ദമാം: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകളെ പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ പ്രവിശ്യാ പോലീസും ജനറൽ ഡയറക്ടറേറ്റ് ഓഫ് കമ്മ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് കോംബാറ്റിംഗ് ഹ്യൂമൻ ട്രാഫിക്കിംഗും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനും തടയുന്നതിനുമായി സുരക്ഷാ വിഭാഗം നടത്തിവരുന്ന കർശന പരിശോധനകളുടെ ഭാഗമായാണ് നടപടി.
പ്രതികളെ കസ്റ്റഡിയിലെടുത്ത് പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയതായി പബ്ലിക് സെക്യൂരിറ്റി അറിയിച്ചു. തുടർനടപടികൾക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതുസദാചാരത്തിന് വിരുദ്ധമായ കുറ്റകൃത്യങ്ങൾ തടയുന്നതിനും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനുമായി അധികൃതർ നടത്തിവരുന്ന സുരക്ഷാ ക്യാമ്പെയ്നുകളുടെ തുടർച്ചയായാണ് ഈ അറസ്റ്റ്.
Related News