l o a d i n g

ഗൾഫ്

ഗള്‍ഫ് രാജ്യങ്ങള്‍ അഭ്യര്‍ഥിച്ചു, ഇറാനെതിരെ ആക്രമണമില്ല -ട്രംപ്

ബഹ്‌റൈനിലെ റഡാര്‍ കേന്ദ്രം തകര്‍ത്തെന്ന് ഇറാന്‍

Thumbnail
Publisher By     Staff Reporter
November 13, 2026



വാഷിങ്ടണ്‍: ഗള്‍ഫ് രാജ്യങ്ങളുടെ അഭ്യര്‍ഥന മാനിച്ച് ഇറാനെതിരായ കൂടുതല്‍ സൈനിക ആക്രമണങ്ങള്‍ തല്‍ക്കാലം മാറ്റിവെച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനെതിരെ പുതിയ ആക്രമണങ്ങള്‍ നടത്താന്‍ മടിക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടതായി ട്രംപ് വെളിപ്പെടുത്തിയത്.

സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ നിലവിലെ സാഹചര്യം കുറച്ചുകാലം തുടരണമെന്നാണ് ആവശ്യപ്പെട്ടതെന്ന് വൈറ്റ് ഹൗസില്‍ സ്റ്റീഫന്‍ എ. സ്മിത്തിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. സൗദി അറേബ്യ തങ്ങളോട് ഇപ്പോഴത്തെ സ്ഥിതി കുറച്ചുകാലം തുടരാന്‍ അഭ്യര്‍ഥിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഈ നിലപാടിനോട് തനിക്ക് പൂര്‍ണമായ യോജിപ്പില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫ് രാജ്യങ്ങളുടെ അഭ്യര്‍ഥന ഉണ്ടായിരുന്നില്ലെങ്കില്‍ ഇറാനെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമായിരുന്നോയെന്ന ചോദ്യത്തിന് 'അതെ' എന്നായിരുന്നു ട്രംപിന്റെ മറുപടി. ഇറാന്റെ ഊര്‍ജ അടിസ്ഥാനസൗകര്യങ്ങളും പാലങ്ങളും വ്യവസായ കേന്ദ്രങ്ങളും തകര്‍ക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്നും മൂന്നുദിവസത്തിനുള്ളില്‍ രാജ്യത്തിന്റെ ഊര്‍ജവ്യവസായ ശേഷി ഇല്ലാതാക്കാമെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ ഇതുവരെ ഇറാന്റെ ഊര്‍ജ അടിസ്ഥാനസൗകര്യങ്ങളെയും പാലങ്ങളെയും വലിയ തോതില്‍ ആക്രമണങ്ങളില്‍നിന്ന് ഒഴിവാക്കിയിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

യുദ്ധത്തെത്തുടര്‍ന്ന് ഇന്ധനവില ഉയര്‍ന്നത് ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പരാജയത്തിന് കാരണമായിട്ടുണ്ടെന്നും ട്രംപ് അഭിമുഖത്തില്‍ സമ്മതിച്ചു. അതേസമയം, ഇറാനെതിരെ സൈനിക നടപടി സ്വീകരിച്ച തീരുമാനത്തെ അദ്ദേഹം ന്യായീകരിച്ചു.

അതിനിടെ, സൗദി അറേബ്യയ്ക്കുനേരെ യെമനിലെ ഹൂതി വിമതര്‍ നടത്തിയ ആക്രമണങ്ങളും മേഖലയില്‍ സംഘര്‍ഷം കുറയ്ക്കാനുള്ള ശ്രമങ്ങളും സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് ചൈനയുടെ പശ്ചിമേഷ്യന്‍ പ്രതിനിധി ഴായ് ജുനുമായി ചര്‍ച്ച ചെയ്തു. സൗദിയുടെ ഊര്‍ജസൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹൂതികള്‍ അവകാശപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ചര്‍ച്ച.

