l o a d i n g

ബിസിനസ്

സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാകും, ബില്ലടക്കാം, ഇടപാടുകള്‍ നടത്താം... അടിമുടി മാറാന്‍ വാട്‌സ്ആപ്പ്

Thumbnail
Publisher By     Staff Reporter
November 12, 2026



സാന്‍ ഫ്രാന്‍സിസ്‌കോ: മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസ്സേജിംഗ് ആപ്പായ വാട്സ്ആപ്പിനെ ഒരു സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സേവന പ്ലാറ്റ്ഫോമാക്കി മാറ്റുന്നതിനുള്ള ബൃഹത്തായ വികസന തന്ത്രങ്ങള്‍ പുതിയ പ്രസിഡന്റ് കുനാല്‍ ഷാ വെളിപ്പെടുത്തി. നിര്‍മ്മിത ബുദ്ധി (എഐ) ശേഷികള്‍ വര്‍ദ്ധിപ്പിക്കുക, സാമ്പത്തിക-വാണിജ്യ സേവനങ്ങള്‍ വിപുലീകരിക്കുക, ആശയവിനിമയം കൂടുതല്‍ ലളിതമാക്കുക എന്നീ മൂന്ന് പ്രധാന ലക്ഷ്യങ്ങളിലൂന്നിയാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ആപ്പില്‍ നിന്ന് പുറത്തുപോകാതെ തന്നെ ഉപയോക്താക്കള്‍ക്ക് ദൈനംദിന ആവശ്യങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇതിലൂടെ സാധിക്കും.

ആഗോളതലത്തില്‍ 300 കോടിയിലധികം ഉപയോക്താക്കളുള്ള വാട്സ്ആപ്പില്‍ പ്രതിദിനം 1,000 കോടിയിലധികം ശബ്ദസന്ദേശങ്ങളും 400 കോടി ഇമോജി സ്റ്റിക്കറുകളും കൈമാറുന്നുണ്ടെന്ന് കുനാല്‍ ഷാ വ്യക്തമാക്കി. ആശയവിനിമയ ഉപാധികള്‍ നവീകരിക്കുന്നതിനൊപ്പം ദൈനംദിന ഇടപാടുകള്‍ സുഗമമാക്കുന്നതിനാണ് കമ്പനി പ്രഥമ പരിഗണന നല്‍കുന്നത്.

സാമ്പത്തിക സേവന മേഖലയില്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായും ടെലികോം കമ്പനികളുമായും പങ്കാളിത്തം വിപുലീകരിക്കാന്‍ വാട്സ്ആപ്പ് ലക്ഷ്യമിടുന്നു. ബില്‍ പേയ്മെന്റുകള്‍, വായ്പാ അപേക്ഷകള്‍, ഇലക്ട്രോണിക് സിം കാര്‍ഡുകള്‍ വാങ്ങല്‍ തുടങ്ങിയ സേവനങ്ങള്‍ ആപ്പില്‍ തന്നെ ലഭ്യമാക്കുന്നതോടെ ഒന്നിലധികം ആപ്പുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാകും. ഇന്ത്യയില്‍ 'ഭാരത് കണക്ട്' വഴി വൈദ്യുതി, വെള്ളം, ഗ്യാസ്, വായ്പാ തിരിച്ചടവ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങി 30-ലധികം വിഭാഗങ്ങളിലായി 22,000-ത്തിലധികം സേവനദാതാക്കളുടെ ബില്ലുകള്‍ അടയ്ക്കുന്നതിനും പ്രീപെയ്ഡ് മൊബൈല്‍ റീചാര്‍ജുകള്‍ ചെയ്യുന്നതിനുമുള്ള സൗകര്യം വാട്സ്ആപ്പ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ വിവരങ്ങള്‍ ക്രമീകരിക്കാനും പ്രധാന വിശദാംശങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനും ഉപയോക്താക്കള്‍ക്ക് സാധിക്കും. പഴയ സന്ദേശങ്ങള്‍ തിരയാതെ തന്നെ ഡോക്ടര്‍ അപ്പോയിന്റ്മെന്റുകളോ യാത്രാ ബുക്കിംഗുകളോ എളുപ്പത്തില്‍ ഓര്‍മ്മിപ്പിക്കാനും കണ്ടെത്താനും എ.ഐ സഹായിക്കും. വായിക്കാത്ത സന്ദേശങ്ങളുടെ സംഗ്രഹം നല്‍കുന്ന 'മെസ്സേജ് സമ്മറീസ്', സന്ദേശങ്ങള്‍ മനോഹരമായി മാറ്റി എഴുതാന്‍ സഹായിക്കുന്ന 'റൈറ്റിംഗ് ഹെല്‍പ്പ്' എന്നീ ഫീച്ചറുകള്‍ നിലവില്‍ ലഭ്യമാണ്. മെറ്റയ്ക്കോ വാട്സ്ആപ്പിനോ സന്ദേശങ്ങളുടെ ഉള്ളടക്കം കാണാന്‍ കഴിയാത്ത 'പ്രൈവറ്റ് പ്രോസസ്സിംഗ്' സാങ്കേതികവിദ്യയിലൂടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്.

