l o a d i n g

കായികം

നാടകീയ നീക്കവുമായി ഉഷ, അഞ്ജുവുമായി വീണ്ടും മത്സരം

Thumbnail
Publisher By     Staff Reporter
November 13, 2026



ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ) പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ പി.ടി. ഉഷയ്ക്ക് വീണ്ടും മത്സരിക്കാന്‍ അവസരം. ഐസ് ഹോക്കി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ അസംബ്ലിയിലേക്ക് ഉഷയെ നാമനിര്‍ദേശം ചെയ്തതോടെയാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരരംഗത്ത് തിരിച്ചെത്തിയത്. വിഖ്യാത കായിക താരങ്ങളുടെ പട്ടികയില്‍ ഐ.ഒ.എ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഉഷ പരാജയപ്പെട്ടിരുന്നു. പിന്നീട് സമിതിയിലെത്താനുള്ള സാധ്യത അത്‌ലറ്റിക്‌സ് അസോസിയേഷന്റെ നാമനിര്‍ദേശമായിരുന്നു. അത്‌ലറ്റിക്‌സ് അസോസിയേഷനും ഉഷയെ അവഗണിച്ചു. അതിന് പിന്നാലെയാണ് നാടകീയമായി ഐസ് ഹോക്കി അസോസിയേഷന്റെ ബാനറില്‍ ഉഷ സമിതിയില്‍ കയറിക്കൂടിയത്.

കഅതോടെ മലയാളി താരങ്ങളായ പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും തമ്മില്‍ വീണ്ടും മത്സരത്തിന് അരങ്ങൊരുങ്ങി. മറ്റ് ഒളിമ്പിക് മെഡല്‍ ജേതാക്കളും മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന.

വിഖ്യാത താരങ്ങളുടെ എട്ട് ഒഴിവിലേക്ക് നടന്ന വോട്ടെടുപ്പില്‍ ഉഷയ്ക്ക് തിരിച്ചടി നേരിട്ടിരുന്നു. നാല് പുരുഷ താരങ്ങള്‍ ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നാല് വനിതാ സ്ഥാനങ്ങളിലേക്ക് ആറു പേര്‍ മത്സരിച്ചിരുന്നു. 80 അംഗങ്ങള്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ ഉഷയ്ക്ക് 40 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. അഞ്ചാം സ്ഥാനത്തെത്തിയതോടെ ജനറല്‍ അസംബ്ലിയിലേക്ക് നേരിട്ട് തെരഞ്ഞെടുക്കപ്പെടാനുള്ള അവസരം നഷ്ടമായി.

എന്നാല്‍ ഐ.ഒ.എ ഭരണഘടന പ്രകാരം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നയാള്‍ ജനറല്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയോ ദേശീയ കായിക ഫെഡറേഷന്റെ നാമനിര്‍ദേശം നേടുകയോ വേണം. ഐസ് ഹോക്കി ഫെഡറേഷന്റെ പിന്തുണ ലഭിച്ചതോടെ ഉഷയ്ക്ക് ഈ യോഗ്യത കൈവന്നു.

വോട്ടെടുപ്പില്‍ മുന്‍ ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജാണ് മുന്നിലെത്തിയത്. 53 വോട്ടുകള്‍ നേടിയ അഞ്ജുവിന് പിന്നാലെ മുന്‍ ഹോക്കി ക്യാപ്റ്റന്‍ റാണി രാംപാല്‍ 50 വോട്ടും അമ്പെയ്ത്ത് താരം ദോല ബാനര്‍ജി 45 വോട്ടും ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ 43 വോട്ടും നേടി. ഉഷയ്ക്ക് 40 വോട്ടുകളാണ് ലഭിച്ചത്. അത്‌ലറ്റിക്‌സില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഏക ഇന്ത്യന്‍ വനിതയാണ് അഞ്ജു.

ഒളിമ്പിക് മെഡല്‍ ജേതാക്കളായ ഗഗന്‍ നാരംഗ്, സൈന നെഹ്‌വാള്‍, ബോക്‌സിങ് താരം വിജേന്ദര്‍ സിങ്, ഗുസ്തി താരം യോഗേശ്വര്‍ ദത്ത് എന്നിവരും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാധ്യതയുണ്ട്. ഐ.ഒ.എയുടെ നിലവിലെ പ്രസിഡന്റാണ് ഉഷ. ആദ്യ വനിതാ പ്രസിഡന്റ് കൂടിയായ ഉഷയ്ക്ക് തുടര്‍ഭരണം താരതമ്യേന എളുപ്പമാകുമെന്നായിരുന്നു ആദ്യഘട്ടത്തിലെ വിലയിരുത്തല്‍. എന്നാല്‍ ഐ.ഒ.എ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമായുള്ള ഉഷയുടെ ബന്ധം ഭരണകാലത്ത് വഷളായിരുന്നുവെന്നും മത്സരത്തില്‍നിന്ന് പിന്മാറാന്‍ അവരോടും ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഉഷ അതിന് തയ്യാറായില്ല.

തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ ഇടപെടലോ ബാഹ്യസമ്മര്‍ദമോ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഉഷ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് (ഐ.ഒ.സി) കത്തയച്ചിരുന്നു. പിന്മാറിയവരില്‍ ഒരാളായ ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്വര്‍ണമെഡല്‍ ജേതാവ് രഞ്ജന്‍ സിങ് സോധിയും മറ്റ് കായികതാരങ്ങളില്‍നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടുള്ള അഭ്യര്‍ഥനകള്‍ ലഭിച്ചിരുന്നതായി വെളിപ്പെടുത്തി.

മുന്‍ സ്പ്രിന്റര്‍ അശ്വിനി നാച്ചപ്പയും ബാഹ്യസമ്മര്‍ദത്തെത്തുടര്‍ന്നാണ് താന്‍ പിന്മാറിയതെന്ന് ആരോപിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ തെരഞ്ഞെടുപ്പ് നടപടികളുടെ സുതാര്യതയെക്കുറിച്ച് ചോദ്യങ്ങളുയര്‍ത്തിയിട്ടുണ്ട്.

അതേസമയം, ഐ.ഒ.എയുടെ സീനിയര്‍ വൈസ് പ്രസിഡന്റായി അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയില്‍ രണ്ടു തവണ പ്രവര്‍ത്തിച്ച അനുഭവം തനിക്ക് പ്രയോജനപ്പെടുമെന്ന് അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു. 2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഒരുക്കങ്ങളില്‍ ഉള്‍പ്പെടെ സംഭാവന നല്‍കാന്‍ കഴിയുമെന്നും കായിക ഭരണരംഗത്തേക്കുള്ള തന്റെ കടന്നുവരവ് പെട്ടെന്നുള്ള തീരുമാനമല്ലെന്നും അവര്‍ വ്യക്തമാക്കി. ഉഷയുടെ ബാഹ്യസമ്മര്‍ദ ആരോപണങ്ങള്‍ ഐ.ഒ.എ അധികൃതരാണ് പരിശോധിക്കേണ്ടതെന്നും അഞ്ജു പ്രതികരിച്ചു.

ഐ.ഒ.എയുടെ ഒമ്പത് ഭാരവാഹി സ്ഥാനങ്ങളിലേക്കും എക്‌സിക്യൂട്ടീവ് കൗണ്‍സിലിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്തെ കായിക ഭരണരംഗത്ത് നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പ് ഇത്തവണ താരങ്ങള്‍ തമ്മിലുള്ള മത്സരത്തിനൊപ്പം നടപടിക്രമങ്ങളുടെ സുതാര്യത സംബന്ധിച്ച വിവാദങ്ങള്‍കൊണ്ടും ശ്രദ്ധേയമാകുകയാണ്.

Latest News

ജ്വല്ലറി ഉടമയെ തടഞ്ഞുനിര്‍ത്തി  രണ്ടു കിലോയോളം സ്വര്‍ണം തട്ടി
ജ്വല്ലറി ഉടമയെ തടഞ്ഞുനിര്‍ത്തി രണ്ടു കിലോയോളം സ്വര്‍ണം തട്ടി
November 13, 2026
ഗള്‍ഫ് രാജ്യങ്ങള്‍ അഭ്യര്‍ഥിച്ചു, ഇറാനെതിരെ ആക്രമണമില്ല -ട്രംപ്
ഗള്‍ഫ് രാജ്യങ്ങള്‍ അഭ്യര്‍ഥിച്ചു, ഇറാനെതിരെ ആക്രമണമില്ല -ട്രംപ്
November 13, 2026
നാടകീയ നീക്കവുമായി ഉഷ, അഞ്ജുവുമായി വീണ്ടും മത്സരം
നാടകീയ നീക്കവുമായി ഉഷ, അഞ്ജുവുമായി വീണ്ടും മത്സരം
November 13, 2026
യാന്‍ബു തുറമുഖം  ലക്ഷ്യമിട്ട് ഹൂതി ആക്രമണം
യാന്‍ബു തുറമുഖം ലക്ഷ്യമിട്ട് ഹൂതി ആക്രമണം
November 13, 2026
 ഇന്ത്യന്‍ അംബാസഡറുമായി പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി; പി.എല്‍.സി. വാര്‍ത്താപത്രിക 'ദി ബ്രിഡ്ജ്' പ്രകാശനം ചെയ്തു
ഇന്ത്യന്‍ അംബാസഡറുമായി പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി; പി.എല്‍.സി. വാര്‍ത്താപത്രിക 'ദി ബ്രിഡ്ജ്' പ്രകാശനം ചെയ്തു
November 12, 2026
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
November 12, 2026
 ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
November 12, 2026
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
November 12, 2026
ദമാമിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകൾ പിടിയിൽ
ദമാമിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകൾ പിടിയിൽ
November 12, 2026
സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ നീട്ടി അകാസ എയർ; യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും
സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ നീട്ടി അകാസ എയർ; യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും
November 12, 2026