ഇറാനിലെ സിറിക് മേഖലയിലെ ടെലികമ്യൂണിക്കേഷന്‍ ടവറിനുനേരെ നടന്ന ആക്രമണത്തിന് തിരിച്ചടിയായി ബഹ്‌റൈനിലെ അമേരിക്കന്‍ മുന്നറിയിപ്പ് റഡാര്‍ കേന്ദ്രം ലക്ഷ്യമിട്ടതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) അവകാശപ്പെട്ടു. ഇറാന്റെ അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്‌നിമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഹോര്‍മുസ് കടലിടുക്കിലെ വ്യോമാതിര്‍ത്തി ലംഘനങ്ങളും എണ്ണക്കടത്തും അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പിന്റെ ഭാഗമായാണ് നടപടിയെന്ന് ഐ.ആര്‍.ജി.സി അറിയിച്ചു. ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ പരിധികളില്ലാതെ തിരിച്ചടിക്കാന്‍ ഐ.ആര്‍.ജി.സിയുടെ എയ്‌റോസ്‌പേസ് വിഭാഗം സജ്ജമാണെന്നും പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

ഗള്‍ഫ് മേഖലയിലെ എണ്ണവിതരണ ശൃംഖലകളും സൈനിക കേന്ദ്രങ്ങളും തുടര്‍ച്ചയായി ലക്ഷ്യമിടപ്പെടുന്ന സാഹചര്യത്തില്‍ സംഘര്‍ഷം വ്യാപിക്കാതിരിക്കാനുള്ള നയതന്ത്ര നീക്കങ്ങളും ശക്തമാകുകയാണ്.

Latest News

ജ്വല്ലറി ഉടമയെ തടഞ്ഞുനിര്‍ത്തി  രണ്ടു കിലോയോളം സ്വര്‍ണം തട്ടി
ജ്വല്ലറി ഉടമയെ തടഞ്ഞുനിര്‍ത്തി രണ്ടു കിലോയോളം സ്വര്‍ണം തട്ടി
November 13, 2026
ഗള്‍ഫ് രാജ്യങ്ങള്‍ അഭ്യര്‍ഥിച്ചു, ഇറാനെതിരെ ആക്രമണമില്ല -ട്രംപ്
ഗള്‍ഫ് രാജ്യങ്ങള്‍ അഭ്യര്‍ഥിച്ചു, ഇറാനെതിരെ ആക്രമണമില്ല -ട്രംപ്
November 13, 2026
നാടകീയ നീക്കവുമായി ഉഷ, അഞ്ജുവുമായി വീണ്ടും മത്സരം
നാടകീയ നീക്കവുമായി ഉഷ, അഞ്ജുവുമായി വീണ്ടും മത്സരം
November 13, 2026
യാന്‍ബു തുറമുഖം  ലക്ഷ്യമിട്ട് ഹൂതി ആക്രമണം
യാന്‍ബു തുറമുഖം ലക്ഷ്യമിട്ട് ഹൂതി ആക്രമണം
November 13, 2026
 ഇന്ത്യന്‍ അംബാസഡറുമായി പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി; പി.എല്‍.സി. വാര്‍ത്താപത്രിക 'ദി ബ്രിഡ്ജ്' പ്രകാശനം ചെയ്തു
ഇന്ത്യന്‍ അംബാസഡറുമായി പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി; പി.എല്‍.സി. വാര്‍ത്താപത്രിക 'ദി ബ്രിഡ്ജ്' പ്രകാശനം ചെയ്തു
November 12, 2026
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
November 12, 2026
 ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
November 12, 2026
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
November 12, 2026
ദമാമിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകൾ പിടിയിൽ
ദമാമിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് വിദേശ വനിതകൾ പിടിയിൽ
November 12, 2026
സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ നീട്ടി അകാസ എയർ; യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും
സൗദി അറേബ്യയിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ നീട്ടി അകാസ എയർ; യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും
November 12, 2026