില്‍ ഉത്തരാഖണ്ഡിലെ രുദ്രാപൂര്‍ ഒന്നാമതെത്തി. ജമ്മു രണ്ടാമതും ഷോപ്പിയാന്‍ മൂന്നാമതുമാണ്.

4,700ലേറെ നഗരസഭാ സ്ഥാപനങ്ങള്‍ പങ്കെടുത്ത സര്‍വേയില്‍ 3,000ത്തിലധികം പരിശീലനം നേടിയ ഉദ്യോഗസ്ഥര്‍ നേരിട്ടുള്ള പരിശോധന നടത്തി. ജി.പി.എസ് അധിഷ്ഠിത നിരീക്ഷണവും പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലുള്ള വിവരശേഖരണവും പരിശോധനയും വിലയിരുത്തലിന്റെ ഭാഗമായി.

ശുചിത്വ മേഖലയില്‍ നഗരങ്ങള്‍ തമ്മിലുള്ള സഹകരണവും മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 'ശുചിത്വത്തിന്റെ പുതിയ സംരംഭങ്ങള്‍ -കൈകോര്‍ക്കാം, ഒരുമിച്ച് വൃത്തിയാക്കാം' എന്നതായിരുന്നു ഈ വര്‍ഷത്തെ സര്‍വേയുടെ പ്രമേയം. മെന്റര്‍ നഗരങ്ങളില്‍ വീടുതോറുമുള്ള മാലിന്യശേഖരണം, മാലിന്യങ്ങളുടെ ഉറവിടത്തിലുള്ള വേര്‍തിരിക്കല്‍, ശുചിത്വ സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പുരോഗതിയുണ്ടായതായും കേന്ദ്ര ഭവനനഗരകാര്യ മന്ത്രാലയം അറിയിച്ചു.

Latest News

സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
November 12, 2026
 ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
November 12, 2026
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
November 12, 2026
ദമാമിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകൾ പിടിയിൽ
ദമാമിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകൾ പിടിയിൽ
November 12, 2026
സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ നീട്ടി അകാസ എയർ; യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും
സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ നീട്ടി അകാസ എയർ; യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും
November 12, 2026
 എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 1 ന് ആരംഭിക്കും; മേയ് ആദ്യവാരം ഫലപ്രഖ്യാപനം; ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍ 17 വരെ
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 1 ന് ആരംഭിക്കും; മേയ് ആദ്യവാരം ഫലപ്രഖ്യാപനം; ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍ 17 വരെ
November 12, 2026
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാകും, ബില്ലടക്കാം, ഇടപാടുകള്‍ നടത്താം... അടിമുടി മാറാന്‍ വാട്‌സ്ആപ്പ്
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാകും, ബില്ലടക്കാം, ഇടപാടുകള്‍ നടത്താം... അടിമുടി മാറാന്‍ വാട്‌സ്ആപ്പ്
November 12, 2026
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
November 12, 2026
ഭാരത് മ്യൂസിയത്തിന് കേന്ദ്ര അംഗീകാരം;  ആദ്യ ഗാലറി 2027ല്‍ തുറക്കും