പുതിയ സാമ്പത്തിക സേവനങ്ങളും നിര്‍മ്മിത ബുദ്ധി ഫീച്ചറുകളും ഉപയോക്താക്കളുടെ സ്വകാര്യതയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് കുനാല്‍ ഷാ ഉറപ്പുനല്‍കി. സന്ദേശങ്ങള്‍ക്കും കോളുകള്‍ക്കും നിലവിലുള്ള എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷ പൂര്‍ണ്ണമായും തുടരും. കേവലമൊരു മെസ്സേജിംഗ് ആപ്പ് എന്നതിലുപരി ആശയവിനിമയം, പണമിടപാടുകള്‍, വാണിജ്യം, നിര്‍മ്മിത ബുദ്ധി എന്നിവ സമന്വയിക്കുന്ന സമഗ്ര പ്ലാറ്റ്ഫോമായി വാട്സ്ആപ്പ് മാറുന്നതിന്റെ സൂചനയാണ് ഈ പുതിയ പ്രഖ്യാപനം.

Latest News

സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
November 12, 2026
 ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
November 12, 2026
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
November 12, 2026
ദമാമിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകൾ പിടിയിൽ
ദമാമിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകൾ പിടിയിൽ
November 12, 2026
സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ നീട്ടി അകാസ എയർ; യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും
സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ നീട്ടി അകാസ എയർ; യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും
November 12, 2026
 എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 1 ന് ആരംഭിക്കും; മേയ് ആദ്യവാരം ഫലപ്രഖ്യാപനം; ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍ 17 വരെ
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 1 ന് ആരംഭിക്കും; മേയ് ആദ്യവാരം ഫലപ്രഖ്യാപനം; ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 8 മുതല്‍ 17 വരെ
November 12, 2026
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാകും, ബില്ലടക്കാം, ഇടപാടുകള്‍ നടത്താം... അടിമുടി മാറാന്‍ വാട്‌സ്ആപ്പ്
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാകും, ബില്ലടക്കാം, ഇടപാടുകള്‍ നടത്താം... അടിമുടി മാറാന്‍ വാട്‌സ്ആപ്പ്
November 12, 2026
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
November 12, 2026
ഭാരത് മ്യൂസിയത്തിന് കേന്ദ്ര അംഗീകാരം;  ആദ്യ ഗാലറി 2027ല്‍ തുറക്കും
ഭാരത് മ്യൂസിയത്തിന് കേന്ദ്ര അംഗീകാരം; ആദ്യ ഗാലറി 2027ല്‍ തുറക്കും
November 12, 2026
നവി മുംബൈ ഏറ്റവും വൃത്തിയുള്ള നഗരം, തീരദേശങ്ങളുടെ പട്ടികയില്‍ ആലപ്പുഴ
നവി മുംബൈ ഏറ്റവും വൃത്തിയുള്ള നഗരം, തീരദേശങ്ങളുടെ പട്ടികയില്‍ ആലപ്പുഴ
November 12, 2026