തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന വ്യാപാരകേന്ദ്രമായ ചാലയില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച. വൈഷ്ണവി ജ്വല്ലറി ഉടമയുടെ കൈവശമുണ്ടായിരുന്ന രണ്ടുകിലോയോളം സ്വര്‍ണാഭരണങ്ങളാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കവര്‍ന്നത്. ഏകദേശം 250 പവന്‍ സ്വര്‍ണമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കട അടച്ചശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജ്വല്ലറി ഉടമയെ ചാല മരക്കട റോഡില്‍വെച്ച് ബുള്ളറ്റിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു. അപ്രതീക്ഷിതമായെത്തിയ സംഘം കവര്‍ച്ച നടത്തിയശേഷം ബൈക്കില്‍ രക്ഷപ്പെട്ടു.
കവര്‍ച്ചാസംഘം ബുള്ളറ്റില്‍ കടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ജ്വല്ലറി ഉടമയുടെ പരാതിയില്‍ ഫോര്‍ട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്തുന്നതിനും കവര്‍ന്നെടുത്ത സ്വര്‍ണം വീണ്ടെടുക്കുന്നതിനുമുള്ള നടപടികള്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
തലസ്ഥാനത്തെ തിരക്കേറിയ വ്യാപാരകേന്ദ്രത്തില്‍ നടന്ന വന്‍ കവര്‍ച്ച വ്യാപാരികള്‍ക്കിടയിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
Related News