റിയാദ്: സൗദി അറേബ്യയിൽ നിലനിൽക്കുന്ന സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത്, റിയാദിലേക്കും ജിദ്ദയിലേക്കുമുള്ള എല്ലാ വിമാന സർവീസുകളുടെയും താൽക്കാലിക റദ്ദാക്കൽ അകാസ എയർ നീട്ടി. 2026 നവംബർ 30 വരെയുള്ള സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. സുരക്ഷാ സാഹചര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും, നിലവിലെ സാഹചര്യങ്ങൾ തത്സമയം നിരീക്ഷിച്ചുവരികയാണെന്നും കമ്പനി വ്യക്തമാക്കി.
വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക പൂർണ്ണമായും തിരികെ ലഭിക്കുന്നതിനായി അപേക്ഷിക്കാവുന്നതാണ്. ടിക്കറ്റ് ബുക്ക് ചെയ്ത അതേ അക്കൗണ്ടിലേക്ക് ഏഴ് ദിവസത്തിനുള്ളിൽ പണം തിരികെ ലഭിക്കും. അല്ലെങ്കിൽ, അധിക നിരക്കുകളൊന്നും നൽകാതെ തന്നെ യാത്ര മറ്റൊരു ദിവസത്തേക്ക് പുനഃക്രമീകരിക്കാനും സൗകര്യമുണ്ട. ട്രാവൽ പാർട്ണർമാർ വഴിയോ ഏജൻസികൾ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ, സഹായങ്ങൾക്കും തുടർനടപടികൾക്കുമായി അതത് ഏജൻസികളുമായി നേരിട്ട് ബന്ധപ്പെടണമെന്ന് അകാസ എയർ അഭ്യർത്ഥിച്ചു.
Related News