l o a d i n g

ബിസിനസ്

ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു

Thumbnail

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഡോ. സിദ്ദീഖ് അഹമ്മദിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം സമ്മാനിക്കുന്നു.

Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 12, 2026

കൊച്ചി: ആഗോള വ്യവസായ രംഗത്തെ മികവിനും കേരളത്തിന്റെ ബിസിനസ് വളര്‍ച്ചയ്ക്ക് നല്‍കിയ മികച്ച സംഭാവനകള്‍ക്കും ഇറാം ഹോള്‍ഡിങ്‌സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ 'പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം' സമ്മാനിച്ചു. കൊച്ചി താജ് ഗേറ്റ്വേയില്‍ നടന്ന മൂന്നാമത് 'ബ്രാന്‍ഡ് കേരളം ബിസിനസ് സമ്മിറ്റ് 2026'-ല്‍ വെച്ചായിരുന്നു പുരസ്‌കാര സമര്‍പ്പണം.

കേരളത്തെ ഒരു വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതില്‍ മികച്ച സംരംഭകരുടെ പങ്ക് വളരെ വലുതാണെന്ന് പുരസ്‌കാരം സമ്മാനിച്ചുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ വ്യവസായിക സാധ്യതകളെ ആഗോളതലത്തില്‍ അടയാളപ്പെടുത്തുന്നതില്‍ ഡോ. സിദ്ദീഖ് അഹമ്മദിനെപ്പോലെയുള്ളവരുടെ ദീര്‍ഘവീക്ഷണവും നേതൃത്വമികവും മാതൃകാപരമാണെന്നും മുഖ്യമന്ത്രി പ്രശംസിച്ചു.

വ്യവസായ-വാണിജ്യ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കുന്ന സംരംഭകരെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയതാണ് 'പ്രോഫിറ്റ് ടസ്‌കര്‍ ഇന്ത്യ അവാര്‍ഡ്സ്'. ഇന്‍ഡോ-കോണ്ടിനെന്റല്‍ ട്രേഡ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് പ്രമോഷന്‍ കൗണ്‍സിലും (ICTEP) എഫ്.വൈ.ബി.ബി-യും സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്. ചടങ്ങില്‍ വിവിധ മേഖലകളിലെ മികവ് പരിഗണിച്ച് 21 പേര്‍ക്ക് മുഖ്യമന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാനത്തെ പുതുതലമുറ സംരംഭകര്‍ക്ക് പ്രചോദനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് ഐ.സി.ടി.ഇ.പി കൗണ്‍സില്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

എണ്ണ-വാതകം, ഊര്‍ജം, നിര്‍മാണം, ഉത്പാദനം, യാത്ര, ആരോഗ്യപരിചരണം, ഐ.ടി, മാധ്യമം, ലോജിസ്റ്റിക്സ്, ഓട്ടോമൊബൈല്‍, പരിശീലനം, വിദ്യാഭ്യാസം തുടങ്ങി ഒന്‍പതിലധികം പ്രധാന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആഗോള ബിസിനസ് ഗ്രൂപ്പാണ് ഇറാം ഹോള്‍ഡിങ്‌സ്. 16-ഓളം രാജ്യങ്ങളിലായി 126-ലധികം ഓഫീസുകളുള്ള സ്ഥാപനം പ്രത്യക്ഷത്തില്‍ 13,000-ത്തിലേറെ പേര്‍ക്കും പരോക്ഷമായി അതിന്റെ ഇരട്ടിയിലേറെ പേര്‍ക്കും തൊഴില്‍ നല്‍കുന്നുണ്ട്. കേരളത്തിന് പുറമേ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും ഉടന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു.

ഇന്ത്യ-ഗള്‍ഫ് വാണിജ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന ഡോ. സിദ്ദീഖ് അഹമ്മദ്, വിദേശ ഇന്ത്യക്കാര്‍ക്കുള്ള ഭാരത സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ 'പ്രവാസി ഭാരതീയ സമ്മാന്‍' ജേതാവാണ്. നിലവില്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (FICCI) ഇന്ത്യ-അറബ് കൗണ്‍സില്‍ കോ-ചെയറും, സൗദി-ഇന്ത്യ ബിസിനസ് നെറ്റ്വര്‍ക്ക് (SIBN) ചെയറുമാണ് അദ്ദേഹം.

പുരസ്‌കാര നേട്ടത്തില്‍ അതിയായ സന്തോഷവും നന്ദിയും രേഖപ്പെടുത്തിയ ഡോ. സിദ്ദീഖ് അഹമ്മദ്, മുഖ്യമന്ത്രിയില്‍ നിന്നും ഈ ആദരം ഏറ്റുവാങ്ങാനായതില്‍ അഭിമാനമുണ്ടെന്നും ഇത് ഇറാം കുടുംബത്തിലെ ഓരോ അംഗത്തിന്റെയും കൂട്ടായ പരിശ്രമത്തിനുള്ള അംഗീകാരമാണെന്നും പറഞ്ഞു.

ഐ.സി.ടി.ഇ.പി കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ടി. വിനയ് കുമാര്‍, സെക്രട്ടറി ജനറല്‍ യു.എസ്. കുട്ടി, ഡയറക്ടര്‍ കെ. രവീന്ദ്രന്‍, പ്രോഫിറ്റ് ന്യൂസ് ഡയറക്ടര്‍മാരായ കിരണ്‍ ജെയിംസ്, അലന്‍ ജോണ്‍, രാജശ്രീ വര്‍മ്മ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Latest News

സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
November 12, 2026
 ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
November 12, 2026
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
November 12, 2026
ദമാമിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകൾ പിടിയിൽ
ദമാമിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകൾ പിടിയിൽ
November 12, 2026
സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ നീട്ടി അകാസ എയർ; യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും
സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ നീട്ടി അകാസ എയർ; യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും
November 12, 2026
 എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 1 ന് ആരംഭിക്കും; മേയ് ആദ്യവാരം ഫലപ്രഖ്യാപനം; ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍ 17 വരെ
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 1 ന് ആരംഭിക്കും; മേയ് ആദ്യവാരം ഫലപ്രഖ്യാപനം; ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍ 17 വരെ
November 12, 2026
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാകും, ബില്ലടക്കാം, ഇടപാടുകള്‍ നടത്താം... അടിമുടി മാറാന്‍ വാട്‌സ്ആപ്പ്
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാകും, ബില്ലടക്കാം, ഇടപാടുകള്‍ നടത്താം... അടിമുടി മാറാന്‍ വാട്‌സ്ആപ്പ്
November 12, 2026
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
November 12, 2026
ഭാരത് മ്യൂസിയത്തിന് കേന്ദ്ര അംഗീകാരം;  ആദ്യ ഗാലറി 2027ല്‍ തുറക്കും
ഭാരത് മ്യൂസിയത്തിന് കേന്ദ്ര അംഗീകാരം; ആദ്യ ഗാലറി 2027ല്‍ തുറക്കും
November 12, 2026
നവി മുംബൈ ഏറ്റവും വൃത്തിയുള്ള നഗരം, തീരദേശങ്ങളുടെ പട്ടികയില്‍ ആലപ്പുഴ
നവി മുംബൈ ഏറ്റവും വൃത്തിയുള്ള നഗരം, തീരദേശങ്ങളുടെ പട്ടികയില്‍ ആലപ്പുഴ
November 12, 2026